Asianet News MalayalamAsianet News Malayalam

ആ ഇന്ത്യന്‍ താരം അന്ന് ഹിന്ദിയില്‍ തെറിവിളിച്ചു; വെളിപ്പെടുത്തി സൈമണ്‍ ടോഫല്‍

ഹിന്ദിയില്‍ മുനാഫാണ് വാക്‌പോരിന് തുടക്കമിട്ടത്. അംപയറായ തനിക്ക് ഹിന്ദി അറിയില്ല എന്ന് കരുതിയാണ് മുനാഫ് ഹിന്ദിയില്‍ സംസാരിച്ചുതുടങ്ങിയതെന്ന് ടോഫല്‍ പറയുന്നു. 

Simon Taufel reveals munaf Patel abuse Shah in Wankhede test
Author
Mumbai, First Published Mar 11, 2019, 10:52 PM IST

മുംബൈ: മാന്യന്‍മാരുടെ കളിയിലെ ഏറ്റവും മാന്യനായ അംപയര്‍ എന്നാണ് സൈമണ്‍ ടോഫലിനുള്ള വിശേഷണം. ലോകംചുറ്റി 74 ടെസ്റ്റുകളും 104 ഏകദിനങ്ങളും 34 ടി20കളും നിയന്ത്രിച്ച് കയ്യടി വാങ്ങിയ ഇതിഹാസ അംപയര്‍. എന്നാല്‍ തന്‍റെ കരിയറില്‍ താരങ്ങളുടെ മാന്യമല്ലാത്ത പെരുമാറ്റം കാണേണ്ടിവന്നിട്ടുണ്ട് അദേഹത്തിന്. ഇത്തരമൊരു അനുഭവം തുറന്നുപറഞ്ഞിരിക്കുകയാണ് അദേഹം. ഒരു ഇന്ത്യന്‍ താരമാണ് കളിയിലെ വില്ലന്‍. 

വാംഖഡെ സ്റ്റേഡിയത്തില്‍ 2006ലെ ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റിനിടെയായിരുന്നു സംഭവം. ഇംഗ്ലണ്ടിന്‍റെ ഒവൈസ് ഷായുമായി ഇന്ത്യന്‍ പേസര്‍ മുനാഫ് പട്ടേല്‍ വാഗ്‌വാദത്തിലേര്‍പ്പെട്ടു. ഹിന്ദിയില്‍ മുനാഫാണ് വാക്‌പോരിന് തുടക്കമിട്ടത്. അംപയറായ തനിക്ക് ഹിന്ദി അറിയില്ല എന്ന് കരുതിയാണ് മുനാഫ് മോശം വാക്കുകളില്‍ സംസാരിച്ചതെന്ന് ടോഫല്‍ വ്യക്തമാക്കി. എന്നാല്‍ തനിക്ക് കുറഞ്ഞത് ഏഴ് ഭാഷകളിലെ മോശം വാക്കുകള്‍ അറിയാമെന്ന് ടോഫല്‍ പറയുന്നു.

വിദ്യാര്‍ത്ഥകളുമായി സംവദിക്കുമ്പോഴാണ് സൈമണ്‍ ടോഫല്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. എന്നാല്‍ ക്രിക്കറ്റ് അംപയറായി ജീവിച്ച കാലം വിവിധ പ്രാദേശിക ഭാഷകളിലെ നിരവധി നല്ല വാക്കുകള്‍ പഠിക്കാനായതായും ടോഫല്‍ പറഞ്ഞു. ഇത് കളിക്കളത്തിലെ താരങ്ങളുടെ പോരിനെ നിയന്ത്രിക്കാന്‍ സഹായകമായതായും സൈമണ്‍ ടോഫല്‍ വിദ്യാര്‍ത്ഥികളോട് പറഞ്ഞു. അഞ്ച് തവണ തുടര്‍ച്ചയായി മികച്ച അംപയര്‍ക്കുള്ള ഐ സി സി പുരസ്‌കാരം നേടിയിട്ടുണ്ട് ടോഫല്‍. 
 

Follow Us:
Download App:
  • android
  • ios