ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും മുഹമ്മദ് ഷമിയെ ന്യൂസിലൻഡിനെതിരായ ഏകദിന ടീമിൽ നിന്ന് ഒഴിവാക്കിയത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചു.
മുംബൈ: ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും ഫോം പുറത്തെടുത്ത താരങ്ങളെ ന്യൂസിലന്‍ഡിനെതിരായ ഏകദിന ടീമില്‍ ഉള്‍പ്പെടുത്താതില്‍ വിമര്‍ശനം. മുഹമ്മദ് ഷമി, റുതുരാജ് ഗെയ്ക്‌വാദ്, സഞ്ജു സാംസണ്‍, ദേവ്ദത്ത് പടിക്കല്‍ തുടങ്ങിയ താരങ്ങളെ തഴഞ്ഞതിലാണ് ആരാധക രോഷം. അവസാനം ഇന്ത്യ കളിച്ച ഏകദിന മത്സരത്തില്‍ സെഞ്ച്വറി നേടിയ താരമാണ് റുതുരാജ്. ഇന്നലെ നടന്ന വിജയ് ഹസാരെ ട്രോഫിയില്‍ ജാര്‍ഖണ്ഡിനെതിരെ സെഞ്ച്വറി നേടി സഞ്ജുവും തിളങ്ങി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും രഞ്ജി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും എല്ലാം മിന്നും പ്രകടനം പുറത്തെടുത്ത മുഹമ്മദ് ഷമിയെ ഒഴിവാക്കിയതിന്റെ കാരണം എന്തെന്നാണ് ആരാധകര്‍ ഉന്നയിക്കുന്നത്.
ഇതിനിടെ പരിക്കില്‍ നിന്ന് പൂര്‍ണമായി മുക്തനാകാത്തത് കൊണ്ടാണ് ഹാര്‍ദിക് പണ്ഡ്യയെ ടീമിലെടുക്കാത്തതെന്ന് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ വിശദീകരിച്ചു. വിജയ് ഹസാരെയില്‍ ഇതുവരെ അഞ്ച് മത്സരങ്ങള്‍ കളിച്ച ഷമി 11 വിക്കറ്റുകളാണ് വീഴ്ത്തിയത്. താരത്തെ ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഒരിക്കല്‍ കൂടി ഒഴിവാക്കപ്പെട്ടു. ഹര്‍ഷിത് റാണ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ് എന്നീ പേസര്‍മാര്‍ക്കൊപ്പം പേസ് ഓള്‍ റൗണ്ടറായ നിതീഷ് കുമാര്‍ റെഡ്ഡിയും ടീമിലിടം നേടി. ഷമിയെ ഒഴിവാക്കിയതില്‍ കടുത്ത വിയോജിപ്പാണ് ക്രിക്കറ്റ് ലോകത്ത് നിന്നുള്ളത്. എക്‌സില്‍ വന്ന ചില പോസ്റ്റുകള്‍ വായിക്കാം...
നായകനായി ശുഭ്മന്‍ ഗില്ലും വൈസ് ക്യാപ്റ്റനായി ശ്രേയസ് അയ്യറും തിരിച്ചെത്തുന്ന ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്ക് ഈ മാസം പതിനൊന്നിനാണ് തുടക്കമാവുക. ആകെ 3 മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
ന്യൂസിലന്‍ഡിനെതിരെയുള്ള ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീം: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്ലി, കെഎല്‍ രാഹുല്‍ (വിക്കറ്റ്), ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), വാഷിംഗ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ഹര്‍ഷിത് സിംഗ് റാണ, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ്, റിഷഭ് പന്ത്, നിതീഷ് കുമാര്‍ റെഡ്ഡി, അര്‍ഷ്ദീപ്‌സിങ്, യശ്വസി ജയ്‌സ്വാള്‍.

