ശ്രീലങ്കന്‍ നായകന്‍ ദിമുത് കരുണരത്‌നെയുടെ കരുത്തുറ്റ ഷോട്ട് ഹെല്‍മറ്റില്‍ പതിക്കുകയായിരുന്നു

ഗോള്‍: ശ്രീലങ്ക-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ടെസ്റ്റിന്‍റെ(Sri Lanka vs West Indies 1st Test) ആദ്യ ദിനം ക്രിക്കറ്റ് ലോകത്തെ നടുക്കിയ നിമിഷങ്ങള്‍. വിന്‍ഡീസ്(Windies) കുപ്പായത്തില്‍ അരങ്ങേറ്റ മത്സരം കളിക്കുന്ന ജെറമി സോളോസനോ(Jeremy Solozano) ഫീല്‍ഡ് ചെയ്യവേ ബാറ്റ്‌സ്‌മാന്‍റെ ഷോട്ട് ഹെല്‍മറ്റില്‍ തട്ടി മൈതാനം വിട്ടു. മെഡിക്കല്‍ സംഘവും സപ്പോര്‍ട്ടീവ് സ്റ്റാഫും സ്ട്രക്‌ചറിലാണ് താരത്തെ കൊണ്ടുപോയത്. ജെറമിയെ സ്‌കാനിംഗിന് വിധേയനാക്കി. 

ശ്രീലങ്കയുടെ ആദ്യ ഇന്നിംഗ്‌സിലെ 24-ാം ഓവറില്‍ ഫൈന്‍ ഷോര്‍ട് ലെഗില്‍ ഫീല്‍ഡ് ചെയ്യുമ്പോള്‍ ശ്രീലങ്കന്‍ നായകന്‍ ദിമുത് കരുണരത്‌നെയുടെ കരുത്തുറ്റ ഷോട്ട് ഹെല്‍മറ്റില്‍ പതിക്കുകയായിരുന്നു. പന്ത് തലയില്‍ കൊണ്ട് മൈതാനത്തുവീണ താരത്തെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് പിന്നാലെ മാറ്റി. 26 വയസുകാരനായ ജെറമി അരങ്ങേറ്റ മത്സരമാണ് ഇന്ന് കളിക്കുന്നത്. ജെറമിക്ക് പകരം സബ്‌സ്റ്റി‌റ്റ്യൂട്ട് ഫീല്‍ഡറായി ഷായ് ഹോപ് കളത്തിലിറങ്ങി. 

Scroll to load tweet…
Scroll to load tweet…

ഗോള്‍ ടെസ്റ്റില്‍ ടോസ് നേടിയ ലങ്കന്‍ നായകന്‍ കരുണരത്‌നെ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ദിനം രണ്ടാം സെഷന്‍ പുരോഗമിക്കുമ്പോള്‍ 163/1 എന്ന നിലയിലാണ് ശ്രീലങ്ക. 56 റണ്‍സെടുത്ത പാതും നിസങ്കയെ ഷാന്നോന്‍ ഗബ്രിയേല്‍ പുറത്താക്കി. 89 റണ്‍സുമായി ദിമുത് കരുണരത്‌നെയും മൂന്ന് റണ്ണുമായി ഒഷാഡോ ഫെര്‍ണാണ്ടോയുമാണ് ക്രീസില്‍. 

IND vs NZ | കൊല്‍ക്കത്ത പിച്ച് അവന് അനുകൂലമാണ്, ടീമില്‍ ഉള്‍പ്പെടുത്തണം: ഗൗതം ഗംഭീര്‍