ബാബറിന്‍റെ ഒന്നാം സ്ഥാനം ഇളകി തുടങ്ങി, ശുഭ്മാന്‍ ഗില്‍ തൊട്ടുപിന്നില്‍; ഏറ്റവും പുതിയ ഏകദിന റാങ്കിംഗ്
മൂന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കന്‍ താരം റാസി വാന്‍ഡര്‍ ദസ്സന്‍ 743 റേറ്റിംഗ് പോയന്‍റുമായി ബഹുദൂരം പിന്നിലാണെന്നതിനാല്‍ അടുത്ത ആഴ്ച തുടങ്ങുന്ന ഏകദിന ലോകകപ്പില്‍ ഒന്നാം സ്ഥാനത്തിനായുള്ള പോരാട്ടം ബാബറും ഗില്ലും തമ്മിലായരിക്കുമെന്ന് ഒന്നുകൂടി വ്യക്തമായി.

ദുബായ്: ഏകദിന ലോകകപ്പിന് മുമ്പ് ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമുമായുള്ള അകലം ഗണ്യമായി കുറച്ച് ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍. ഏറ്റവും പുതിയ ഏകദിന റാങ്കിംഗില്‍ ബാബറും ഗില്ലും തമ്മിലുള്ള അകലം 10 റേറ്റിംഗ് പോയന്‍റ് മാത്രമാാണ്.ബാബറിന് 857 റേറ്റിംഗ് പോയന്‍റും ഗില്ലിന് 847 റേറ്റിംഗ് പോയന്‍റുമാണുള്ളത്. കഴിഞ്ഞ ആഴ്ച പുറത്തുവന്ന റാങ്കിംഗില്‍ ഗില്ലിന് 814 റേറ്റിംഗ് പോയന്‍റ് ആയിരുന്നു ഉണ്ടായിരുന്നത്. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മിന്നും നപ്രകടനത്തോടെ ഗില്‍ 33 റേറ്റിംഗ് പോയന്‍റ് സ്വന്തമാക്കിയാണ് ബാബറിന് തൊട്ടുപിന്നിലെത്തിയത്.
മൂന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കന്‍ താരം റാസി വാന്‍ഡര്‍ ദസ്സന്‍ 743 റേറ്റിംഗ് പോയന്‍റുമായി ബഹുദൂരം പിന്നിലാണെന്നതിനാല്‍ അടുത്ത ആഴ്ച തുടങ്ങുന്ന ഏകദിന ലോകകപ്പില്‍ ഒന്നാം സ്ഥാനത്തിനായുള്ള പോരാട്ടം ബാബറും ഗില്ലും തമ്മിലായരിക്കുമെന്ന് ഒന്നുകൂടി വ്യക്തമായി.ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ കളിക്കുകയും മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തിരുന്നെങ്കില്‍ ലോകകപ്പിന് മുമ്പ് ഗില്ലിന് ഒന്നാം നമ്പറിലെത്താനുള്ള അവസരമുണ്ടായിരുന്നു.എന്നാല്‍ മൂന്നാം ഏകദിനത്തില്‍ ഗില്ലിന് വിശ്രമം അനുവദിച്ചതാണ് ലോകകപ്പിന് മുമ്പ് ബാബറിന്‍റെ ഒന്നാം റാങ്ക് നിലനിര്‍ത്തിയത്.
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 63 പന്തില്‍ 74 റണ്‍സടിച്ച ഗില്‍ രണ്ടാം മത്സരത്തില്‍ 97 പന്തില്‍ 104 റണ്‍സടിച്ചിരുന്നു. ഗില്ലിന്‍റെ കരിയറിലെ ആറാം ഏകദിന സെഞ്ചുറിയാണിത്.ബൗളിംഗ് റാങ്കിംഗില്‍ നേരിയ ലീഡുമായി മുഹമ്മദ് സിറാജ്(680) തന്നെയാണ് ഒന്നാം സ്ഥാനത്ത്. ജോഷ് ഹോസല്‍വുഡ്(669( രണ്ടാം സ്ഥാനത്താണ്. ലോകകപ്പിന് മുമ്പ് ഒന്നാം ഗില്ലും ഒന്നാം സ്ഥാനത്ത് എത്തിയിരുന്നെങ്കില്‍ ഏകദിന ബാറ്റിംഗിലും ബൗളിംഗിലും ടീം റാങ്കിംഗിലും ഒന്നാം സ്ഥാനത്തെത്തുക എന്ന അപൂര്‍വ നേട്ടം സ്വന്തമാക്കാന്‍ ഇന്ത്യക്ക് കഴിയുമായിരുന്നു.
പുതിയ റാങ്കിംഗില്‍ ഓസീസിനെതിരായ രണ്ടാം ഏകദിനത്തില്‍ സെഞ്ചുറി നേടിയ ശ്രേയസ് അയ്യര്‍ എട്ട് സ്ഥാനങ്ങൾ കയറി മുപ്പതാം സ്ഥാനത്തെത്തിയപ്പോള്‍ ആറ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ കെ എല്‍ രാഹുല്‍ 33ാമതാണ്. കോലിയുടെയും(9) രോഹിത്തിന്‍റെയും(11) റാങ്കിംഗില്‍ മാറ്റമില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക