ഇഷ്ടപ്പെട്ട ബൗളറെ വ്യക്തമാക്കി ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. എന്നാല്‍ ആ ബൗളര്‍ ഇന്ത്യക്കാരനെല്ലന്നാണ് അത്ഭുതം. മുന്‍ പാക്കിസ്ഥാന്‍ പേസര്‍ ഷൊയ്ബ് അക്തറാണ് ഫേറവൈറ്റ് ബൗളറെന്ന് ധവാന്‍ വ്യക്താക്കി.
റാഞ്ചി: ഇഷ്ടപ്പെട്ട ബൗളറെ വ്യക്തമാക്കി ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. എന്നാല്‍ ആ ബൗളര്‍ ഇന്ത്യക്കാരനെല്ലന്നാണ് അത്ഭുതം. മുന്‍ പാക്കിസ്ഥാന്‍ പേസര്‍ ഷൊയ്ബ് അക്തറാണ് ഫേറവൈറ്റ് ബൗളറെന്ന് ധവാന്‍ വ്യക്താക്കി. എന്നാല്‍ താരങ്ങള്‍ അധികം നേരിട്ട് കളിച്ചിട്ടില്ലെന്നുള്ളതാണ് രസകരം.
ധവാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറി കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അക്തര്‍ വിരമിച്ചിരുന്നു. എന്നാല്‍ ഐപിഎല്‍ ടൂര്‍ണമെന്റില്‍ അക്തറിനെതിരെ കളിക്കാന്‍ ധവാന്‍ സാധിച്ചിരുന്നു. അന്ന് ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ താരമായിരുന്നു ധവാന്‍. ഇന്ത്യക്ക് വേണ്ടി അരങ്ങേറിയിട്ടും ഇല്ലായിരുന്നു.
എന്നാല്‍ നേരിടാന്‍ പേടി തോന്നിയ ബൗളര്‍ ആരെന്ന ചോദ്യത്തില്‍ തിന്ന് ധവാന്‍ ഒഴിഞ്ഞുമാറി.
