Asianet News MalayalamAsianet News Malayalam

അഞ്ച് വിക്കറ്റ് പ്രകടനത്തിന് ശേഷം പന്തുകൊണ്ട് തല ചൊറിഞ്ഞ് ഷമി! വീഡിയോ വൈറല്‍, കാരണം വ്യക്തമാക്കി ഗില്‍

അഞ്ച് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയാണ് ലങ്കയെ തകര്‍ത്തത്. ഈ ലോകകപ്പില്‍ രണ്ടാം തവണയാണ് ഷമി അഞ്ച് വിക്കറ്റ് വീഴ്ത്തുന്നത്. മൂന്ന് മത്സരങ്ങളില്‍ ഷമിക്ക് 14 വിക്കറ്റായി. തന്റെ അഞ്ച് വിക്കറ്റ് നേട്ടം പ്രത്യേക രീതിയിലാണ് ഷമി ആഘോഷിച്ചത്.

shubman gill on why mohammed shami celebrated is fifer like that
Author
First Published Nov 3, 2023, 9:04 PM IST

മുംബൈ: ശ്രീലങ്കയേയും തകര്‍ത്തതോടെ ഏകദിന ലോകകപ്പില്‍ ഒരു മത്സരം പോലും തോല്‍ക്കാതെ സെമിയിലെത്താന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. ശ്രീലങ്കയ്‌ക്കെതിരെ 302 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സാണ് നേടിയത്. ശുഭ്മാന്‍ ഗില്‍ (92), വിരാട് കോലി (88), ശ്രേയസ് അയ്യര്‍ (82) എന്നവരുടെ ഇന്നിംഗ്‌സാണ് ഇന്ത്യയെ മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ശ്രീലങ്ക 19.4 ഓവറില്‍ 55ന് എല്ലാവരും പുറത്തായി.

അഞ്ച് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയാണ് ലങ്കയെ തകര്‍ത്തത്. ഈ ലോകകപ്പില്‍ രണ്ടാം തവണയാണ് ഷമി അഞ്ച് വിക്കറ്റ് വീഴ്ത്തുന്നത്. മൂന്ന് മത്സരങ്ങളില്‍ ഷമിക്ക് 14 വിക്കറ്റായി. തന്റെ അഞ്ച് വിക്കറ്റ് നേട്ടം പ്രത്യേക രീതിയിലാണ് ഷമി ആഘോഷിച്ചത്. പന്തുകൊണ്ട് തല ചൊറിയുന്നത് പോലെ കാണിക്കുകയായിരുന്നു ഷമി. ആഘോഷത്തിന് പിന്നിലെ കാരണം വ്യക്തമാക്കുകയാണ് ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍. ഷമി ബൗളിംഗ് കോച്ച് പരസ് മാംബ്രയോടുള്ള നന്ദി സൂചകമായിട്ടാണ് അങ്ങനെ ചെയ്തതെന്നാണ് ഗില്‍ പറുയന്നത്. അദ്ദേഹത്തിന് തലമുടിയില്ലെന്നും അതുകൊണ്ടാണ് ഇത്തരത്തില്‍ കാണിച്ചതെന്നും ഗില്‍ വ്യക്തമാക്കുന്നു. വീഡിയോ കാണാം... 

358 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്കയെ 19.4 ഓവറില്‍ 55 റണ്‍സിന് എറിഞ്ഞിട്ടാണ് ഇന്ത്യ സെമിയിലെത്തുന്ന ആദ്യ ടീമായത്. ലങ്കന്‍ ബാറ്റിംഗ് നിരയില്‍ മൂന്ന് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 14 റണ്‍സെടുത്ത കസുന്‍ രജിതയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. പവര്‍ പ്ലേയിലെ ആദ്യ 10 ഓവര്‍ പിന്നിടുമ്പോള്‍ 14 റണ്‍സിന് ആറ് വിക്കറ്റെന്ന പരിതാപകരമായ നിലയിലായിരുന്ന ലങ്കയെ വാലറ്റക്കാരാണ് ലോകകപ്പിലെ എക്കാലത്തെയും ചെറിയ ടീം ടോട്ടലെന്ന നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. ഇന്ത്യയുടെ തുടര്‍ച്ചയായ ഏഴാം ജയമാണിത്. 14 പോയന്റുമായി പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യയിപ്പോള്‍. 

നെതര്‍ലന്‍ഡ്‌സിനെ വീഴ്ത്തി! പാകിസ്ഥാനെ പിന്തള്ളി അഫ്ഗാനിസ്ഥാന്‍ അഞ്ചാമത്; സെമി ഫൈനല്‍ പ്രതീക്ഷ

Follow Us:
Download App:
  • android
  • ios