ലണ്ടന്‍: പരസ്‌ത്രീബന്ധത്തിന്‍റെ പേരില്‍ കുപ്രസിദ്ധി നേടിയ ഓസ്‌ട്രേലിയന്‍ ഇതിഹാസ സ്‌പിന്നര്‍ ഷെയ്‌ന്‍ വോണ്‍ വീണ്ടും വിവാദത്തില്‍. കാമുകിക്കും മറ്റ് രണ്ട് ലൈംഗികത്തൊഴിലാളികള്‍ക്കും ഒപ്പം സെക്‌സ് പാര്‍ട്ടി നടത്തി വോണ്‍ അയല്‍ക്കാര്‍ക്ക് ശല്യമുണ്ടാക്കി എന്നതാണ് പുതിയ സംഭവം. ലണ്ടനിലെ വസതിയില്‍ ജനാലകള്‍ തുറന്നിട്ടായിരുന്നു വോണിന്‍റെ സെക്‌സ് പാര്‍ട്ടിയെന്നാണ് ഇംഗ്ലീഷ് മാധ്യമം ദ് സണിന്‍റെ റിപ്പോര്‍ട്ട്. 

വോണിനൊപ്പമുണ്ടായിരുന്ന പുതിയ കാമുകിയുടെ പേരുവിവരങ്ങള്‍ ഇംഗ്ലീഷ് മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഡാവിന, പോപ്പി എന്നീ ലൈംഗികത്തൊഴിലാളികളാണ് പാര്‍ട്ടിയില്‍ പങ്കെടുത്തത് എന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടിക്ക് ശേഷം മൂന്ന് വനിതകള്‍ വോണിന്‍റെ വീട്ടില്‍നിന്ന് ഇറങ്ങിപ്പോവുന്നത് കണ്ടതായും പ്രദേശവാസികളെ ഉദ്ധരിച്ച് ദ് സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജനാലകള്‍ മലര്‍ക്കെ തുറന്നിട്ടതിനാല്‍ വോണിന്‍റെ വസതിയില്‍ നിന്നുള്ള ശബ്ദങ്ങള്‍ കേട്ട് നാട്ടുകാരുടെ ഉറക്കം നഷ്ടമാവുകയായിരുന്നു.

മുന്‍പ് നിരവധി തവണ ലൈംഗികാരോപണങ്ങളാല്‍ പുലുവാല്‍ പിടിച്ചിട്ടുണ്ട് എക്കാലത്തെയും മികച്ച സ്‌പിന്നറായ വോണ്‍. 2000ല്‍ വിവാഹിതയായ ബ്രിട്ടീഷ് നഴ്‌സിന് അശ്ലീല സന്ദേശമയച്ചതിന് വോണിന് ഓസീസ് ഉപനായകത്വം നഷ്ടമായിരുന്നു. വോണുമായി മൂന്ന് മാസത്തെ ബന്ധമുണ്ടെന്ന് വെളിപ്പെടുത്തി മെല്‍ബണ്‍കാരിയായ ലൈംഗികതൊഴിലാളിയുടെ വെളിപ്പെടുത്തല്‍ മാസങ്ങള്‍ക്ക് ശേഷം പുറത്തുവന്നു. ലൈംഗാകാരോപണത്തില്‍ കുടുങ്ങിയ വോണിന്‍റെ വിവാഹബന്ധം വേര്‍പെട്ടു. 

രണ്ട് വര്‍ഷത്തിനൊടുവില്‍ വോണിന്‍റെ ഒരു വെളിപ്പെടുത്തല്‍ വലിയ വിവാദമായി. മൂന്ന് കുട്ടികളുടെ അമ്മയായ യുവതിയെ ബിഎംഡ‌ബ്ലു കാറിന്‍റെ ബോണറ്ററില്‍ വെച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നായിരുന്നു വോണിന്‍റെ തുറന്നുപറച്ചില്‍. വോണ്‍ യുവതിക്കയച്ച സന്ദേശങ്ങളും പിന്നാലെ വെളിച്ചത്തായി. മോഡലുകള്‍ക്കൊപ്പം അടിവസ്‌ത്രത്തില്‍ നില്‍ക്കുന്ന വോണിന്‍റെ ചിത്രങ്ങള്‍ 2006ല്‍ ഒു ടാബ്ലോയ്‌ഡ് പത്രം പുറത്തുവിട്ടതും ചര്‍ച്ചയായി. 

ലണ്ടനിലെ ഹോട്ടലില്‍ വെച്ച് ലൈഗികബന്ധലേര്‍പ്പെടാന്‍ നഗ്‌നായി വോണ്‍ കെഞ്ചിയെന്ന് ബ്രിട്ടീഷ് വിദ്യാര്‍ത്ഥിയുടെ വെളിപ്പെടുത്തലും പുറത്തുവന്നു. 2006ല്‍ രണ്ട് ബ്രിട്ടീഷ് മോഡലുകളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുകയും അത് ചിത്രീകരിച്ചതും വിവാദമായി. ബിക്കിനി മോഡലായ മിച്ചലെയുമായുള്ള കഥകള്‍ പുറത്തുവന്നെങ്കിലും 2014ല്‍ വോണ്‍ അത് നിഷേധിച്ചു. വോണിനെ പിടിച്ചുലയ്‌ക്കുന്ന ലൈംഗിക വീരസാഹസിക കഥകളിലെ ഒടുവിലത്തേതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.