തിരുവനന്തപുരം: ഋഷഭ് പന്തിന് പന്തിന് പരിക്കേറ്റിട്ടായാലും വേണ്ടില്ല, സഞ്ജു സാംസണ്‍ കളിച്ചാല്‍ മതിയെന്ന അഭിപ്രായത്തിലാണ് ശശി തരൂര്‍ എം പി. വിന്‍ഡീസ് മികച്ച ടീമെങ്കിലും ഇന്ത്യ ജയം സ്വന്തമാക്കുമെന്നാണ് പ്രതീക്ഷയെന്നും തരൂര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

നാട്ടുകാര്‍ക്ക് മുന്നില്‍ സഞ്ജു സാംസണ് അവസരം കിട്ടിയാലേ ട്വ20ക്ക് വേദിയാകുന്നതിന്റെ സന്തോഷം അതിന്റെ പൂര്‍ണ തോതിലെത്തൂവെന്നും തരൂര്‍ പറഞ്ഞു. അദ്ദേഹം തുടര്‍ന്നു... ''വിന്‍ഡീസ് മികച്ച ടീമാണ്. ഹൈദരാബാദില്‍ നടന്ന ആദ്യ മത്സരം ഇന്ത്യ ജയിച്ചെങ്കിലും വിന്‍ഡീസ് കടുത്ത വെല്ലുവിളി ഉയര്‍ത്തി. വിരാട് കോലി ഒരു മായാജാല പ്രകടനം നടത്തിയതുകൊണ്ട് മാത്രമാണ് അന്ന് ജയിക്കാനായത്. 

ടി20 ലോകകപ്പിലെ പതിനഞ്ചംഗ ടീമിനെ തീരുമാനിക്കാറായിട്ടില്ല. അവസാന ഇലവന്‍ തിരഞ്ഞെടുക്കും മുമ്പ് എല്ലാ താരങ്ങളേയും കളിപ്പിക്കും. സഞ്ജുവിനേയും എപ്പോഴെങ്കിലും കളിപ്പിക്കേണ്ടി വരും.'' അദ്ദേഹം പറഞ്ഞുനിര്‍ത്തി.