അതെന്തായാലും ബുമ്രയുടെ നടുവിന് പരിക്കേല്‍ക്കാനുള്ള സാധ്യത ഒരു വര്‍ഷം മുമ്പെ പ്രവചിച്ച മുന്‍ പാക് പേസര്‍ ഷൊയൈബ് അക്തറുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. സ്പോര്‍ട്സ് ടാക്കിനോട് സംസാരിക്കുമ്പോഴായിരുന്നു ബുമ്രക്ക് ഒരു വര്‍ഷത്തിനുള്ളില്‍ പരിക്കേല്‍ക്കുമെന്ന അക്തറിന്‍റെ പ്രവചനം.

മുംബൈ: ടി20 ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ പേസര്‍ ജസ്പ്രീത് ബുമ്ര പരിക്കിനെത്തുടര്‍ന്ന് ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായതിന്‍റെ ഞെട്ടലിലാണ് ആരാധകര്‍. ബുമ്ര ലോകകപ്പില്‍ കളിക്കില്ലെന്ന് ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കളിക്കാനുള്ള സാധ്യത വിരളമാണെന്നാണ് റിപ്പോര്‍ട്ട്.

പുറത്തേറ്റ പരിക്കിനെത്തുടര്‍ന്ന് രണ്ട് മാസത്തെ വിശ്രമത്തിനുശേഷം മത്സര ക്രിക്കറ്റില്‍ തിരിച്ചെത്തിയ ബുമ്ര ഓസ്ട്രേലിയക്കെതിരെ രണ്ട് ടി20 മത്സരങ്ങളില്‍ കളിച്ചെങ്കിലും പുറം വേദന അലട്ടിയതിനാല്‍ ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടി20യില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. ബുമ്രക്ക് ഒരു മാസം മുതല്‍ ആറ് മാസം വരെ വിശ്രമം വേണ്ടി വരുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ടി20 ലോകകപ്പ്: ഇന്ത്യക്ക് ഇരുട്ടടി; ജസ്പ്രീത് ബുമ്ര ലോകകപ്പ് ടീമില്‍ നിന്ന് പുറത്ത്

അതെന്തായാലും ബുമ്രയുടെ നടുവിന് പരിക്കേല്‍ക്കാനുള്ള സാധ്യത ഒരു വര്‍ഷം മുമ്പെ പ്രവചിച്ച മുന്‍ പാക് പേസര്‍ ഷൊയൈബ് അക്തറുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.സ്പോര്‍ട്സ് ടാക്കിനോട് സംസാരിക്കുമ്പോഴായിരുന്നു ബുമ്രക്ക് ഒരു വര്‍ഷത്തിനുള്ളില്‍ പരിക്കേല്‍ക്കുമെന്ന അക്തറിന്‍റെ പ്രവചനം.

ബുമ്രയുടെ ഫ്രണ്ട് ഓണ്‍ ആക്ഷന്‍ നടുവിന് കൂടുതല്‍ സമ്മര്‍ദ്ദം കൊടുക്കുന്നതാണെന്നും സൈഡ് ഓണ്‍ ആക്ഷനില്‍ പന്തെറിയുന്ന ബൗളര്‍മാരെക്കാള്‍ പരിക്കേല്‍ക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നും അക്തര്‍ പറഞ്ഞിരുന്നു. ന്യൂസിലന്‍ഡ് പേസര്‍ ഷെയ്ന്‍ ബോണ്ട്, വിന്‍ഡീസ് പേസര്‍ ഇയാന്‍ ബിഷപ്പ് എന്നിവരുടെ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബുമ്രക്കും ഇവരെപ്പോലെ പരിക്കേല്‍ക്കാനുള്ള സാധ്യത അക്തര്‍ വിശദീകരിച്ചത്.

ടി20 ലോകകപ്പ്: ബുമ്രക്ക് പകരക്കാരനാവാന്‍ ഷമിയും ചാഹറും

Scroll to load tweet…

ബുമ്രയെ എല്ലാ മത്സരങ്ങളിലും കളിപ്പിച്ചാല്‍ ഒരു വര്‍ഷത്തിനകം അദ്ദേഹത്തിന്‍റെ നടുവിന് പരിക്കേല്‍ക്കുമെന്നും അഞ്ച് മത്സര പരമ്പര കളിക്കുമ്പോള്‍ മൂന്ന് മത്സരങ്ങളില്‍ മാത്രം കളിപ്പിച്ച് മറ്റ് രണ്ട് മത്സരങ്ങളില്‍ വിശ്രമം നല്‍കണമെന്നും അക്തര്‍ പറഞ്ഞിരുന്നു. അക്തറുടെ ദീര്‍ഘവീക്ഷണത്തെ പ്രശംസിച്ചാണ് ആരാധകര്‍ ഇപ്പോള്‍ വീഡിയോ പങ്കുവെക്കുന്നത്. മുന്‍ വിന്‍ഡീസ് പേസര്‍ മൈക്കല്‍ ഹോള്‍ഡിംഗും ബുമ്രയുടെ നടുവിന് പരിക്കേല്‍ക്കാനുള്ള സാധ്യത നേരത്തെ പ്രവചിച്ചിരുന്നു.