മൊഹാലിയില്‍ അഞ്ച് വിക്കറ്റിന്റെ ആധികാരിക ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. അതും രോഹിത് ശര്‍മ, വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ് എന്നിവരില്ലാതെ തന്നെ.

മൊഹാലി: ഓസ്‌ട്രേലിയക്കെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല. അതിന് മുമ്പ് ഇന്ത്യ മത്സരം ജയിക്കുകയായിരുന്നു. അശ്വിനാവട്ടെ ഇറങ്ങേണ്ടി വരുമെന്ന് കരുതി ഒരുങ്ങിയിരിക്കുകയുമായിരുന്നു. എന്നാല്‍ 48.4 ഓവറില്‍ ഇന്ത്യ വിജയലകഷ്യമായ 277 റണ്‍സ് മറികടന്നു. ഇന്ത്യ ജയിക്കുമ്പോള്‍ കെ എല്‍ രാഹുല്‍ (58), രവീന്ദ്ര ജഡേജ (3) എന്നിവരായിരുന്നു ക്രീസില്‍.

എന്നാല്‍ ബാറ്റ് ചെയ്യാനായില്ലെന്ന ചിന്ത അശ്വിനങ്ങ് മാറ്റി. മത്സരം കഴിഞ്ഞയുടന്‍ അദ്ദേഹം നെറ്റ്‌സില്‍ ബാറ്റിംഗിനെത്തി. അല്‍പസമയം അദ്ദേഹം ബാറ്റ് ചെയ്യുകയായിരുന്നു. ഏകദിന ലോകകപ്പ് മുന്നില്‍ നില്‍ക്കെയാണ് അശ്വിനെ ഓസീസിനെതിരായ ഏകദിന ടീമിലേക്ക് തിരിച്ചുവിളിച്ചത്. അദ്ദേഹത്തിന്റെ പരിചയസമ്പത്ത് പരിഗണിച്ചാണ് അശ്വിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. അക്‌സര്‍ പട്ടേല്‍ പൂര്‍ണ കായികക്ഷമത വീണ്ടെടുത്തില്ലെങ്കില്‍ അശ്വിന്‍ ലോകകപ്പ് ടീമിലെത്തും.

അതിന് മുമ്പ് ബാറ്റിംഗും മൂര്‍ച്ചകൂട്ടുകയാണ് അശ്വിന്‍. 21 മാസങ്ങള്‍ക്ക് ശേഷം ഇന്ത്യയുടെ ഏകദിന ടീമിലേക്ക് തിരിച്ചെത്തിയ അശ്വിന്‍ ഭേദപ്പെട്ട പ്രകടനമാണ് പുറത്തെടുത്തത്. 10 ഓവറില്‍ 47 റണ്‍സ് വഴങ്ങിയ താരം മര്‍നസ് ലബുഷെയ്‌നിന്റെ നിര്‍ണായ വിക്കറ്റും നേടി. അശ്വിന്‍ ബാറ്റിംഗ് പരിശീലനം ചെയ്യുന്ന വീഡിയോ കാണാം...

Scroll to load tweet…

മൊഹാലിയില്‍ അഞ്ച് വിക്കറ്റിന്റെ ആധികാരിക ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. അതും രോഹിത് ശര്‍മ, വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ് എന്നിവരില്ലാതെ തന്നെ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസ് 50 ഓവറില്‍ 276ന് എല്ലാവരും പുറത്താവുകയായിരുന്നു. അഞ്ച് വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയാണ് ഓസീസിനെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 48.4 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ശുഭ്മാന്‍ ഗില്‍ (74), റുതുരാജ് ഗെയ്കവാദ് (71), കെ എല്‍ രാഹുല്‍ (58), സൂര്യകുമാര്‍ യാദവ് (50) എന്നിവരാണ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്.

സച്ചിന്‍ ശേഷം കെ എല്‍ രാഹുല്‍! മൊഹാലിയില്‍ ഇന്ത്യക്ക് ശാപമോക്ഷം; ഓസീസിനെതിരായ ഏകദിന വിജയത്തില്‍ കാര്യമുണ്ട്