വേദന കുറയാനുള്ള ഇഞ്ചക്ഷനുകള്‍ എടുത്തിട്ടും പുറംവേദന കുറയാത്തതിനാല്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ ഡോക്ടര്‍മാര്‍ ശ്രേയസിന് രണ്ടാഴ്ച കൂടി വിശ്രമം നിര്‍ദേശിക്കുകയായിരുന്നു. രണ്ടാം ടെസ്റ്റിന് മുമ്പ് ശ്രേയസ് ടീമില്‍ തിരിച്ചെത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

നാഗ്പൂര്‍: ഓസ്ട്രേലിയക്കെതിരാ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ നിന്ന് ശ്രേയസ് അയ്യര്‍ പുറത്ത്. ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരക്കിടെ പരിക്കേറ്റ ശ്രേയസിന് ഒമ്പതിന് നാഗ്പൂരില്‍ തുടങ്ങുന്ന ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ കളിക്കാനാവില്ലെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

മധ്യനിരയില്‍ ശ്രേയസ് കളിക്കില്ലെന്ന് ഉറപ്പായതോടെ നാഗ്പൂരില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ സൂര്യകുമാര്‍ യാദവ് അരങ്ങേറുമെന്ന് ഉറപ്പായി. ശ്രീലങ്കക്കെതിരാ പരമ്പരക്കിടെ നടുവിന് പരിക്കേറ്റ ശ്രേയസ് ബെംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ കായികക്ഷമത വീണ്ടെടുക്കാനുള്ള പരിശ്രമത്തിലാണ്. എന്നാല്‍ ആദ്യ ടെസ്റ്റിന് മുമ്പ് ശ്രേയസിന് പൂര്‍ണ കായികക്ഷമത വീണ്ടെടുക്കാനാവില്ലെന്നാണ് സൂചന.

ഇഞ്ചക്ഷനുകള്‍ എടുത്തിട്ടും പുറംവേദന കുറയാത്തതിനാല്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ ഡോക്ടര്‍മാര്‍ ശ്രേയസിന് രണ്ടാഴ്ച കൂടി വിശ്രമം നിര്‍ദേശിക്കുകയായിരുന്നു. രണ്ടാം ടെസ്റ്റിന് മുമ്പ് ശ്രേയസ് ടീമില്‍ തിരിച്ചെത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നാളെ നാഗ്പൂരില്‍ ആരംഭിക്കുന്ന ഇന്ത്യന്‍ ടീമിന്‍റെ പരിശീലന ക്യാംപിലും ശ്രേയസ് ചേരില്ല. രണ്ടാം ടെസ്റ്റിന് മുമ്പ് കായികക്ഷമത വീണ്ടെടുത്താല്‍ മാത്രമെ ശ്രേയസിനെ ടീമിലേക്ക് പരിഗണിക്കൂ.

ടെസ്റ്റ് പരമ്പരയില്‍ ഓസീസിനെ പൊരിക്കുക ആരായിരിക്കും; പേരുമായി മുന്‍ സെലക്‌‌ടര്‍

ഓസ്ട്രേലിയക്കെതിരായ ആദ്യ രണ്ട് ടെസ്റ്റിനായി 16 അംഗ ടീമിനെയാമ് ചേതന്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി തെരഞ്ഞെടുത്തിരിക്കുന്നത്. ശ്രേയസ് പുറത്തായതോടെ 15 അംഗ ടീമുമായി തുടരുമോ അതോ പകരക്കാരനെ പ്രഖ്യാപിക്കുമോ എന്നകാര്യം വ്യക്തമല്ല. അതേസമയം, പരിക്കിന്‍റെ നീണ്ട ഇടവേളക്കുശേഷം തിരിച്ചെത്തുന്ന രവീന്ദ്ര ജഡേജ നാളെ നാഗ്പൂരില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരും. കായികക്ഷമത തെളിയിക്കാനായി രഞ്ജി ട്രോഫി ക്രിക്കറ്റില്‍ തമിഴ്നാടിനെതിരെ സൗരാഷ്ട്രക്കായി കളിച്ച ജഡേജ ഏഴ് വിക്കറ്റ് വീഴ്ത്ത് തിളങ്ങിയിരുന്നു.

ഓസ്ട്രേലിയക്കെതിരായ ആദ്യ രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം: Rohit Sharma (C), KL Rahul (vc), Shubman Gill, C Pujara, V Kohli, S Iyer, KS Bharat (wk), Ishan Kishan (wk), R Ashwin, Axar Patel, Kuldeep Yadav, Ravindra Jadeja, Mohd. Shami, Mohd. Siraj, Umesh Yadav, Jaydev Unadkat, Suryakumar Yadav.