നേരത്തെ നിശ്ചയിച്ചുറപ്പിച്ച പ്രകാരമായിരുന്നു ഇഷാന്‍റെ വെടിക്കെട്ട്. ആദ്യ പന്തിലെ സിക്‌സറിന് പിന്നിലെ രഹസ്യം മത്സര ശേഷം ഇഷാന്‍ കിഷന്‍ വെളിപ്പെടുത്തി. 

കൊളംബോ: പിറന്നാള്‍ ദിനത്തില്‍ ഏകദിന അരങ്ങേറ്റം തകര്‍പ്പന്‍ അര്‍ധ സെഞ്ചുറിയോടെയാണ് ഇന്ത്യന്‍ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ഇഷാന്‍ കിഷന്‍ ആഘോഷമാക്കിയത്. അരങ്ങേറ്റ ഏകദിനത്തിലെ ഫിഫ്റ്റി മാത്രമായിരുന്നില്ല കിഷന്‍റെ ഇന്നിംഗ്‌സിലെ സവിശേഷത. നേരിട്ട ആദ്യ പന്ത് സിക്‌സര്‍ പറത്തിയാണ് ഇഷാന്‍ തുടങ്ങിയത്. നേരത്തെ നിശ്ചയിച്ചുറപ്പിച്ച പ്രകാരമായിരുന്നു ഇഷാന്‍റെ വെടിക്കെട്ട്. 

ആദ്യ പന്തിലെ സിക്‌സറിന് പിന്നിലെ രഹസ്യം മത്സര ശേഷം ഇഷാന്‍ കിഷന്‍ വെളിപ്പെടുത്തി. 'പിച്ച് സി‌പിന്നര്‍മാരെ കാര്യമായി തുണയ്‌ക്കുന്നില്ല എന്ന് വ്യക്തമായി. അതിനാല്‍ ആദ്യ പന്ത് സിക്‌സര്‍ പറത്താന്‍ ഏറ്റവും ഉചിതമായ അവസരമായ ഇതെന്ന് മനസിലായി. ആദ്യ പന്ത് സിക്‌സറിന് പറത്തുമെന്ന് ഡ്രസിംഗ് റൂമിലെ സുഹൃത്തുകളോട് പറഞ്ഞിരുന്നു. പരിശീലനം തന്നെ ഇതിന് ഏറെ സഹായിച്ചു. ഏകദിന അരങ്ങേറ്റം കുറിക്കാനും ടീമിന് റണ്‍സ് സംഭാവന ചെയ്യാനും കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും' ഇഷാന്‍ പറഞ്ഞു. 

ധനഞ്ജയ ഡിസില്‍വക്കെതിരെ ആദ്യ പന്തില്‍ കിഷന്‍ നേടിയ സിക്‌സ് കാണാം

Scroll to load tweet…

കൊളംബോയില്‍ ലങ്കയ്‌ക്കെതിരെ ആദ്യ ഏകദിനത്തില്‍ മൂന്നാമായി ക്രീസിലെത്തി 42 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സറും സഹിതം 59 റണ്‍സ് നേടിയായിരുന്നു കിഷന്‍റെ പിറന്നാള്‍ ആഘോഷം. ടി20യിലും ഏകദിന ക്രിക്കറ്റിലും അരങ്ങേറ്റത്തില്‍ അര്‍ധസെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം ബാറ്റ്സ്‌മാനാണ് കിഷന്‍. മത്സരത്തില്‍ 33 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച കിഷന്‍ ഏകദിന അരങ്ങേറ്റത്തിലെ വേഗമേറിയ രണ്ടാമത്തെ ഫിഫ്റ്റിയുടെ റെക്കോര്‍ഡും പേരിലാക്കി.

ആദ്യ ഏകദിനത്തിൽ ഏഴ് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയമാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്. വിജയലക്ഷ്യമായ 263 റൺസ് 80 പന്ത് ബാക്കിനിൽക്കെ യുവനിര മറികടക്കുകയായിരുന്നു. ഓപ്പണറായിറങ്ങി ലങ്കന്‍ ബൗളര്‍മാരെ തലങ്ങുംവിലങ്ങും പറത്തിയ പൃഥ്വി ഷായാണ് മാന്‍ ഓഫ് ദ് മാച്ച്. ഷാ 24 പന്തില്‍ 43 ഉം സഹ ഓപ്പണറും നായകനുമായ ശിഖര്‍ ധവാന്‍ 95 പന്തില്‍ 86 ഉം മറ്റൊരു അരങ്ങേറ്റക്കാരന്‍ സൂര്യകുമാര്‍ യാദവ് 20 പന്തില്‍ 31 ഉം റണ്‍സെടുത്തു. 

ഒളിംപിക്‌സ് മെഗാ ക്വിസ്: അഞ്ചാം ദിവസത്തെ വിജയികള്‍ ഇവര്‍; ഇന്നത്തെ ചോദ്യങ്ങള്‍ അറിയാം

ആദ്യ ഏകദിനം ബാറ്റിംഗ് പൂരം, തുടക്കം കസറി; ധവാനെയും യുവനിരയേയും പുകഴ്‌ത്തി മുന്‍താരങ്ങള്‍

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona