MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • T20 World Cup 2026
  • Automobile
  • Home
  • Sports
  • Cricket
  • സഞ്ജു മുതൽ തിലക് വരെ 'സൂപ്പര്‍ ഹിറ്റ്'; ചെപ്പോക്കിൽ ഇന്ത്യയുടെ റെക്കോർഡ് വേട്ട, യുവി യുഗത്തിലെ റെക്കോർഡും വീണു

സഞ്ജു മുതൽ തിലക് വരെ 'സൂപ്പര്‍ ഹിറ്റ്'; ചെപ്പോക്കിൽ ഇന്ത്യയുടെ റെക്കോർഡ് വേട്ട, യുവി യുഗത്തിലെ റെക്കോർഡും വീണു

ടി20 ലോകകപ്പില്‍ സിംബാബ്‌വെയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ റൺമല തീർത്ത് റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി ടീം ഇന്ത്യ. 20 ഓവറിൽ 256 റൺസ് നേടിയ ഇന്ത്യ, ടി20 ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും ഉയർന്ന സ്കോർ ഉൾപ്പെടെ നിരവധി റെക്കോർഡുകൾ സ്വന്തമാക്കി.

2 Min read
Author : Gopalakrishnan C
Published : Feb 26 2026, 09:57 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
110
ചെപ്പോക്കില്‍ റണ്‍മല
Image Credit : ANI

ചെപ്പോക്കില്‍ റണ്‍മല

ടി20 ലോകകപ്പിലെ ജീവന്‍മരണപ്പോരില്‍ സിംബാബ്‌‌വെക്കെതിരെ റണ്‍മല ഉയര്‍ത്തി ലോകകപ്പില്‍ പുതിയ റെക്കോര്‍ഡിട്ട് ഇന്ത്യൻ ടീം. സിംബാ‌ബ്‌വെക്കതിരായ സൂപ്പര്‍ 8 പോരില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സെടുത്തു.

210
റെക്കോര്‍ഡിട്ട് ഇന്ത്യ
Image Credit : ANI

റെക്കോര്‍ഡിട്ട് ഇന്ത്യ

ടി20 ലോകകപ്പ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലാണിത്. 2007ലെ ആദ്യ ലോകകപ്പില്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരെ യുവരാജ് സിംഗ് ആറ് പന്തില്‍ ആറ് സിക്സ് നേടിയ മത്സരത്തില്‍ കുറിച്ച 218-4 എന്ന ഉയര്‍ന്ന ടീം ടോട്ടലാണ് ചെന്നൈയില്‍ ഇന്ത്യ തിരുത്തിയെഴുതിയത്.

Related Articles

Related image1
നല്ല തുടക്കം മുതലാക്കാനാവാതെ ഒരിക്കല്‍ കൂടി സഞ്ജു വീണു; ചെപ്പോക്കിൽ സിംബാബ്‌വെയെ അടിച്ചുപറത്തി അഭിഷേകും കിഷനും
Related image2
ഇനി കൂട്ടലും കുറക്കലുമില്ല, കളി ജയിച്ചാൽ മതി, സെമിയിലേക്കുള്ള ഇന്ത്യയുടെ വഴി തെളിച്ച് ദക്ഷിണാഫ്രിക്ക; ചെയ്യേണ്ടത് ഇത്രമാത്രം
310
ലോകകപ്പിലെ ഉയര്‍ന്ന രണ്ടാമത്തെ സ്കോര്‍
Image Credit : ANI

ലോകകപ്പിലെ ഉയര്‍ന്ന രണ്ടാമത്തെ സ്കോര്‍

ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ടീം ടോട്ടലാണ് സിംബാബ്‌വെക്കെതിരെ ഇന്ത്യ ഇന്ന് കുറിച്ച 256-4. 2007ൽ നടന്ന ആദ്യ ലോകകപ്പിൽ കെനിയയ്ക്ക് എതിരെ ശ്രീലങ്ക നേടിയ 6ന് 260 റൺസാണ് ടി20 ലോകകപ്പില്‍ ഒരു ടീം നേടിയ ഏറ്റവും ഉയര്‍ന്ന സ്കോറായി ഇന്നും നിലനിൽക്കുന്നത്.

