ഐപിഎല്‍ ലേലത്തിന് പോയാല്‍ താന്‍ വില്‍ക്കപ്പെടുമോ എന്നാണ് അദ്ദേഹം എക്‌സില്‍ ചോദിച്ചത്.

ദില്ലി: റിഷഭ് പന്ത് ഡല്‍ഹി കാപിറ്റല്‍സ് വിടുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. അദ്ദേഹം ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്കോ അല്ലെങ്കില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലേക്കോ മാറുമെന്ന് വാര്‍ത്തയിലുണ്ടായിരുന്നു. എന്നാല്‍ ഡല്‍ഹി കാപിറ്റല്‍സ് നിലനിര്‍ത്താന്‍ സാധ്യതയുള്ള താരങ്ങളുടെ പട്ടികയില്‍ പന്തുണ്ട്. താരം ഡല്‍ഹിയില്‍ തുടരുമെന്ന് തന്നെയാണ് ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷ. ഇപ്പോള്‍ പന്തിന്റെ ഒരു എക്‌സ് (മുമ്പ് ട്വിറ്റര്‍) പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

ഐപിഎല്‍ ലേലത്തിന് പോയാല്‍ താന്‍ വില്‍ക്കപ്പെടുമോ എന്നാണ് അദ്ദേഹം എക്‌സില്‍ ചോദിച്ചത്. ചോദ്യം ഇങ്ങനെയായിരുന്നു. 'ഐപിഎല്‍ ലേലത്തിന് പോയാല്‍, ഞാന്‍ വില്‍ക്കുമോ ഇല്ലയോ? എത്ര രൂപയ്ക്ക്?' എക്‌സ് പോസ്റ്റില്‍ പന്ത് ചോദിച്ചു. പലരും പന്തിന് ലഭിക്കാവുന്ന പരമാവധി തുകയെ കുറിച്ച് പറയുന്നുണ്ട്. 20 കോടിയിലധികം കിട്ടുമെന്ന് ചിലര്‍ പറയുന്നു. 16.5 കോടിക്ക് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പൊക്കുമെന്ന് മറ്റുചിലര്‍. എന്നാല്‍ ഇതൊരു അനാവശ്യ പോസ്റ്റാണെന്നും പോസ്റ്റിന് താഴെ അഭിപ്രായങ്ങള്‍ വന്നു. മദ്യപിച്ചിട്ട് സോഷ്യല്‍ മീഡിയ ഉപയോഗിക്കാതിരിക്കൂവെന്ന ഉപദേശവും ചിലര്‍ പന്തിന് നല്‍കുന്നുണ്ട്. പോസ്റ്റിന് വന്ന ചില മറുപടികള്‍ വായിക്കാം...

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ഐപിഎല്‍ താരലേലം ഇത്തവണ സൗദി അറേബ്യയിലായിരിക്കും നടക്കുക. മെഗാ താര ലേലത്തില്‍ ആറ് താരങ്ങളെ വരെ നിലനിര്‍ത്താന്‍ ടീമുകള്‍ക്ക് സാധിക്കും. ഇതിനായി ആകെ ചെലവഴിക്കാവുന്ന 120 കോടിയില്‍ 75 കോടിയാണ് ഉപയോഗിക്കാനാവുക. ഇന്ത്യന്‍ താരങ്ങളെയോ വിദേശ താരങ്ങളെയോ ഇത്തരത്തില്‍ നിലനിര്‍ത്താനാകും. ഇതില്‍ പ്രത്യേക വ്യവസ്ഥകള്‍ ഒന്നും ഉണ്ടാകില്ല. 

ആര്‍ടിഎം വഴി ഒരു താരത്തെ ലേലത്തിലൂടെ സ്വന്തമാക്കാന്‍ സാധിക്കും. ഒരു താരത്തെ മാത്രമാണ് നിലനിര്‍ത്തുന്നതെങ്കില്‍ അഞ്ച് താരങ്ങളെ ആര്‍ടിഎം വഴി ടീമില്‍ എത്തിക്കാന്‍ കഴിയുമെന്നതും ലേലത്തില്‍ വന്ന പ്രധാന മാറ്റങ്ങളില്‍ ഒന്നാണ്. നിലനിര്‍ത്തുന്ന ആദ്യ താരത്തിന് 18 കോടി, രണ്ടാമത്തെ താരത്തിന് 14 കോടി, മൂന്നാമത്തെ താരത്തിന് 11 കോടി എന്നിങ്ങനെയാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്.