മുംബൈ: വനിത ക്രിക്കറ്റിലെ ഗ്ലാമര്‍ താരങ്ങളില്‍ ഒരാളാണ് ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ഥാന. സൗന്ദര്യത്തിന്റെ കാര്യത്തിലും പ്രകടനങ്ങളുടെകാര്യത്തിലും മന്ഥാനയ്ക്ക് ആരാധകര്‍ക്കിടയില്‍ ഒരു പ്രത്യേക സ്ഥാനമുണ്ട്. ഇന്‍സ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലും താരത്തെ നിരവധി പേര്‍ പിന്തുടരുന്നുണ്ട്. അടുത്തിടെ മന്ഥാന തന്റെ ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി സമയം പങ്കിട്ടിരുന്നു. 

ഇന്‍സ്റ്റഗ്രാമില്‍ ആരാധകര്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരം നല്‍കിയിരുന്നു മന്ഥാന. ഇങ്ങനെയൊരു ചോദ്യോത്തര വേളയില്‍ ആദ്യമായി ക്രഷ് തോന്നിയ വ്യക്തിയെ കുറിച്ച് പറഞ്ഞിരിക്കുകയാണ് താരം. ബോളിവുഡ് ഹീറോ ഋതിക് റോഷനാണ് തന്റെ മനം കവര്‍ന്നതെന്നും 10ാം വയസിലാണ് തനിക്ക് അദ്ദേഹത്തോട് ക്രഷ് തോന്നിയതെന്നും മന്ഥാന മറുപടി പറഞ്ഞു. മറ്റൊരു ആരാധകന്റെ ചോദ്യം ഇപ്പോഴും സിംഗിളാണോ എന്നായിരുന്നു. അതേ എന്നായിരന്നു മന്ഥാനയുടെ മറുപടി. 

അന്താരാഷ്ട്ര ക്രിക്കറ്റിലെത്തി ചുരുങ്ങിയ കാലം കൊണ്ടു പല റെക്കോര്‍ഡുകളും സ്മൃതി തന്റെ പേരിലാക്കിയിട്ടുണ്ട്. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് തികച്ച മൂന്നാമത്തെ താരമെന്ന നേട്ടത്തിന് അടുത്തിടെ സ്മൃതി അവകാശിയായിരുന്നു.