410
മൂന്നാമത് വിന്‍ഡീസ്
Image Credit : Getty

മൂന്നാമത് വിന്‍ഡീസ്

ഈ ലോകകപ്പില്‍ സൂപ്പര്‍ 8 പോരാട്ടത്തില്‍ സിംബാബ്‌വെക്കെതിരെ വെസ്റ്റ് ഇന്‍ഡീസ് നേടിയ 254-6 ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ ടീം ടോട്ടല്‍.

510
ഡോട്ട് ബോള്‍ കണക്കിലും റെക്കോര്‍ഡ്
Image Credit : ANI

ഡോട്ട് ബോള്‍ കണക്കിലും റെക്കോര്‍ഡ്

ഇന്ത്യൻ ഇന്നംഗ്സില്‍ റണ്ണില്ലാത്ത പന്തുകള്‍(ഡോട്ട് ബോളുകള്‍) 26 മാത്രമായിരുന്നു. ടി20 ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ ഡോട്ട് ബോളുകള്‍ പിറന്ന ഇന്നിംഗ്സിന്‍റെ റെക്കോര്‍ഡിനൊപ്പം ഇതോടെ ഇന്ത്യയെത്തി. 2016ല്‍ ദക്ഷിണാഫ്രിക്കയും ഈ നേട്ടം സ്വന്തമാക്കിയിരുന്നു.

610
വന്നവരെല്ലാം സൂപ്പര്‍ ഹിറ്റ്
Image Credit : ANI

വന്നവരെല്ലാം സൂപ്പര്‍ ഹിറ്റ്

ഇന്ത്യൻ ഇന്നിംഗ്സില്‍ ബാറ്റ് ചെയ്തവരെല്ലാം 150 നു മുകളില്‍ സ്ട്രൈക്ക് റേറ്റ് സ്വന്തമാക്കി. സഞ്ജു സാംസണ്‍(160), അഭിഷേക് ശര്‍മ(183.33), ഇഷാന്‍ കിഷന്‍(158.33), സൂര്യകുമാര്‍ യാദവ്(253.85), ഹാര്‍ദ്ദിക് പാണ്ഡ്യ(217.39), തിലക് വര്‍മ(275) എന്നിങ്ങനെയായിരുന്നു ഇന്ത്യൻ ബാറ്റിംഗ് നിരയുടെ പ്രഹരശേഷി. ടി20 ലോകകപ്പില്‍ ഇതാദ്യമായാണ് ഒരു ടീമിന്‍റെ ആദ്യ ആറ് ബാറ്റര്‍മാരും 150ന് മുകളില്‍ പ്രഹരശേഷിയില്‍ ബാറ്റ് ചെയ്യുന്നത്.

710
സിക്സറിലും റെക്കോര്‍ഡ്
Image Credit : Getty

സിക്സറിലും റെക്കോര്‍ഡ്

സിംബാബ്‌വെക്കെതിരെ 17 സിക്സുകളാണ് ഇന്ത്യ ഇന്ന് പറത്തിയത്. ടി20 ലോകകപ്പില്‍ ഒരിന്നിംഗ്സില്‍ ഏറ്റവും കൂടുതല്‍ സിക്സെന്ന തങ്ങളുടെ തന്നെ റെക്കോര്‍ഡിനൊപ്പം ഇന്ത്യ ഇന്നെത്തി.

810
ടൂര്‍ണമെന്‍റ് സിക്സിലും റെക്കോര്‍ഡ്
Image Credit : AFP

ടൂര്‍ണമെന്‍റ് സിക്സിലും റെക്കോര്‍ഡ്

ഇന്ത്യൻ ടീം ഏറ്റവും കൂടുതല്‍ സിക്സുകള്‍ പറത്തുന്ന ടി20 ലോകകപ്പെന്ന റെക്കോര്‍ഡും ഇത്തവണ സ്വന്തമാക്കി. ലോകകപ്പില്‍ ഇതുവരെ 63 സിക്സുകളാണ് ഇന്ത്യ പറത്തിയത്. 2024ലെ ലോകകപ്പില്‍ 61 സിക്സുകള്‍ പറത്തിയതായിരുന്നു ഇന്ത്യയുടെ റെക്കോര്‍ഡ്. ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്സ് അടിച്ച ടീം 66 സിക്സ് അടിച്ച വെസ്റ്റ് ഇന്‍ഡീസാണ്.

