ഷമി എ+ കാറ്റഗറിയില്‍ ഉള്‍പ്പെടേണ്ട താരമാണെന്നാണ് എക്‌സില്‍ വരുന്ന അഭിപ്രായം. ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് വേണ്ടി മിന്നുന്ന പ്രകടനം പുറത്തെടുത്ത താരമാണ് ഷമി.

മുംബൈ: ബിസിസിഐ വാര്‍ഷിക കോണ്‍ട്രാക്റ്റ് പ്രഖ്യാപിച്ചപ്പോള്‍ നാല് താരങ്ങളാണ് എ+ ഗ്രേഡില്‍ ഉള്‍പ്പെട്ടത്. ഏഴ് കോടിയാണ് എ+ ഗ്രേഡില്‍ ഉള്‍പ്പെട്ടവരുടെ പ്രതിഫലം. സീനിയര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ, പേസര്‍ ജസ്പ്രിത് ബുമ്ര എന്നിവരാണ് എ+ ഗ്രേഡിലുള്ളത്. കഴിഞ്ഞ വര്‍ഷവും ഇവര്‍ എ ഗ്രേഡിലായിരുന്നു. എന്നാല്‍ ഒരു കാര്യത്തില്‍ ആരാധകര്‍ക്ക് ഒരു കാര്യത്തില്‍ നിരാശയുണ്ട്. പേസര്‍ മുഹമ്മദ് ഷമിയുടെ കാര്യത്തിലാണത്. 

ഷമി എ+ കാറ്റഗറിയില്‍ ഉള്‍പ്പെടേണ്ട താരമാണെന്നാണ് എക്‌സില്‍ വരുന്ന അഭിപ്രായം. ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് വേണ്ടി മിന്നുന്ന പ്രകടനം പുറത്തെടുത്ത താരമാണ് ഷമി. ലോകകപ്പിലെ ആദ്യ നാലു മത്സരങ്ങളിലും പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ലഭിക്കാതിരുന്ന ഷമി ഹാര്‍ദ്ദിക് പാണ്ഡ്യക്ക് പരിക്കേറ്റതോടെയാണ് പ്ലേയിംഗ് ഇലവനിലെത്തിയത്. പിന്നീട് കളിച്ച ഏഴ് മത്സരങ്ങളില്‍ രണ്ട് അഞ്ച് വിക്കറ്റ് നേട്ടമുള്‍പ്പെടെയാണ് ഷമി 24 വിക്കറ്റുമായി ലോകകപ്പിലെ വിക്കറ്റ് വേട്ടയില്‍ ഒന്നാമതെത്തി.

മാത്രമല്ല, ടെസ്റ്റിലും ഇന്ത്യന്‍ ജേഴ്‌സിയില്‍ സ്ഥിരം കളിക്കുന്ന താരമാണ് ഷമി. ടി20 ലോകകപ്പ് അടുത്തിരിക്കെ ടീമില്‍ ഉള്‍പ്പെടാനും യോഗ്യനാണ് ഷമി. എന്നിട്ടും താരത്തെ എ+ ഗ്രേഡില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അഞ്ച് കോടി പ്രതിഫലം ലഭിക്കുന്ന എ കാറ്റഗറിയിലാണ് ഷമി ഉള്‍പ്പെട്ടത്. കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, ശുഭ്മാന്‍ ഗില്‍, മുഹമ്മദ് സിറാജ് എന്നിവരും എ ഗ്രേഡിലാണ്. ഷമിക്ക് പുറമെ അശ്വിനും എ+ കാറ്റഗറിയില്‍ വരണമെന്നായിരുന്നു ആരാധകരുടെ അഭിപ്രായം. എക്‌സില്‍ വന്ന ചില പോസ്റ്റുകള്‍ വായിക്കാം...

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

അതേസമയം ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ എന്നിവരെ ബിസിസിഐ വാര്‍ഷിക കരാറില്‍ നിന്നൊഴിവാക്കി. ഗ്രേഡ് ബിയിലായിരുന്നു ശ്രേയസ്. കിഷന്‍ സി ഗ്രേഡിലും. ഇരുവരേയും കോണ്‍ട്രാക്റ്റില്‍ നിന്ന് ഒഴിവാക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഇരുവരും ബിസിസിഐ നിര്‍ദേശിച്ച പ്രകാരം ആഭ്യന്തര ക്രിക്കറ്റ് കളിച്ചിരുന്നില്ല. ഇരുവര്‍ക്കെതിരേയും നടപടിയുണ്ടാകുമെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. ഇരുവരും രഞ്ജി ട്രോഫി കളിച്ചിരുന്നില്ല.