മറ്റാരുമല്ല, ഇന്ത്യയുടെ 360 ഡിഗ്രി കളിക്കാരനായ സൂര്യകുമാര്‍ യാദവ് തന്നെ. അസാമാന്യ മികവോടെയാണ് സൂര്യകുമാര്‍ ബാറ്റു ചെയ്യുന്നതെന്നും അദ്ദേഹത്തെയാണ് ലോകകപ്പിലെ അഞ്ച് കളിക്കാരില്‍ രണ്ടാമനായി താന്‍ തെരഞ്ഞെടുക്കുന്നതെന്നും ഐസിസി പ്രതിമാസ അവലോകനത്തില്‍ വാട്സണ്‍ പറഞ്ഞു.
മെല്‍ബണ്‍: ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധ്യതയുള്ള അഞ്ച് കളിക്കാരെ തെരഞ്ഞെടുത്ത് മുന്‍ ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഷെയ്ന്‍ വാട്സണ്‍. വിരാട് കോലിയും രോഹിത് ശര്‍മയും ജസ്പ്രീത് ബുമ്രയും ഒന്നും ഇടം നേടാത്ത വാട്സന്‍റെ പട്ടികയില്‍ പക്ഷെ മറ്റൊരു ഇന്ത്യന്‍ താരമുണ്ട്.
മറ്റാരുമല്ല, ഇന്ത്യയുടെ 360 ഡിഗ്രി കളിക്കാരനായ സൂര്യകുമാര്‍ യാദവ് തന്നെ. അസാമാന്യ മികവോടെയാണ് സൂര്യകുമാര്‍ ബാറ്റു ചെയ്യുന്നതെന്നും അദ്ദേഹത്തെയാണ് ലോകകപ്പിലെ അഞ്ച് കളിക്കാരില്‍ രണ്ടാമനായി താന്‍ തെരഞ്ഞെടുക്കുന്നതെന്നും ഐസിസി പ്രതിമാസ അവലോകനത്തില്‍ വാട്സണ്‍ പറഞ്ഞു. ടി20 ലോകകപ്പില്‍ ഇന്ത്യയുടെ കെ എല്‍ രാഹുല്‍ അസാമാന്യ പ്രകടനം പുറത്തെടുത്താല്‍ അത്ഭുതപ്പെടാനില്ലെന്നും ഓസീസ് സാഹചര്യങ്ങളില്‍ തിളങ്ങാന്‍ രാഹുലിന് പ്രത്യേക കഴിവുണ്ടെന്നും വാട്സണ്‍ പറഞ്ഞു.
വിനോദ് കാംബ്ലിക്ക് ജോലി വാഗ്ദാനവുമായി മഹാരാഷ്ട്രയിലെ വ്യവസായി, മാസശമ്പളം ഒരു ലക്ഷം രൂപ

പാക് താരങ്ങളായ ബാബര്‍ അസമാണ് വാട്സന്‍റെ പട്ടികയിലെ ഒന്നാം നമ്പര്‍ താരം. മറ്റൊരു പാക് താരമായ ഷഹീന്‍ അഫ്രീദി പട്ടികയില്‍ അഞ്ചാം സ്ഥാനത്തുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍മാര്‍ക്കെതിരെ മികച്ച പ്രകടനം നടത്തിയിട്ടുള്ള ബാബറിന് ഓസ്ട്രേലിയയില്‍ തിളങ്ങാനാകുമെന്നും വാട്സണ്‍ വ്യക്തമാക്കി. വിക്കറ്റ് വീഴ്തത്താനുള്ള ഷഹീന്‍ അഫ്രീദിയുടെ കഴിവ് അപാരമാണെന്നും അതിനാലാണ് അദ്ദേഹത്തെ അഞ്ചാമതായി പട്ടികയില്‍ ഇടം നല്‍കിയതെന്നും വാട്സണ്‍ പറഞ്ഞു.
ഇംഗ്ലണ്ടില്‍ പൂജാര രണ്ടും കല്‍പിച്ച് തന്നെ, ഇത്തവണ 75 പന്തില്‍ സെഞ്ചുറി
ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് വാട്സന്‍റെ പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള താരം. ഓസ്ട്രേലിയയില്‍ നടക്കുന്ന ലോകകപ്പില്‍ വാര്‍ണറില്‍ നിന്ന് വെടിക്കെട്ട് തന്നെ പ്രതീക്ഷിക്കാമെന്നും വാട്സണ്‍ പറഞ്ഞു. ഇംഗ്ലണ്ട് ഓപ്പണറായ ജോസ് ബട്‌ലറാണ് വാട്സന്‍റെ പട്ടികയിലെ നാലാം സ്ഥാനത്തുള്ള താരം. ടി20 ലോകകപ്പില്‍ ബട്‌ലര്‍ നിറഞ്ഞാടുമെന്നും വാട്സണ്‍ പ്രവചിച്ചു. ഫോമിലായാല്‍ ബട്‌ലറെ പുറത്താക്കുക അസാധ്യമാണെന്നും വാട്സണ്‍ വ്യക്തമാക്കി.
