Asianet News MalayalamAsianet News Malayalam

ആദ്യ ഏകദിനം: ടോസ് ലങ്കയ്‌ക്ക്; ഇന്ത്യന്‍ നിരയില്‍ രണ്ട് താരങ്ങള്‍ക്ക് അരങ്ങേറ്റം

തനിക്കൊപ്പം പൃഥ്വി ഷാ ഓപ്പണ്‍ ചെയ്യുമെന്ന് ഇന്ത്യന്‍ നായകന്‍ ശിഖര്‍ ധവാന്‍ ടോസ് വേളയില്‍ വ്യക്തമാക്കി

SL v IND Sri Lanka opt to bat first vs Indian in first odi
Author
Colombo, First Published Jul 18, 2021, 2:42 PM IST

കൊളംബോ: ആദ്യ ഏകദിനത്തില്‍ ഇന്ത്യക്കെതിരെ ശ്രീലങ്കയ്‌ക്ക് ബാറ്റിംഗ്. ടോസ് നേടിയ ലങ്കന്‍ നായകന്‍ ദാസുൻ ഷനക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവും ഇന്ത്യക്കായി ഏകദിന അരങ്ങേറ്റം കുറിക്കും. അതേസമയം മലയാളി താരം സഞ്ജു സാംസണ്‍ ഏകദിന അരങ്ങേറ്റത്തിനായി കാത്തിരിക്കണം. 

തനിക്കൊപ്പം പൃഥ്വി ഷാ ഓപ്പണ്‍ ചെയ്യുമെന്ന് ഇന്ത്യന്‍ നായകന്‍ ശിഖര്‍ ധവാന്‍ ടോസ് വേളയില്‍ വ്യക്തമാക്കി. സ്‌പെഷ്യലിസ്റ്റ് സ്‌പിന്നര്‍മാരായി യുസ്‌വേന്ദ്ര ചാഹലു കുല്‍ദീപ് യാദവുമാണ് കളിക്കുക. സ്‌പിന്‍ ഓള്‍റൗണ്ടറായി ക്രുനാല്‍ പാണ്ഡ്യയുമുണ്ട്. 

SL v IND Sri Lanka opt to bat first vs Indian in first odi

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

ലങ്കന്‍ ടീം: Avishka Fernando, Minod Bhanuka(w), Bhanuka Rajapaksa, Dhananjaya de Silva, Charith Asalanka, Dasun Shanaka(c), Wanindu Hasaranga, Chamika Karunaratne, Isuru Udana, Dushmantha Chameera, Lakshan Sandakan

ഇന്ത്യന്‍ ടീം: Shikhar Dhawan(c), Prithvi Shaw, Ishan Kishan(w), Manish Pandey, Suryakumar Yadav, Hardik Pandya, Krunal Pandya, Deepak Chahar, Bhuvneshwar Kumar, Yuzvendra Chahal, Kuldeep Yadav

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios