ലെഗ് സ്പിന്‍ മികവിന്റെ അവസാന വാക്കായിരുന്നു ഷെയ്ന്‍ വോണ്‍. വോണിന്റെ കൈവിരലുകള്‍ക്കുള്ളില്‍ നിന്ന് പുറപ്പെടുന്ന പന്തുകള്‍ പ്രവചിക്കുക അസാധ്യമായിരുന്നു. ഇതുപോലെ തന്നെ അപ്രവചനീയമായിരുന്നു കളിക്കളത്തിന് പുറത്തെ ഷെയ്ന്‍ വോണും. 

സിഡ്‌നി: കളിക്കളത്തില്‍ വിസ്മയപ്രകടനം നടത്തുമ്പോഴും വിവാദങ്ങളുടെ സഹാത്രികനായിരുന്നു ഷെയ്ന്‍ വോണ്‍ (Shane Warne). ഇത് വോണിന്റെ കരിയറിലും കരിനിഴല്‍ വീഴ്ത്തി. ലെഗ് സ്പിന്‍ മികവിന്റെ അവസാന വാക്കായിരുന്നു ഷെയ്ന്‍ വോണ്‍. വോണിന്റെ കൈവിരലുകള്‍ക്കുള്ളില്‍ നിന്ന് പുറപ്പെടുന്ന പന്തുകള്‍ പ്രവചിക്കുക അസാധ്യമായിരുന്നു. ഇതുപോലെ തന്നെ അപ്രവചനീയമായിരുന്നു കളിക്കളത്തിന് പുറത്തെ ഷെയ്ന്‍ വോണും. 

പാപ്പരാസികളുടെ ഇഷ്ടതാരമായ വോണ്‍ വിവാദങ്ങളിലൂടെയും വാര്‍ത്തകളില്‍ നിറഞ്ഞു. 2003ല്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് നേരിട്ടത് ഒരുവര്‍ഷത്തെ വിലക്ക്, രണ്ടുവര്‍ഷംകൂടി കഴിഞ്ഞപ്പോള്‍ ഭാര്യ സിമോണുമായുള്ള വിവാഹമോചനം.ആഷസ് പരമ്പരയ്ക്ക്് (Ashes Series) തൊട്ടുമുവിവാഹ മോചനം ഇംഗ്ലീഷ് മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. വാതുവയ്പുകാരുമായി ബന്ധപ്പെട്ടതിനും നടപടി നേരിട്ടു. 

വിവാഹ മോചനം തന്റെ തെറ്റായിരുന്നുവെന്നും, ജീവിതകാലം മുഴുവന്‍ ആ വേദന തന്റെ കൂടെയുണ്ടാകുമെന്നും പറഞ്ഞ വോണ്‍ ബ്രിട്ടീഷ് നടിയും മോഡലുമായി എലിസബത്ത് ഹേര്‍ളിയുമായി പ്രണയത്തിലായും. മൂന്നുവര്‍ഷമേ ഈ ബന്ധം നീണ്ടുനിന്നുളളൂ. ഇതിനിടെ വോണ്‍ നിരവധി ലൈംഗിക വിവാദങ്ങളില്‍ അകപ്പെട്ടു. 

ഓസ്‌ട്രേലിയന്‍ ടീമിന്റെ (Cricket Australia) വൈസ്‌ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായതും ഇത്തരമൊരുവിവാദത്തിന് പിന്നാലെയായിരുന്നു. വോണിന്റെ പുകവലിയും ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായിരുന്നു. 

വിരമിച്ച ശേഷവും വിവാദങ്ങള്‍ക്ക് കുറവുണ്ടായിരുന്നില്ല. ലണ്ടനില്‍ വോണിന്റെ വീട്ടിലെ നൈറ്റ് പാര്‍ട്ടികള്‍ക്കെതിരെ അയല്‍വാസികള്‍ പരാതിയുമായി രംഗത്തെത്തി.