സിഡ്‍നി: ഏറ്റവും മികച്ച ഓസ്ട്രേലിയന്‍ ടെസ്റ്റ് ഇലവനുമായി സ്‍പിന്‍ വിസ്മയം ഷെയ്‍ന്‍ വോണ്‍. ഒട്ടേറെ അത്ഭുതങ്ങളുള്ള ടീമില്‍ സ്റ്റീവ് വോക്കും റിക്കി പോണ്ടിംഗിനും പകരം ഇതിഹാസ താരം അലന്‍ ബോർഡറെയാണ് നായകനായി തെരഞ്ഞെടുത്തിരിക്കുന്നത്. 

മാത്യു ഹെയ്ഡനെയും മിച്ചല്‍ സ്ലേറ്ററിനെയുമാണ് വോണ്‍ ഓപ്പണർമാരായി തെരഞ്ഞെടുത്തത്. റിക്കി പോണ്ടിംഗ്, മാർക്ക് വോ, അലന്‍ ബോർഡർ എന്നിവരാണ് മധ്യനിരയില്‍‌. ആറാം നമ്പറിലെത്തുന്ന മുന്‍ നായകന്‍ സ്റ്റീവ് വോയെ മാച്ച് വിന്നർ എന്നതിലുപരി മാച്ച് സേവർ എന്നാണ് വോണ്‍ വിശേഷിപ്പിക്കുന്നത്. ഏഴാം നമ്പറിലെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്‍ ആദം ഗില്‍ക്രിസ്റ്റ് വരെ നീളുന്നു ബാറ്റിംഗ് കരുത്ത്. 

ഗ്ലെന്‍ മഗ്രാത്ത്, ജയ്സണ്‍ ഗില്ലസ്പി, ബ്രൂസ് റീഡ്, ടിം മെയ് എന്നിവരാണ് ടീമിലെ ബൌളർമാര്‍. റയാന്‍ ഹാരിസിന്‍റെ അതേ ബൌളിംഗ് മികവ് ബ്രൂസിനുണ്ട് എന്ന് വോണ്‍ വ്യക്തമാക്കി. ഓപ്പണറായി വെടിക്കെട്ട് വീരന്‍ ഡേവിഡ് വാർണറെ ഉള്‍പ്പെടുത്താത്തതിനുള്ള കാരണവും വോണ്‍ തുറന്നുപറഞ്ഞു. തനിക്കൊപ്പം കളിച്ച താരങ്ങളെ മാത്രമേ ഉള്‍പ്പെടുത്തിയിട്ടുള്ളൂ, വാർണർ എക്കാലത്തെയും മികച്ച ഓസീസ് ഓപ്പണർമാരില്‍ ഒരാളാണ് എന്നാണ് വോണിന്‍റെ വാക്കുകള്‍. 

വോണിന്‍റെ ഓസീസ് ടെസ്റ്റ് ഇലവന്‍‌

മാത്യു ഹെയ്ഡന്‍, മിച്ചല്‍ സ്ലേറ്റർ, റിക്കി പോണ്ടിംഗ്, മാർക്ക് വോ, അലന്‍ ബോർഡർ(നായകന്‍), സ്റ്റീവ് വോ, ആദം ഗില്‍ക്രിസ്റ്റ്, ടിം മെയ്, ജെയ്സണ്‍ ഗില്ലിസ്പി, ബ്രൂസ് റീഡ്, ഗ്ലെന്‍ മഗ്രാത്ത്

Read more 'അവർ രണ്ടാളും'; തന്‍റെ തലമുറയിലെ ഏറ്റവും മികച്ച ബാറ്റ്സ്‍മാന്‍മാരെ തെരഞ്ഞെടുത്ത് വോണ്‍