ഈ റെക്കോര്‍ഡ് പട്ടികയില്‍ ബംഗ്ലാദേശ് താരം ഇമ്രുല്‍ കയേസ് രണ്ടാമതുണ്ട്. 2018ല്‍ സിംബാബ്‌വെക്കെതിരെ  349 റണ്‍സാണ് കയേസ് നേടിയത്. ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്ക് മൂന്നാം സ്ഥാനത്തായി.

ഇന്‍ഡോര്‍: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യന്‍ യുവതാരം ശുഭ്മാന്‍ ഗില്‍. മൂന്ന് ഏകദിനങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന റെക്കോര്‍ഡ് പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനൊപ്പം പങ്കിടുകയാണ് ഗില്‍. ഇരുവര്‍ക്കും 360 റണ്‍സ് വീതമാണുള്ളത്. ഇന്ന് കിവീസിനെതിരെ 78 പന്തില്‍ 112 റണ്‍സാണ് ഗില്‍ നേടിയത്. അഞ്ച് സിക്‌സും 13 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഗില്ലിന്റെ ഇന്നിംഗ്‌സ്.

ഈ റെക്കോര്‍ഡ് പട്ടികയില്‍ ബംഗ്ലാദേശ് താരം ഇമ്രുല്‍ കയേസ് രണ്ടാമതുണ്ട്. 2018ല്‍ സിംബാബ്‌വെക്കെതിരെ 349 റണ്‍സാണ് കയേസ് നേടിയത്. ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്ക് മൂന്നാം സ്ഥാനത്തായി. 2013ല്‍ ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ 342 റണ്‍സാണ് ഡി കോക്ക് നേടിയത്. 2013ല്‍ ഇംഗ്ലണ്ടിനെതിരെ 330 റണ്‍സ് നേടിയ ന്യൂസിലന്‍ഡ് താരം മാര്‍ട്ടിന്‍ ഗപ്റ്റില്‍ നാലാമതുണ്ട്. 2013ല്‍ നടന്ന പരമ്പരയിലാണ് കിവീസ് ഓപ്പണറുടെ നേട്ടം.

ഗില്ലിന്് പുറമെ രോഹിത്തും സെഞ്ചുറി നേടിയിരുന്നു. 85 പന്തുകള്‍ നേരിട്ട ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് 101 റണ്‍സാണ് നേടിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 212 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രോഹിത് ഏകദിനത്തില്‍ സെഞ്ചുറി നേടുന്നത്. ഗില്‍ ആവട്ടെ നാല് ഏകദിനങ്ങള്‍ക്കിടെ തന്റെ മൂന്നാം സെഞ്ചുറി കണ്ടെത്തി. ഹൈദരാബാദില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ഗില്‍ ഇരട്ട സെഞ്ചുറി നേടിയിരുന്നു.

സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെ ഇരുവരും പുറത്തായിരുന്നു. ഇന്‍ഡോര്‍ ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 34 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 267 റണ്‍സെടുത്തിട്ടുണ്ട്. വിരാട് കോലി (27), ഇഷാന്‍ കിഷന്‍ (17) എന്നിവരാണ് ക്രീസില്‍. മൈക്കല്‍ ബ്രേസ്‌വെല്‍, ബ്ലെയര്‍ ടിക്‌നര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

ഐസിസി ടെസ്റ്റ് ടീമിനെ നയിക്കാന്‍ ബെന്‍ സ്റ്റോക്സ്; ഇന്ത്യയില്‍ നിന്ന് ഒരു താരം മാത്രം ടീമില്‍