Asianet News MalayalamAsianet News Malayalam

സച്ചിന്റെ റെക്കോര്‍ഡ് ഗില്‍ തിരുത്തി! ഏകദിന റാങ്കിംഗില്‍ ഒന്നാമന്‍; ബൗളര്‍മാരില്‍ സിറാജ്, ഷമിക്ക് നേട്ടം

മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ വിരാട് കോലി നാലമതെത്തി. ബാബര്‍ രണ്ടാമതും ദക്ഷിണാക്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്ക് മൂന്നാം സ്ഥാനത്തുമാണ്. ലോകകപ്പില്‍ ഇതുവരെ നേടിയ 543 റണ്‍സാണ് കോലിക്ക് മുന്നേറ്റമുണ്ടാക്കിയത്.

shubman gill became number one odi batter in ranking
Author
First Published Nov 8, 2023, 2:48 PM IST

ദുബായ്: ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍. ബൗളര്‍മാരുടെ പട്ടികയില്‍ മുഹമ്മദ് സിറാജും ഒന്നാമതെത്തി. പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനെ പിന്തള്ളിയാണ് ഗില്‍ ഒന്നാമതെത്തിയത്. ഏകദിന ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ നേടിയ 92 റണ്‍സാണ് ഗില്ലിനെ ഒന്നാമതെത്തിച്ചത്. ഇന്ത്യയില്‍ ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നമതെത്തുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് ഗില്‍. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, എം എസ് ധോണി, വിരാട് കോലി എന്നിവരാണ് ഒന്നാമതെത്തിയിട്ടുള്ള മുന്‍ താരങ്ങള്‍. മാത്രമല്ല, ഒന്നാം റാങ്കിലെത്തുന്ന പ്രായം കുറഞ്ഞ താരം കൂടിയാണ്. സച്ചിന്റെ പേരിലുള്ള റെക്കോര്‍ഡാണ് ഗില്‍ മറികടന്നത്. സച്ചിന്‍ 25 വയസായപ്പോഴാണ് ഒന്നാമതെത്തിയത്. ഗില്‍ 24-ാം വയസില്‍ ഒന്നാം റാങ്കിലെത്തി.

അതേസമയം, മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ വിരാട് കോലി നാലമതെത്തി. ബാബര്‍ രണ്ടാമതും ദക്ഷിണാക്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്ക് മൂന്നാം സ്ഥാനത്തുമാണ്. ലോകകപ്പില്‍ ഇതുവരെ നേടിയ 543 റണ്‍സാണ് കോലിക്ക് മുന്നേറ്റമുണ്ടാക്കിയത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആറാം സ്ഥാനത്താണ്. ഇതിനിടയില്‍ അഞ്ചാമത് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറും. 

റാസി വാന്‍ ഡര്‍ ഡസ്സന്‍, ഹാരി ടെക്റ്റര്‍, ഹെന്റിച്ച് ക്ലാസന്‍, ഡേവിഡ് മലാന്‍ എന്നവരാണ് ഏഴ് മുതല്‍ 10 വരെയുള്ള സ്ഥാനങ്ങളില്‍. അതേസമയം,  ഏഴ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ അഫ്ഗാനിസ്ഥാന്‍ താരം ഇബ്രാഹിം സദ്രാന്‍ 12-ാം സ്ഥാനത്തെത്തി. 17 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ശ്രേയസ് അയ്യര്‍ പതിനെട്ടാം റാങ്കിലെത്തി. 

അതേസമയം ബൗളര്‍മാരുടെ റാങ്കിംഗില്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തിയാണ് മുഹമ്മദ് സിറാജ് ഒന്നാം റാങ്ക് തിരിച്ചെടുത്തത്. പാകിസ്ഥാന്‍ പേസര്‍ ഷഹീന്‍ അഫ്രീയെയാണ് സിറാജ് വലിച്ച് താഴെയിട്ടത്. നിലവില്‍ നാലാമതാണ് ഷഹീന്‍. മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ കൂടി ആദ്യ പത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 

കുല്‍ദീപ് യാദവ് നാലാം സ്ഥാനത്തായി. ജസ്പ്രിത് ബുമ്ര എട്ടാമതും ലോകകപ്പില്‍ ഗംഭീര പ്രകടനം പുറത്തെടുക്കുന്ന മുഹമ്മദ് ഷമി പത്താം സ്ഥാനത്തുമെത്തി. ഏഴ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ഷമി ആദ്യ പത്തിലെത്തിയത്.

'വന്നുകേറിയ പെണ്ണിന്റെ ഗുണം'; മാക്‌സ്‌വെല്ലിന്റെ പ്രകടനത്തില്‍ പിന്നില്‍ ഭാര്യ വിനി രാമനെന്ന് സോഷ്യല്‍ മീഡിയ

Follow Us:
Download App:
  • android
  • ios