രണ്ടാം ഇന്നിംഗ്‌സില്‍ 297 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ സന്ദര്‍ശകര്‍ 132ന് കൂടാരം കയറി. സ്‌കോര്‍: ശ്രീലങ്ക 204 & 345, വിന്‍ഡീസ് 253 & 132. ധനഞ്ജയ ഡിസില്‍വ മാന്‍ ഓഫ് ദ മാച്ചായി. രമേഷ് മെന്‍ഡിസാണ് മാന്‍ ഓഫ് ദ സീരീസ്.

ഗാലെ: വെസ്റ്റ് ഇന്‍ഡീസിനെതിരായ (SLvWIN) ടെസ്റ്റ് പരമ്പര ശ്രീലങ്ക തൂത്തുവാരി. ഗാലെയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ 164 റണ്‍സിനായിരുന്നു ശ്രീലങ്കയുടെ ജയം. രണ്ടാം ഇന്നിംഗ്‌സില്‍ 297 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ സന്ദര്‍ശകര്‍ 132ന് കൂടാരം കയറി. സ്‌കോര്‍: ശ്രീലങ്ക 204 & 345, വിന്‍ഡീസ് 253 & 132. ധനഞ്ജയ ഡിസില്‍വ മാന്‍ ഓഫ് ദ മാച്ചായി. രമേഷ് മെന്‍ഡിസാണ് മാന്‍ ഓഫ് ദ സീരീസ്. 

അഞ്ച് വിക്കറ്റ് വീതം വീഴ്ത്തിയ ലസിത് എംബുല്‍ഡെനിയ, രമേസ് മെന്‍ഡിസ് എന്നിവരാണ് വിന്‍ഡീസിനെ തകര്‍ത്തത്. 44 റണ്‍സ് നേടിയ ക്രൂമ ബോന്നറാണ് വിന്‍ഡീസിന്റെ ടോപ് സകോറര്‍. നേരത്തെ, ഒന്നാം ഇന്നിംഗ്‌സില്‍ ശ്രീലങ്ക 49 റണ്‍സിന്റെ ലീഡ് വഴങ്ങിയിരുന്നു. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ലങ്കയെ സന്ദര്‍ശകര്‍ 204ന് പുറത്താക്കി. വീരസ്വാമി പെരുമാള്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി. 

മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് 253ന് പുറത്തായി. ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് (72) മികച്ച പ്രകടനം പുറത്തെടുത്തു. രമേഷ് മെന്‍ഡിസ് ആറ് വിക്കറ്റ് വീഴ്ത്തി. രണ്ടാം ഇന്നിംഗ്‌സില്‍ ശ്രീലങ്ക് ഒമ്പതിന് 345 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 155 റണ്‍സുമായ പുറത്താവാതെ നിന്ന ധനഞ്ജയ ഡിസില്‍വയാണ് ശ്രീലങ്കയെ മികച്ച സ്‌കോറിലെത്തിച്ചത്. 297 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസ് 132ന് പുറത്തായി.