കൊല്‍ക്കത്തയുടെ  ആറ് ബൗളര്‍മാരും കൂടി സീസണില്‍ നേടിയത് 104 വിക്കറ്റുകള്‍. മറ്റൊരു ടീമും വികത്ത് വേട്ടയില്‍ 100 കടന്നില്ല.

ചെന്നൈ: ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ബൗളിംഗ് ടീമാണ് ഐപിഎല്ലില്‍ കിരീടം നേടിയത്. ഭാഗ്യവും തുടക്കം മുതല്‍ കൊല്‍ക്കത്തയെ തുണച്ചു. ലോകകപ്പിന് പിന്നാലെ പ്രതിസന്ധികള്‍ വേട്ടയാടിയ ശ്രേയസ് അയ്യറിന് വിമര്‍ശകര്‍ക്ക് മറുപടി നല്‍കാനുമായി. ചുരുക്കത്തില്‍, ബാറ്റര്‍മാര്‍ മത്സരങ്ങള്‍ വിജയിപ്പിക്കും. ബൗളര്‍മാര്‍ ടൂര്‍ണമെന്റ് നേടിതരും. ക്രിക്കറ്റില്‍ പറഞ്ഞു പഴകിയ ഈ വിശ്വസം ഒരിക്കല്‍ കൂടി യാഥാര്‍ഥ്യമായി എന്നര്‍ത്ഥം.

കൊല്‍ക്കത്തയുടെ ആറ് ബൗളര്‍മാരും കൂടി സീസണില്‍ നേടിയത് 104 വിക്കറ്റുകള്‍. മറ്റൊരു ടീമും വികത്ത് വേട്ടയില്‍ 100 കടന്നില്ല. പത്തില്‍ അധികം വിക്കട്ടുകള്‍ വീഴ്ത്തിയ ആറു ബൗളര്‍മാരുടെ സാന്നിധ്യം ഇന്നിംഗ്‌സിന്റെ ഏത് ഘട്ടത്തിലും കൊല്‍ക്കത്തയെ അപകടകാരികളാക്കി. കഴിഞ്ഞ രണ്ട് സീസണിലും 7 ഒപ്പണിംഗ് സഖ്യങ്ങളെ ടീമാണ് കൊല്‍ക്കത്ത. എന്നാല്‍ ഇക്കുറി സീസണ്‍ മുന്‍പ് ജെസന്‍ റോയ്ക്ക് പരീക്കേറ്റത് കൊല്‍ക്കത്തയ്ക്ക് അപ്രതീക്ഷിത ഭാഗ്യമൊരുക്കി.

വല്ലാത്തൊരു യാദൃശ്ചികത! ഐപിഎല്‍ ഫൈനലിലും വനിതാ ഫൈനലിലും ഒരേ സ്‌കോര്‍ബോര്‍ഡ്; രണ്ടിനും ഓസീസ്-ഇന്ത്യന്‍ നായകര്‍

പകരമെത്തിയ ഫില്‍ സാള്‍ട്ടും സുനില്‍ നരേയനും പവര്‍ പ്ലേയില്‍ കൊല്‍ക്കത്തയുടെ വേഗമുയര്‍ത്തി. ലോകകപ്പിന് പിന്നാലെ പരിക്ക് മറച്ചു വച്ചതിനെ തുടര്‍ന്ന് വിവാദത്തില്‍ കുടുങ്ങിയ ശ്രേയസിനെ ബിസിസിഐ വാര്‍ഷിക കരാറില്‍ നിന്നൊഴിവാക്കിയിരുന്നു. ഈ സമ്മര്‍ദത്തിലാണ് ശ്രേയസ് അയ്യര്‍ ഐപിഎല്ലില്‍ എത്തിയത്. ഹാര്‍ദിക് പാണ്ഡ്യക്കും ശുഭ്മാന്‍ ഗില്ലിനും കാലിടറുമ്പോള്‍ വൈറ്റ് ബോള്‍ ക്രിക്കറ്റ് നായക പദവിയിലേക്ക് ശ്രേയസിന്റെ പേര് വീണ്ടും ഉയരുന്നതിനും ജയം വഴി തുറന്നേക്കും.

ആദ്യ പന്തിന് മുമ്പ് തന്നെ ഹൈദരാബാദ് തോല്‍വി സമ്മതിച്ചു! സ്റ്റാര്‍ക് പേടിയില്‍ ഹെഡിനെ മാറ്റിയത് തിരിച്ചടിയായി

ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തില്‍ സണ്‍റൈസേഴസ് ഹൈദരാബാദിനെതിരെ എട്ട് വിക്കറ്റിനായിരുന്നു കൊല്‍ക്കത്തയുടെ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഹൈദരാബാദ് 18.3 ഓവറില്‍ 113ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്ത 10.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. വെങ്കടേഷ് അയ്യര്‍ (26 പന്തില്‍ പുറത്താവാതെ 52), റഹ്മാനുള്ള ഗുര്‍ബാസ് (32 പന്തില്‍ 39) എന്നിവരാണ് കൊല്‍ക്കത്തയെ വിജയത്തിലേക്ക് നയിച്ചത്. നേരത്തെ മൂന്ന് വിക്കറ്റ് നേടിയ ആന്ദ്രേ റസ്സലും രണ്ട് പേരെ വീതം പുറത്താക്കിയ മിച്ചല്‍ സ്റ്റാര്‍ക്ക്, ഹര്‍ഷിത് റാണ എന്നിവരാണ് ഹൈദരാബാദിനെ തകര്‍ത്തത്.