രാജ്യാന്തര ക്രിക്കറ്റില്‍ 100 സെഞ്ചുറികള്‍ സ്വന്തമാക്കിയിട്ടുള്ള ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കോ 81 സെഞ്ചുറികളുള്ള വിരാട് കോലിക്കോ പോലും ഈ നേട്ടമില്ല.
അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ സെഞ്ചുറിയുമായി ഇന്ത്യയുടെ വിജയശില്‍പിയായ ശുഭ്മാന്‍ ഗില്ലിന് ഒരു അപൂര്‍വനേട്ടം കൂടി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് കളികളില്‍ 87, 60 എന്നിങ്ങനെ സ്കോര്‍ ചെയ്ത ഗില്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മൂന്നാം മത്സരത്തില്‍ 102 പന്തില്‍ 112 റണ്‍സടിച്ചാണ് അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കിയത്.
ഒരു വേദിയില്‍ ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റിലും(ടെസ്റ്റ്, ഏകദിനം, ടി20) സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോര്‍ഡാണ് അഹമ്മദാബാദിലെ സെഞ്ചുറിയോടെ ഗില്‍ സ്വന്തമാക്കിയത്. ലോക ക്രിക്കറ്റില്‍ തന്നെ ഈ നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ മാത്രം ബാറ്ററാണ് ഗില്‍. വാണ്ടറേഴ്സില്‍ ദക്ഷിണാഫ്രിക്കയുടെ ഫാഫ് ഡപ്ലെസിയും അഡ്‌ലെയ്ഡ് ഓവലില്‍ ഓസ്ട്രേലിയയിലുടെ ഡേവിഡ് വാര്‍ണറും, കറാച്ചിയിലെ നാഷണല്‍ സ്റ്റേഡിയത്തില്‍ ബാബര്‍ അസമും, സെഞ്ചൂറിയനിലെ സൂപ്പര്‍സ്പോര്‍ട്ട് പാര്‍ക്കില്‍ ദക്ഷിണാഫ്രിക്കയുടെ ക്വിന്‍റണ്‍ ഡി കോക്കുമാണ് ഗില്ലിന് മുമ്പ് ഒരുവേദിയില്‍ മൂന്ന് ഫോര്‍മാറ്റിലും സെഞ്ചുറി നേടി താരങ്ങള്‍. രാജ്യാന്തര ക്രിക്കറ്റില്‍ 100 സെഞ്ചുറികള്‍ സ്വന്തമാക്കിയിട്ടുള്ള ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കോ 81 സെഞ്ചുറികളുള്ള വിരാട് കോലിക്കോ പോലും ഈ നേട്ടമില്ല.
രഞ്ജി ട്രോഫി: നിര്‍ണായകമായത് കൂടെയുണ്ടാവുമെന്ന ബേസില്‍ തമ്പിയുടെ ഉറപ്പ്; മനസുതുറന്ന് സൽമാൻ നിസാർ
2023ല്‍ ന്യൂസിലന്‍ഡിനെതിരെ ടി20 മത്സരത്തില്‍ അഹമ്മദാബാദില്‍ ശുഭ്മാന്‍ ഗില്‍ സെഞ്ചുറി നേടിയിരുന്നു. അതേവര്‍ഷം ഓസ്ട്രേലിയക്കെതിരെ ടെസ്റ്റിലും ഗില്‍ അഹമ്മദാബാദില്‍ സെഞ്ചുറി നേടി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ മൂന്ന് കളികളില്‍ 86.33 ശരാശരിയിലും 103.60 പ്രഹരശേഷിയിലും 259 റണ്‍സടിച്ച ഗില്‍ തന്നെയാണ് പരമ്പരയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും. അഹമ്മാദാബാദില്‍ കളിച്ച ഏഴ് മത്സരങ്ങളില്‍ 412 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് നായകനായ ഗില്ലിന്‍റെ ഹോം ഗ്രൗണ്ട് കൂടിയാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം.
