ഇംഗ്ലണ്ട് ലയണ്‍സിനെതിരെ രണ്ട് അനൗദ്യോഗിക ടെസ്റ്റുകളാണ് ഇന്ത്യ എ ടീം കളിക്കുക. മെയ് 30 മുതല്‍ ജൂണ്‍ രണ്ട് വരെയാണ് ആദ്യ അനൗദ്യോഗിക ടെസ്റ്റ്.

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഇന്ത്യൻ എ ടീം ഇംഗ്ലണ്ട് ലയണ്‍സിനെതിരെ കളിക്കുന്ന ചതുര്‍ദിന അനൗദ്യോഗക ടെസ്റ്റില്‍ നിന്ന് ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിനും ഓപ്പണര്‍ സായ് സുദര്‍ശനും വിശ്രമം നല്‍കി ബിസിസിഐ. ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്‍ പ്ലേ ഓഫില്‍ കളിക്കുന്ന പശ്ചാത്തലത്തിലാണ് ജൂൺ ആറിന് ആരംഭിക്കുന്ന ഇംഗ്ലണ്ട് ലയണ്‍സിനെതിരായ രണ്ടാം അനൗദ്യോഗിക ടെസ്റ്റില്‍ നിന്ന് ഗില്ലിനും സുദര്‍ശനും ബിസിസിഐ വശ്രമം അനുവദിച്ചത്. പകരം ആരെയും ടീമിലുള്‍പ്പെടുത്തിയിട്ടില്ല.

ജൂണ്‍ മൂന്നിനാണ് ഐപിഎല്‍ ഫൈനല്‍. നിലവില്‍ മൂന്നാം സ്ഥാനക്കാരായി പ്ലേ ഓഫിലെത്തിയ ഗുജറാത്ത് ആദ്യ എലിമിനേറ്ററില്‍ മുംബൈ ഇന്ത്യൻസിനെയാണ് നേിടേണ്ടത്. ഗുജറാത്ത് ഐപിഎല്‍ ഫൈനലിലത്തുകയാണെങ്കില്‍ ഇരുവര്‍ക്കും ആറിന് തുടങ്ങുന്ന രണ്ടാം അനൗദ്യോഗിക ടെസ്റ്റിനായി ഇംഗ്ലണ്ടിലെത്തുക അസാധ്യമാകും. ഈ സാഹചര്യത്തിലാണ് ഇരവരെയും ഇംഗ്ലണ്ട് ലയണ്‍സിനെതിരായ സന്നാഹ മത്സരത്തില്‍ നിന്ന് ബിസിസിഐ ഒഴിവാക്കിയത്.

ജൂണ്‍ 20ന് ഹെഡിങ്‌ലിയിലാണ് അഞ്ച് മത്സര ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ്. ഇതിന് മുന്നോടിയായി ജൂണ്‍ 13 മുതല്‍ നിലവില്‍ ഇംഗ്ലണ്ടിലുള്ള ഇന്ത്യ എ ടീമും ഇന്ത്യൻ സീനിയര്‍ ടീമും തമ്മില്‍ സന്നാഹ മത്സരം കളിക്കുന്നുണ്ട്. ഇരുവരെയും ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തില്‍ നിന്ന് ഒഴിവാക്കിയതോടെ 13ന് തുടങ്ങുന്ന ഇന്ത്യ എക്കെതിരായ മത്സരത്തിലാകും ഇരുവരും കളിക്കുക എന്നാണ് റിപ്പോര്‍ട്ട്. ഇംഗ്ലണ്ട് ലയണ്‍സിനെതിരെ രണ്ട് അനൗദ്യോഗിക ടെസ്റ്റുകളാണ് ഇന്ത്യ എ ടീം കളിക്കുക. മെയ് 30 മുതല്‍ ജൂണ്‍ രണ്ട് വരെയാണ് ആദ്യ അനൗദ്യോഗിക ടെസ്റ്റ്.

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യ എ സ്‌ക്വാഡ്: അഭിമന്യു ഈശ്വരൻ (ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, കരുൺ നായർ, ധ്രുവ് ജുറെൽ (വൈസ് ക്യാപ്റ്റൻ), നിതീഷ് കുമാർ റെഡ്ഡി, ഷാർദുൽ താക്കൂർ, ഇഷാൻ കിഷൻ, മാനവ് സുത്താർ, തനുഷ് കൊടിയൻ, മുകേഷ് കുമാർ, ആകാശ് ദീപ്, ഹർഷിത് റാണ, അൻഷുൽ കംബോജ്, ഖലീൽ അഹമ്മദ്, റുതുരാജ് ഗെയ്‌ക്‌വാദ്, സർഫറാസ് ഖാൻ, തുഷാർ ദേശ്പാണ്ഡെ, ഹർഷ് ദുബെ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക