Asianet News MalayalamAsianet News Malayalam

'നിങ്ങൾ മാന്യൻമാരാണ്, പക്ഷെ ഇത് വേണ്ടായിരുന്നു'; കോലിയെ സഹായിച്ച കിവീസ് താരങ്ങളെ വിമർശിച്ച് മുൻ ഓസീസ് താരം

വ്യക്തിഗത സ്കോര്‍ 80 പിന്നിട്ടപ്പോഴേക്കും ഓടാന്‍ പോലും ബുദ്ധിമുട്ടിയ കോലി ഏറെ ബുദ്ധിമുട്ടി. ഇതിനിടെ റണ്ണെടുക്കാനായി ഓടിയ കോലി ക്രീസിലെത്തിയപാടെ നില്‍ക്കാന്‍ കഴിയാതെ ബാറ്റ് വലിച്ചെറിഞ്ഞു. പിന്നീട് കിവീസ് താരങ്ങളിലൊരാള്‍ ആ ബാറ്റ് എടുത്ത് കോലിക്ക് കൊടുക്കുക്കുകയും ചെയ്തു.

Simon O Donnell Questions New Zealand Players help to Virat Kohli World Cup Cricket Semi Final
Author
First Published Nov 16, 2023, 4:38 PM IST

മുംബൈ: ലോകകപ്പിലെ ആദ്യ സെമിയില്‍ ന്യൂസിലന്‍ഡിനെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. രോഹിത് പുറത്തായശേഷം ക്രീസിലെത്തിയ കോലിയും ഗില്ലും അടിച്ചു തകര്‍ത്തതോടെ ഇന്ത്യ ഒരു ഘട്ടത്തില്‍ 400 കടക്കുമെന്ന് കരുതി. എന്നാല്‍ മുംബൈയിലെ കനത്ത ചൂടില്‍ കടുത്ത പേശിവലിവ് മൂലം ബാറ്റിംഗ് തുടരാനാകാതെ ഗില്‍ മടങ്ങിയതും സെഞ്ചുറിക്ക് അരികിലെത്തിയപ്പോള്‍ പേശിവലിവ് മൂലം കോലി ബുദ്ധിമുട്ടിയതും ഇന്ത്യയുടെ സ്കോറിംഗ് മന്ദഗതിയിലാക്കി.

വ്യക്തിഗത സ്കോര്‍ 80 പിന്നിട്ടപ്പോഴേക്കും ഓടാന്‍ പോലും ബുദ്ധിമുട്ടിയ കോലി ഏറെ ബുദ്ധിമുട്ടി. ഇതിനിടെ റണ്ണെടുക്കാനായി ഓടിയ കോലി ക്രീസിലെത്തിയപാടെ നില്‍ക്കാന്‍ കഴിയാതെ ബാറ്റ് വലിച്ചെറിഞ്ഞു. പിന്നീട് കിവീസ് താരങ്ങളിലൊരാള്‍ ആ ബാറ്റ് എടുത്ത് കോലിക്ക് കൊടുക്കുക്കുകയും ചെയ്തു. ഡ്രിങ്ക്സ് ബ്രേക്കിനിടെ കിവീസ് കളിക്കാര്‍ക്ക് കൊണ്ടുവന്ന വെള്ളക്കുപ്പി കോലി വാങ്ങി കുടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഓടാന്‍ പോലും ബുദ്ധിമുട്ടുന്ന കോലിയെ എന്തിനാണ് കിവീസ് താരങ്ങള്‍ സഹായിക്കാന്‍ പോയതെന്ന വിമര്‍ശനമുയര്‍ത്തുകയാണ് മുന്‍ ഓസ്ട്രേലിയന്‍ താരം സൈമണ്‍ ഒ ഡോണല്‍ ഇപ്പോള്‍.

ന്യൂസിലന്‍ഡ് താരങ്ങള്‍ മാന്യന്‍മാരാണെങ്കിലും എതിര്‍ ടീം 400 റണ്‍സ് ലക്ഷ്യമാക്കി അടിച്ചു തകര്‍ക്കുമ്പോള്‍ അവരെ സഹായിക്കാന്‍ പോവേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും ഒ ഡോണല്‍ പറഞ്ഞു. കളിക്കളത്തില്‍ എതിരാളികളോട് അത്രക്ക് മാന്യത കാട്ടുന്നതിനോട് എനിക്ക് യോജിപ്പില്ല. പേശിവലിവ് മൂലം ബുദ്ധിമുട്ടുന്ന കോലിയെ സഹയിക്കേണ്ട കാര്യം ന്യൂസിലന്‍ഡ് കളിക്കാര്‍ക്കുണ്ടായിരുന്നില്ല. അതും ലോകകപ്പ് സെമിയില്‍ എതിരാളികള്‍ 400 റണ്‍സിലേക്ക് കുതിക്കുമ്പോള്‍.

ലോകകപ്പ് സെമിയിലെത്തിയപ്പോള്‍ തനിനിറം കാട്ടി ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്കക്ക് ബാറ്റിംഗ് തകര്‍ച്ച; വില്ലനായി മഴ

കളിയുടെ മാന്യതയൊക്കെ ശരിയാണ്. പക്ഷെ കോലി നിങ്ങളുടെ ബൗളര്‍മാരെ തല്ലിച്ചതക്കുകയായിരുന്നു ആ സമയത്ത് എന്ന് ഓര്‍ക്കണമായിരുന്നു. ആ സമയം അങ്ങനെയൊരാളെ സഹായിക്കേണ്ട ഒരു കാര്യവുമില്ലായിരുന്നു. പേശിവലിവ് മൂലം ബുദ്ധിമുട്ടുമ്പോള്‍ കിവീസ് താരങ്ങള്‍ കോലിക്ക് അടുത്തേക്ക് പോകേണ്ട കാര്യം പോലുമില്ല. കോലി അമ്പതാം സെഞ്ചുറി നേടി റെക്കോര്‍ഡിട്ടു. അതും ലോകകപ്പ് സെമിയില്‍. അങ്ങനെ ഒരു കളിക്കാരനെ ന്യൂസിലന്‍ഡ് താരങ്ങള്‍ എന്തിനാണ് സഹായിച്ചതെന്നും ഓസ്ട്രേലിയക്കായി 87 ഏകദിനങ്ങള്‍ കളിച്ച ഒ ഡോണല്‍ ചോദിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios