പരിക്ക് മാറിയാലും ശ്രേയസിന്‍റെ ഫോമിന്‍റെ കാര്യത്തിലും ആശങ്കയുണ്ട്. ഇതുവരെ ഫോം തെളിയിക്കാന്‍ ശ്രേയസിന് അവസരം കിട്ടിയിട്ടില്ല. ഇനി ഫോം എന്തുമാകട്ടെ ഏഴോ എട്ടോ മാസത്തെ ഇടവേളക്കുശേഷം തിരിച്ചെത്തിയശേഷം ഒരു മാത്സരം മാത്രം കളിച്ച് വീണ്ടും പരിക്കേറ്റ താരത്തെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തുക എന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും ഗംഭീര്‍.

കൊളംബോ: ഏഷ്യയിലെ രാജാക്കന്‍മാരായി ഏകദിന ലോകകപ്പിനിറങ്ങുന്ന ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി മുന്‍ താരം ഗൗതം ഗംഭീര്‍. ഏകദിന ലോകകപ്പിന് മുമ്പ് ഏഷ്യാ കപ്പിനിടെ വീണ്ടും പരിക്കേറ്റ ശ്രേയസ് അയ്യര്‍ക്ക് പകരക്കാരനെ പ്രഖ്യാപിക്കണമെന്ന് ഗംഭീര്‍ സ്റ്റാര്‍ സ്പോര്‍ട്സിലെ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. പരിക്കുള്ള താരങ്ങളെക്കൊണ്ട് ലോകകപ്പിനിറങ്ങിയാല്‍ ഒരു പക്ഷെ കിരീടം തന്നെ കൈവിട്ടുപോകുമെന്നും ഗംഭീര്‍ വ്യക്തമാക്കി.

പരിക്കിന്‍റെ നീണ്ട ഇടവേളക്കുശേഷമാണ് ശ്രേയസ് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയത്. വീണ്ടും പരിക്കേറ്റതോടെ ഏഷ്യാ കപ്പില്‍ ശ്രേയസിന് കളിക്കാനോ ഫോമോ ഫിറ്റ്നെസോ തെളിയിക്കാനോ ആയില്ല. അതുകൊണ്ടുതന്നെ ലോകകപ്പ് പോലെ വലിയൊരു ടൂര്‍ണമെന്‍റിലേക്ക് അങ്ങനെ ഒരു കളിക്കാരനെ ടീം മാനേജ്മെന്‍റ് നിലനിര്‍ത്തുമെന്ന് ‍ഞാന്‍ കരുതുന്നില്ല. വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ വ്യക്തത വരുമെന്നാണ് ഞാന്‍ കരുതുന്നത്. ലോകകപ്പ് ടീമില്‍ ശ്രേയസ് ഉണ്ടാവില്ലെന്നും മറ്റാരെങ്കിലും പകരക്കാരനായി എത്തുമെന്നും ഗംഭീര്‍ പറഞ്ഞു.

ഏഷ്യാ കപ്പ് വിജയത്തില്‍ 'ടീം ഇന്ത്യ' യെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ലോകകപ്പ് പോലെ വലിയൊരു ടൂര്‍ണമെന്‍റിനിറങ്ങുമ്പോള്‍ കായികക്ഷമതയില്ലാത്ത താരങ്ങളെ ടീമിലുള്‍പ്പെടുത്താനാവില്ല. ഫോം അല്ല വിഷയം. നേരിയ പരിക്കുള്ള താരങ്ങള്‍ക്ക് ലോകകപ്പില്‍ പകരക്കാരനെ പ്രഖ്യാപിക്കാനാവില്ല. അതുകൊണ്ടുതന്നെ ഏഷ്യാ കപ്പില്‍ കായികക്ഷമത തെളിയിക്കാന്‍ കഴിയാതിരുന്ന അയ്യര്‍ക്ക് ലോകകപ്പ് ടീമിലും ഇടം നേടാനാവുമെന്ന് കരുതുന്നില്ല.

പരിക്ക് മാറിയാലും ശ്രേയസിന്‍റെ ഫോമിന്‍റെ കാര്യത്തിലും ആശങ്കയുണ്ട്. ഇതുവരെ ഫോം തെളിയിക്കാന്‍ ശ്രേയസിന് അവസരം കിട്ടിയിട്ടില്ല. ഇനി ഫോം എന്തുമാകട്ടെ ഏഴോ എട്ടോ മാസത്തെ ഇടവേളക്കുശേഷം തിരിച്ചെത്തിയശേഷം ഒരു മാത്സരം മാത്രം കളിച്ച് വീണ്ടും പരിക്കേറ്റ താരത്തെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തുക എന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും ഗംഭീര്‍ പറഞ്ഞു.

ലോകകപ്പിൽ ഇന്ത്യയുടെ വജ്രായുധം കോലിയോ ബുമ്രയോ സിറാജോ അയിരിക്കില്ല, അത് മറ്റൊരു താരം; തുറന്നു പറഞ്ഞപാക് ഇതിഹാസം

ഏകദിന ലോകകപ്പിനുള്ള 15 അംഗ ടീമില്‍ ശ്രേയസ് അയ്യരുണ്ടെങ്കിലും ഈ മാസം 28വരെ ടീമില്‍ മാറ്റം വരുത്താന്‍ ടീമുകള്‍ക്ക് ഐസിസി അനുമതി നല്‍കിയിട്ടുണ്ട്. അടുത്ത ആഴ്ച തുടങ്ങുന്ന ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമില്‍ ശ്രേയസിന് കളിക്കാനാകുമോ എന്ന കാര്യം സംശയത്തിലാണ്. ലോകകപ്പ് ടീമില്‍ നിന്ന് ശ്രേയസിനെ ഒഴിവാക്കിയാല്‍ മലയാളി താരം സ‍ഞ്ജു സാംസണ് അവസരമൊരുങ്ങുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. സഞ്ജുവിന് പുറമെ യുവതാരം തിലക് വര്‍മയും സെലക്ടര്‍മാരുടെ പരിഗണനയിലുള്ള താരമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക