രോഹിത് ശര്‍മ തിരിച്ചെത്തിയതോടെ കിഷന്‍ മധ്യനിരയിലേക്ക് മാറിയെങ്കിലും ഗില്‍ ഓപ്പണറായി സ്ഥാനം ഉറപ്പാക്കുകയും ചെയ്തു. ഇതോടെ 36കാരനായ ധവാന്‍റെ ഏകദിന കരിയര്‍ തന്നെ വലിയ ചോദ്യചിഹ്നമായി. ഇതിനോട് ആദ്യമായി പ്രതികരിക്കുകയാണ് ധവാന്‍ ഇപ്പോള്‍. പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് ധവാന്‍ മനസുതുറന്നത്.

ദില്ലി: യുവതാരങ്ങളായ ഇഷാന്‍ കിഷനും ശുഭ്മാന്‍ ഗില്ലും മിന്നുന്ന പ്രകടനങ്ങളോടെ ഏകദിന ടീമില്‍ സ്ഥിര സാന്നിധ്യമാകുമ്പോള്‍ വഴിയടഞ്ഞത് സീനിയര്‍ താരം ശിഖര്‍ ധവാനാണ്. സീനിയര്‍ താരങ്ങള്‍ വിട്ടു നില്‍ക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയെ ഏകദിനങ്ങളില്‍ നയിച്ചത് ധവാനായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം 34.40 ശരാശരിയിലും 74.21 പ്രഹരശേഷിയലും മാത്രം റണ്‍സടിച്ച ധവാനെ ഒഴിവാക്കി ബംഗ്ലാദേശ് പര്യടനത്തില്‍ ഇഷാന്‍ കിഷനും ശുഭ്മാന്‍ ഗില്ലിനുമാണ് സെലക്ടര്‍മാര്‍ അവസരം നല്‍കിയത്. കിഷന്‍ ഏകദിനത്തില്‍ ഡബിള്‍ സെഞ്ചുറി നേടി.പിന്നാലെ ന്യൂസിലന്‍ഡിനെതിരെ ശുഭ്മാന്‍ ഗില്ലും ഓപ്പണറായി ഇറങ്ങി ഏകദിന ഡബിള്‍ നേടി.

രോഹിത് ശര്‍മ തിരിച്ചെത്തിയതോടെ കിഷന്‍ മധ്യനിരയിലേക്ക് മാറിയെങ്കിലും ഗില്‍ ഓപ്പണറായി സ്ഥാനം ഉറപ്പാക്കുകയും ചെയ്തു. ഇതോടെ 36കാരനായ ധവാന്‍റെ ഏകദിന കരിയര്‍ തന്നെ വലിയ ചോദ്യചിഹ്നമായി. ഇതിനോട് ആദ്യമായി പ്രതികരിക്കുകയാണ് ധവാന്‍ ഇപ്പോള്‍. പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് ധവാന്‍ മനസുതുറന്നത്.

'റണ്‍സിനേക്കാളേറെ ബോഡി ഗാര്‍ഡ്‌സ്'; വാര്‍ണറുടെ സുരക്ഷ കണ്ട് അമ്പരന്ന് ആരാധകര്‍, ചിത്രത്തിന് ട്രോള്‍

കരിയറില്‍ ഉയര്‍ച്ചയും താഴ്ചയും ഉണ്ടാകും. കാലവും പ്രായവും അതെല്ലാം കൈകാര്യം ചെയ്യാന്‍ നമ്മളെ പ്രാപ്തരാക്കും. ഞാന്‍റെ ഏറ്റവും മികച്ച പ്രകടനമാണ് പുറത്തടുത്തത്. എന്നെക്കാള്‍ മികച്ച പ്രകടനം ആരെങ്കിലും നടത്തുന്നുവെങ്കില്‍ നല്ല കാര്യം. അതുകൊണ്ടായിരിക്കുമല്ലോ എനിക്ക് പകരം വേറൊരാളെ അവിടെ കൊണ്ടുവരുന്നത്. എന്നിലുള്ള കാര്യങ്ങളില്‍ ഞാന്‍ സംതൃപ്തനാണ്. ടീമിലില്ലെങ്കിലും തിരിച്ചുവരാമെന്ന ശുഭപ്രതീക്ഷയുണ്ട്. തിരിച്ചുവരാനായാല്‍ നല്ലത്, തിരിച്ചുവരാനായില്ലെങ്കിലും നിരാശയില്ല. കരിയറില്‍ നേടിയ കാര്യങ്ങളില്‍ ഞാന്‍ സംതൃപ്തനാണ്. സംഭവിക്കാനുള്ളതൊക്കെ സംഭവിക്കും. അതില്‍ ഞാന്‍ അസ്വസ്ഥത പ്രകടിപ്പിക്കില്ല-ധവാന്‍ പറഞ്ഞു.

ഗില്ലും കിഷനും ഏകദിന ടീമില്‍ സ്ഥാനമുറപ്പിച്ചതോടെ ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പ് ടീമില്‍ ഇടം നേടാമെന്ന ധവാന്‍റെ പ്രതീക്ഷകള്‍ക്ക് കൂടിയാണ് മങ്ങലേറ്റത്. ഇന്ത്യക്കായി 34 ടെസ്റ്റിലും 167 ഏകദിനങ്ങളിലും 68 ടി20 മത്സരങ്ങളിലും ധവാന്‍ കളിച്ചിട്ടുണ്ട്. ഏകദിനങ്ങളില്‍ 6793 റണ്‍സ് നേടിയിട്ടുള്ള ധവാന്‍ വരുന്ന ഐപിഎല്‍ സീസണില്‍ പഞ്ചാബ് കിംഗ്സിന്‍റെ നായകനുമാണ്. ഐപിഎല്ലില്‍ 206 മത്സരങ്ങളില്‍ 6243 റണ്‍സാണ് ധവാന്‍ നേടിയത്.