ലോക്ക്ഡൗണിന് ശേഷം മനുഷ്യരുടെ മാത്രമല്ല, മൃഗങ്ങളുടെ ജീവിതവും ദുരിതത്തിലായി. നിരവധി കന്നുകാലികളാണ് വെള്ളവും ഭക്ഷണവും കിട്ടാതെ അലഞ്ഞുനടക്കുന്നത്. 

ദില്ലി: ലോക്ക്ഡൗണിന് ശേഷം മനുഷ്യരുടെ മാത്രമല്ല, മൃഗങ്ങളുടെ ജീവിതവും ദുരിതത്തിലായി. നിരവധി കന്നുകാലികളാണ് വെള്ളവും ഭക്ഷണവും കിട്ടാതെ അലഞ്ഞുനടക്കുന്നത്. ഇതിനിടെ വഴിയരികിലെ ഒരുകൂട്ടം കന്നുകാലികള്‍ക്ക് ഭക്ഷണം നല്‍കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍. കുടുംബത്തോടൊപ്പമാണ് ധവാന്‍ കന്നുകാലികള്‍ക്ക് ഭക്ഷണം നല്‍കിയത്.

ധവാന്‍ ഇന്‍സ്റ്റ്ഗ്രാമില്‍ പങ്കുവച്ച വീഡിയോ ഇതിനോടകം വൈറലാവുകയും ചെയ്തു. വീഡിയോക്ക് നല്‍കിയ കുറിപ്പ് ഇങ്ങനെ... ''ഒരു അച്ഛനെന്ന നിലയില്‍ മകനെ ജീവിതത്തിന്റെ ശരിയായ മൂല്യങ്ങള്‍ പഠിപ്പിക്കേണ്ടത് വളരെ പ്രധാനമാണ്. അതിലൊന്ന് മറ്റുള്ളവരോട് അനുകമ്പ കാട്ടുകയാണ്. പ്രത്യേകിച്ചും ബുദ്ധിമുട്ടനുഭവിക്കുന്നവരോട്. വിശന്നു വലയുന്ന മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നത് ഈ പ്രതിസന്ധി ഘട്ടത്തില്‍ പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു. അത്തരമൊരു പ്രധാനപ്പെട്ട പാഠം എന്റെ മകന് പകര്‍ന്നുകൊടുക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. നിങ്ങളും ഇതുപോലുള്ള ചെറിയ കാര്യങ്ങള്‍ ചെയ്യൂ.'' ധവാന്‍ കുറിച്ചിട്ടു. വീഡിയോ കാണാം...

View post on Instagram