നേരത്തെ വിന്‍ഡീസ് പര്യടനത്തിനിടെ ഗില്ലിന് സെഞ്ചുറി പൂര്‍ത്തിയാക്കാന്‍ അവസരമുണ്ടായിരുന്നു. എന്നാല്‍ ഗില്‍ 98ല്‍ നില്‍ക്കെ മഴയെത്തുകയും ഇന്ത്യക്ക് ബാറ്റിംഗ് അവസാനിപ്പിക്കേണ്ടിയും വന്നു.
ഹരാരെ: ഇന്ത്യന്‍ ക്രിക്കറ്റിലെ പുത്തന്‍ താരോദയമായി മാറുകയാണ് ശുഭ്മാന്‍ ഗില്‍. മൂന്ന് ഫോര്‍മാറ്റിനും യോജിച്ച താരമാണ് ഗില്ലെന്ന് ക്രിക്കറ്റ് വിധിയെഴുതി കഴിഞ്ഞു. ഏകദിന കരിയറിലെ കന്നി സെഞ്ചുറി താരം കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കിയിരുന്നു. സിംബാബ്‌വെക്കെതിരെ മൂന്നാം ഏകദിനത്തിലായിരുന്നു ഇത്. 97 പന്തില്‍ നിന്ന് 130 റണ്‍സാണ് ഗില്‍ നേടിയത്. ഇതില്‍ 15 ഫോറും ഒരു സിക്‌സും ഉള്‍പ്പെടും.
നേരത്തെ വിന്‍ഡീസ് പര്യടനത്തിനിടെ ഗില്ലിന് സെഞ്ചുറി പൂര്‍ത്തിയാക്കാന്‍ അവസരമുണ്ടായിരുന്നു. എന്നാല്‍ ഗില്‍ 98ല്‍ നില്‍ക്കെ മഴയെത്തുകയും ഇന്ത്യക്ക് ബാറ്റിംഗ് അവസാനിപ്പിക്കേണ്ടിയും വന്നു. സിംബാബ്‌വെക്കെതിരെ 97ല്‍ നില്‍ക്കെ ഗില്ലിനെതിരെ ഒരു എല്‍ബിഡബ്ല്യൂ അപ്പീലുണ്ടായിരുന്നു. ആരാധകരുടെ മനസില്‍ തീ കോരിയിട്ട നിമിഷമായിരുന്നത്. വീണ്ടും സെഞ്ചുറി തികയ്ക്കാന്‍ താരത്തിനാവില്ലെന്ന ഭീതി ആരാധകരിലുണ്ടാക്കി.
റിവ്യൂ അതിജീവിച്ച ഗില്‍ താമസിക്കാതെ സെഞ്ചുറി പൂര്‍ത്തിയാക്കി. മത്സരത്തിന് ശേഷം 90 റണ്‍സ് കഴിഞ്ഞപ്പോഴുള്ള മാനസികാവസ്ഥയെ കുറിച്ച് ഗില്ലിനോട് ചോദിച്ചു. ഗില്‍ പറഞ്ഞതിങ്ങനെ... ''പ്രത്യേകിച്ചൊന്നും എന്റെ മനസിലൂടെ കടന്നുപോയിട്ടില്ലായിരുന്നു. എന്നാല്‍ 97ല്‍ നില്‍ക്കെ എനിക്കെതിരെ എല്‍ബിഡബ്ല്യൂ അപ്പീലുണ്ടായിരുന്നു. അത് ജീവിച്ചപ്പോള്‍ സിംഗിളെടുത്ത് സെഞ്ചുറി നേടാനുള്ള തോന്നലാണ് എനിക്കുണ്ടായത്.'' ഗില്‍ പറഞ്ഞു.
സിംബാബ്‌വെ പര്യടനത്തിന് മുമ്പുള്ള തയ്യാറെടുപ്പുകളെ കുറിച്ചും ഗില്‍ സംസാരിച്ചു. ''വിന്‍ഡീസ് പര്യടനത്തിന് ശേഷം 10 ദിവസത്തെ ഇടവേളയുണ്ടായിരുന്നു. സാങ്കേതികമായ ചില കാര്യങ്ങള്‍ മെച്ചപ്പെടുത്താനുണ്ടായിരുന്നു. അതിനുവേണ്ട പരിശീലനം നടത്തുകയും ചെയ്തിരുന്നു.'' ഗില്‍ പറഞ്ഞുനിര്‍ത്തി.
താങ്കളുടെ ഒരു ജേഴ്‌സി തരുമോ? ആരാധകന് ധവാന്റെ മറുപടി; ചിരിയടക്കാനാവാതെ രാഹുലും ഗെയ്കവാദും- വീഡിയോ
നേരത്തെ, ഗില്ലിനെ പ്രശംസിച്ച് രാഹുലും രംഗത്തെത്തിയിരുന്നു. ''ഐപിഎല്ലിന് ശേഷം ശുഭ്മാന്‍ ഗില്‍ നന്നായി ബാറ്റ് ചെയ്യുന്നുണ്ട്. അവന്റെ പ്രകടനത്തില്‍ ഏറെ സന്തോഷമുണ്ട്. അവനൊരിക്കും അമിത ആത്മവിശ്വാസം കാണിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. ഇത്തരത്തിലും ശാന്തയാണ് ഒരു താരത്തിന് വേണ്ടത്. രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത്. അതിന്റേതായ ക്ഷീണമുണ്ട്. ഒരുപാട് സമയം ഫീല്‍ഡ് ചെയ്തു. കുറച്ച് സമയം ബാറ്റ് ചെയ്യേണ്ടിയും വന്നു.'' രാഹുല്‍ മത്സരശേഷം പറഞ്ഞു.