910
റെക്കോര്‍ഡിട്ട് തിലകുപം ഹാര്‍ദ്ദിക്കും
Image Credit : ANI

റെക്കോര്‍ഡിട്ട് തിലകുപം ഹാര്‍ദ്ദിക്കും

അവസാന 31 പന്തില്‍ 84 റണ്‍സ് അടിച്ചുകൂട്ടിയ തിലക് വര്‍മയും ഹാര്‍ദ്ദിക് പാണ്ഡ്യയും ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും പ്രഹരശേഷി(16.25) കൂടിയ രണ്ടാമത്തെ കൂട്ടുകെട്ടെന്ന റെക്കോര്‍ഡും സ്വന്തമാക്കി. 2007ലെ ആദ്യ ലോകകപ്പില്‍ ജയസൂര്യ-ജയവര്‍ധനെ സഖ്യം 29 പന്തില്‍ 87 റണ്‍സെടുത്തതാണ് പ്രഹരശേഷിയില്‍(18) മുന്നിലുള്ള കൂട്ടുകെട്ട്.

1010
സിംബാബ്‌വെക്ക് നാണക്കേടിന്‍റെ റെക്കോര്‍ഡ്
Image Credit : Getty

സിംബാബ്‌വെക്ക് നാണക്കേടിന്‍റെ റെക്കോര്‍ഡ്

ലോകകകപ്പില്‍ തുടര്‍ച്ചയായ മത്സരങ്ങളില്‍ 250 റണ്‍സിലധികം വഴങ്ങുന്ന ആദ്യ ടീമെന്ന നാണക്കേട് സിംബാബ്‌വെയുടെ പേരിലായി. തൊട്ടു മുന്‍ മത്സരത്തില്‍ വിന്‍ഡീസ് സിംബാബ്‌വെക്കതിരെ 254 റണ്‍സെടുത്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

About the Author

GC
Gopalakrishnan C
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.in
ടി20 ലോകകപ്പ് 2026

Latest Videos
Recommended Stories
Recommended image1
ജീവന്‍മരണപ്പോരില്‍ ഒത്തുപിടിച്ച് ഇന്ത്യ, ചെപ്പോക്കില്‍ റെക്കോര്‍ഡ് സ്കോര്‍, സിംബാബ്‌വെക്ക് ജയിക്കാൻ 257 റണ്‍സ്
Recommended image2
ചെപ്പോക്ക് ഇളകിമറിഞ്ഞു, സൂര്യ പോലും ഞെട്ടി, സഞ്ജുവിന്റെ പേര് പറ‌‌ഞ്ഞപ്പോൾ സ്റ്റേഡിയത്തിൽ നിലയ്ക്കാത്ത ആരവം
Recommended image3
നല്ല തുടക്കം മുതലാക്കാനാവാതെ ഒരിക്കല്‍ കൂടി സഞ്ജു വീണു; ചെപ്പോക്കിൽ സിംബാബ്‌വെയെ അടിച്ചുപറത്തി അഭിഷേകും കിഷനും
Related Stories
Recommended image1
നല്ല തുടക്കം മുതലാക്കാനാവാതെ ഒരിക്കല്‍ കൂടി സഞ്ജു വീണു; ചെപ്പോക്കിൽ സിംബാബ്‌വെയെ അടിച്ചുപറത്തി അഭിഷേകും കിഷനും
Recommended image2
ഇനി കൂട്ടലും കുറക്കലുമില്ല, കളി ജയിച്ചാൽ മതി, സെമിയിലേക്കുള്ള ഇന്ത്യയുടെ വഴി തെളിച്ച് ദക്ഷിണാഫ്രിക്ക; ചെയ്യേണ്ടത് ഇത്രമാത്രം
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved