Asianet News MalayalamAsianet News Malayalam

മറ്റൊരു ഇന്ത്യന്‍ കോച്ചിനും എത്തിപ്പിടിക്കാനാവാത്ത നേട്ടം! രാഹുല്‍ ദ്രാവിഡിനെ പ്രകീര്‍ത്തിച്ച് സോഷ്യല്‍ മീഡിയ

മൂന്ന് ഫോര്‍മാറ്റിലും ഒന്നാം റാങ്കിലെത്തുന്ന അപൂര്‍വം ടീമിലൊന്നായി ഇന്ത്യ. 2012ല്‍ ദക്ഷിണാഫ്രിക്ക ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. അതിന് ശേഷം ഇന്ത്യയാണ് ഒന്നാം റാങ്കിലെത്തുന്ന ടീം. ഇന്ത്യന്‍ പരിശീകന്‍ രാഹുല്‍ ദ്രാവിഡിനും ഇക്കാര്യത്തില്‍ അഭിമാനിക്കാം

social media lauds rahul dravid after india gain top spot in all format saa
Author
First Published Sep 23, 2023, 3:59 PM IST

ദുബായ്: ഓസ്‌ട്രേലിയക്കെതിരെ ആദ്യ ഏകദിനത്തിലെ വിജയത്തോടെ ഇന്ത്യ ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാമതെത്തിയിരുന്നു. മൊഹാലിയില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. പ്രധാന താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ് എന്നിവരില്ലാതെ തന്നെ ഇന്ത്യ ജയിക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസ് 50 ഓവറില്‍ 276ന് എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയാണ് ഓസീസിനെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 48.4 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ശുഭ്മാന്‍ ഗില്‍ (74), റുതുരാജ് ഗെയ്കവാദ് (71), കെ എല്‍ രാഹുല്‍ (58), സൂര്യകുമാര്‍ യാദവ് (50) എന്നിവരാണ് തിളങ്ങിയത്. 

ഇതോടെ മൂന്ന് ഫോര്‍മാറ്റിലും ഒന്നാം റാങ്കിലെത്തുന്ന അപൂര്‍വം ടീമിലൊന്നായി ഇന്ത്യ. 2012ല്‍ ദക്ഷിണാഫ്രിക്ക ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. അതിന് ശേഷം ഇന്ത്യയാണ് ഒന്നാം റാങ്കിലെത്തുന്ന ടീം. ഇന്ത്യന്‍ പരിശീകന്‍ രാഹുല്‍ ദ്രാവിഡിനും ഇക്കാര്യത്തില്‍ അഭിമാനിക്കാം. കാരണം, അദ്ദേഹം പരിശീലിപ്പിക്കുന്ന ടീമാണ് ഇപ്പോല്‍ അപൂര്‍വനേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും ഇക്കാര്യത്തില്‍ വലിയ പങ്കുണ്ട്. അടുത്തിടെ കടുത്ത വിമര്‍ശനങ്ങള്‍ക്കിടയായ ദ്രാവിഡിനെ പുകഴ്ത്തുകയാണിപ്പോള്‍ സോഷ്യല്‍ മീഡിയ. ചില പോസ്റ്റുകള്‍ വായിക്കാം...

1996ന് ശേഷം ഓസ്‌ട്രേലിയക്കെതിരെ മൊഹാലിയില്‍ ജയിക്കാനും ഇന്ത്യക്കായി. 1996ല്‍ ടൈറ്റന്‍സ് കപ്പില്‍ സച്ചിന് കീഴിലുള്ള ഇന്ത്യയാണ് അവസാനമാണ് മൊഹാലിയില്‍ ജയിച്ചത്. ഓസ്‌ട്രേലിയക്കെതിരെ അഞ്ച് റണ്‍സിന്റെ ജയമായിരുന്നു ഇന്ത്യക്ക്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സാണ് നേടിയത്. മുഹമ്മദ് അസറുദ്ദീന്‍ (94), സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (62), രാഹുല്‍ ദ്രാവിഡ് (56) എന്നിവരാണ് തിളങ്ങിയത്. മറുപടി ബാറ്റിംഗില്‍ ഓസീസ് 49.1 ഓവറില്‍ 284ന് എല്ലാവരും പുറത്താവുകയായിരുന്നു.

ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ല! ഓസീസിനെതിരെ ഏകദിനത്തിന് ശേഷം ബാറ്റിംഗിനെത്തി ആശ തീര്‍ത്ത് അശ്വിന്‍ - വീഡിയോ

Follow Us:
Download App:
  • android
  • ios