ഐപിഎല്‍ എം എസ് ധോണിക്ക് കീഴില്‍ ഗംഭീര പ്രകടനമായിരുന്നു പതിരാനയുടേത്. വിക്കറ്റ് വേട്ടയില്‍ താരം പത്താം സ്ഥാനത്തുണ്ടായിരുന്നു. 12 മത്സരങ്ങളില്‍ 19 വിക്കറ്റാണ് പതിരാന വീഴ്ത്തിയത്.

കൊളംബൊ: ശ്രീലങ്കന്‍ പേസര്‍ മതീഷ പതിരാനയുടെ ഏകദിന അരങ്ങേറ്റമായിരന്നു ഇന്ന്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനൊപ്പം ഐപിഎല്‍ കിരീടം നേടിയതിന് പിന്നാലെയാണ് പതിരാന ലങ്കന്‍ ഏകദിന ജേഴ്‌സിയില്‍ അരങ്ങേറ്റം നടത്തിയത്. ഒന്നാം ഏകദിനം ഓര്‍മിക്കാന്‍ അത്ര സുഖകരമായ ഒന്നായിരുന്നില്ല.

8.5 ഓവറില്‍ 66 റണ്‍സ് വിട്ടുകൊടുത്ത താരം ഒരു വിക്കറ്റാണ് നേടിയത്. റഹ്‌മത്ത് ഷായുടെ (55) വിക്കറ്റാണ് പതിനാര വീഴ്ത്തിയത്. എട്ട് വൈഡുകളും താരമെറിഞ്ഞു. 12-ാം ഓവറില്‍ 17 റണ്‍സാണ് പതിരാന വിട്ടുകൊടുത്തത്. ഇതില്‍ രണ്ട് സിക്‌സും വൈഡ് ഉള്‍പ്പെടെ ഒരു ബൈഫോറും ഉള്‍പ്പെടും.

ഐപിഎല്‍ എം എസ് ധോണിക്ക് കീഴില്‍ ഗംഭീര പ്രകടനമായിരുന്നു പതിരാനയുടേത്. വിക്കറ്റ് വേട്ടയില്‍ താരം പത്താം സ്ഥാനത്തുണ്ടായിരുന്നു. 12 മത്സരങ്ങളില്‍ 19 വിക്കറ്റാണ് പതിരാന വീഴ്ത്തിയത്. ഇപ്പോള്‍ താരത്തെ രണ്ട് ടീമിലെ പ്രകടനവുമായി താരതമ്യം ചെയ്യുകയാണ് ആരാധകര്‍. ശ്രീലങ്കന്‍ ക്രിക്കറ്റിന് പതിരാനയെ ശരിയായി ഉപയോഗിക്കാന്‍ അറിയില്ലെന്നും അവിടെയൊരു ധോണി വേണമായിരുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. ചില ട്വീറ്റുകള്‍ വായിക്കാം...

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

മത്സരം അഫ്ഗാനിസ്ഥാന്‍ സ്വന്തമാക്കിയിരുന്നു. മഹിന്ദ രജപക്‌സ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ശ്രീലങ്ക നിശ്ചിത ഓവറില്‍ 268ന് എല്ലാവരും പുറത്തായി. 91 റണ്‍സ് നേടിയ ചരിത് അസലങ്കയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. ധനഞ്ജയ ഡിസില്‍വ (51) മികച്ച പ്രകനടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗില്‍ അഫ്ഗാന്‍ 46.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇബ്രാഹിം സദ്രാന്‍ (98), റഹ്‌മത്ത് ഷാ (55) എന്നിവരാണ് തിളങ്ങിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം

YouTube video player