ഗ്രൗണ്ടില്‍ പാമ്പിറങ്ങിയതിന്‍റെ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെ ബംഗ്ലാദേശിനെ ട്രോളി ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക് രംഗത്തെത്തി. വിജയം നേടുമ്പോള്‍ നാഗിന്‍ നൃത്തം ചെയ്ത് ആഘോഷിക്കാറുള്ള ബംഗ്ലാദേശ് താരങ്ങളെയാണ് ദിനേശ് കാര്‍ത്തിക് ട്വീറ്റില്‍ കളിയാക്കിയത്.

കൊളംബോ: ലങ്കന്‍ പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ ഗ്രൗണ്ടില്‍ പാമ്പിറങ്ങിയതിനെത്തുടര്‍ന്ന് മത്സരം തടസപ്പെട്ടു. ഇന്നലെ നടന്ന ഗോള്‍ ടൈറ്റന്‍സും ദാംബുള്ള ഓറയും തമ്മിലുള്ള മത്സരത്തിനിടെയാണ് ക്രിക്കറ്റില്‍ അപൂര്‍വമായ സംഭവം നടന്നത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഗോള്‍ ടൈറ്റന്‍സ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തു. രജപക്സ(48), ക്യാപ്റ്റന്‍ ഷനക(21 പന്തില്‍ 42*) എന്നിവരുടെ ഇന്നിംഗ്സുകളുടെ കരുത്തിലാണ് ഗോള്‍ ടൈറ്റന്‍സ് മികച്ച സ്കോര്‍ കുറിച്ചത്. ഷെവോണ്‍ ഡാനിയേല്‍(33), ഷാക്കിബ് അല്‍ ഹസന്‍(23) എന്നിവരും ടൈറ്റന്‍സിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

181 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദാംബുള്ള ഓറക്ക് ആദ്യ രണ്ടോവറില്‍ തന്നെ അവിഷ്ക ഫെര്‍ണാണ്ടസിനെയും(1), കുശാല്‍ മെന്‍ഡിസിനെയും(1) നഷ്ടമായി. വിശ്വ ഫെര്‍ണാണ്ടോ എറിഞ്ഞ നാലാം ഓവറില്‍ 14 റണ്‍സടിച്ച് വിശ്വ ഫെര്‍ണാണ്ടോ ദാംബുള്ളയെ കരകയറ്റുന്നതിനിടെയാണ് അഞ്ചാം ഓവര്‍ എറിയാനായി ഷാക്കിബ് അല്‍ ഹസന്‍ എത്തിയത്. ഈ സമയത്താണ് ബൗണ്ടറി ലൈനിന് അകത്ത് വലിയ പാമ്പിനെ കണ്ടത്. ബൗണ്ടറി ലൈനിന് അരികിലൂടെ എത്തിയ പാമ്പ് ഗ്രൗണ്ടിലേക്ക് കയറകുകയായിരുന്നു. ഗ്രൗണ്ട് സ്റ്റാഫ് ഏറെനേരെ പണിപ്പെട്ടാണ് പാമ്പിനെ ഗ്രൗണ്ടിന് പുറത്തെത്തിച്ചത്. അവസാന ഓവറില്‍ 15 റണ്‍സടിച്ച ദാംബുള്ള മത്സരം ടൈ ആക്കിയെങ്കിലും സൂപ്പര്‍ ഓവറില്‍ ഗോള്‍ ടൈറ്റന്‍സ് വിജയലക്ഷ്യമായ 11 റണ്‍സ് മൂന്ന് പന്തില്‍ അടിച്ചെടുത്തു.

Scroll to load tweet…

ഗ്രൗണ്ടില്‍ പാമ്പിറങ്ങിയതിന്‍റെ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെ ബംഗ്ലാദേശിനെ ട്രോളി ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക് രംഗത്തെത്തി. വിജയം നേടുമ്പോള്‍ നാഗിന്‍ നൃത്തം ചെയ്ത് ആഘോഷിക്കാറുള്ള ബംഗ്ലാദേശ് താരങ്ങളെയാണ് ദിനേശ് കാര്‍ത്തിക് ട്വീറ്റില്‍ കളിയാക്കിയത്. പാമ്പിനെ കണ്ടപ്പോള്‍ പെട്ടെന്ന് ബംഗ്ലാദേശ് ആണെന്ന് കരുതിയെന്നും നാഗിന്‍ തിരിച്ചെത്തിയല്ലോ എന്നും കാര്‍ത്തിക് ട്വീറ്റ് ചെയ്തു.

Scroll to load tweet…

2018ലെ നിദാഹാസ് ട്രോഫി ഫൈനലില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് അവിശ്വസീന വിജയം സമ്മാനിച്ചത് ദിനേശ് കാര്‍ത്തിക്കായിരുന്നു. തോല്‍വി ഉറപ്പിച്ച ഇന്ത്യയെ പത്തൊമ്പതാം ഓവറില്‍ 22 റണ്‍സടിച്ച് വിജയത്തിന് അടുത്തെത്തിച്ച കാര്‍ത്തിക് അവസാന പന്തില്‍ ജയിക്കാന്‍ അഞ്ച് റണ്‍സ് വേണമെന്ന ഘട്ടത്തില്‍ സൗമ്യ സര്‍ക്കാരിനെതിരെ സിക്സ് അടിച്ചാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.

രോഹിത് തിരിച്ചെത്തും, കോലിക്ക് ഇന്നും വിശ്രമം, സഞ്ജു തുടരും; മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം

ജയം ഉറപ്പിച്ച ബംഗ്ലാദേശ് താരങ്ങള്‍ നാഗിന്‍ നൃത്തത്തിനായി തയാറെടുക്കവെ ആയിരുന്നു ഇന്ത്യ അവിശ്വസനീയ തിരിച്ചുവരവ് നടത്തിയത്. മുമ്പ് ഇന്ത്യയെയും പാക്കിസ്ഥാനെയുമെല്ലാം അട്ടിമറിക്കുമ്പോള്‍ ബംഗ്ലാദേശ് താരങ്ങളും ആരാധകരും നാഗിന്‍ നൃത്തം ചെയ്ത് ആഘോഷിക്കാറുണ്ട്. ബംഗ്ലാദേശ് നായകനായ ഷാക്കിബ് പന്തെറിയുമ്പോള്‍ തന്നെയാണ് പാമ്പ് ഗ്രൗണ്ടിലിറങ്ങിയത് എന്നതും മറ്റൊരു കൗതുകമായി.