തന്‍റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായും നഗ്‌ന ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടതില്‍ മാപ്പ് ചോദിക്കുന്നതായും വാട്‌സണ്‍

സിഡ്‌നി: ഓസീസ് മുന്‍ ഓള്‍റൗണ്ടര്‍ ഷെയ്‌ന്‍ വാട്‌സണിന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഹാക്കര്‍മാര്‍ നഗ്‌നചിത്രങ്ങള്‍ നിറച്ചു. തന്‍റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായും നഗ്‌ന ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടതില്‍ മാപ്പ് ചോദിക്കുന്നതായും വാട്‌സണ്‍ ട്വിറ്ററില്‍ ആരാധകര്‍ക്കായി കുറിച്ചു. 

'എന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നഗ്‌ന ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടതില്‍ മാപ്പ് ചോദിക്കുന്നു. വെള്ളിയാഴ്‌ച ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഇന്ന് ഇന്‍സ്റ്റ‌ഗ്രാമും ഹാക്ക് ചെയ്യപ്പെട്ടു. ഇത്തരം കാര്യങ്ങള്‍ സംഭവിച്ചാല്‍ ഇന്‍സ്റ്റഗ്രാം ഉടനടി സഹായമെത്തിക്കണം. വെള്ളിയാഴ്‌ച ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടപ്പോള്‍ ഉടനടി സഹായമെത്തിയിരുന്നു. എന്നാല്‍ ഇന്‍സ്റ്റഗ്രാം അധികൃതര്‍ എവിടെ... ഷെയ്‌ന്‍ വാട്‌സണ്‍ ട്വിറ്ററില്‍ കുറിച്ചു. 

Scroll to load tweet…
Scroll to load tweet…

ഹാക്ക് ചെയ്യപ്പെട്ട വാട്‌സണിന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് നഗ്‌ന ചിത്രങ്ങള്‍ ഇതുവരെ നീക്കം ചെയ്തിട്ടില്ല. ഹാക്ക് ചെയ്യപ്പെട്ട ശേഷം ട്വിറ്റര്‍ പഴയപടിയാക്കിയവര്‍ക്ക് വാട്‌സണ്‍ കഴിഞ്ഞ ദിവസം നന്ദിയറിയിച്ചിരുന്നു. 

Scroll to load tweet…