Asianet News MalayalamAsianet News Malayalam

ക്യാച്ച് എടുത്ത് 'കൈവിട്ടു', പിന്നാലെ ബട്‌ലറോട് ക്ഷമ ചോദിച്ച് വില്യംസണ്‍; എന്നിട്ടും വിടാതെ ട്രോളര്‍മാര്‍

ബട്‌ലറുടെ ക്യാച്ച് നഷ്ടമാക്കുമ്പോള്‍ എട്ട് റണ്‍സ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. കെയ്ന്‍ വില്യംസണായിരുന്നു ഫീല്‍ഡര്‍. എന്നാല്‍ ബുദ്ധിമുട്ടേറിയ ക്യാച്ചായിരുന്നു. ടിവി അംപയര്‍ക്ക് കൊടുത്ത ശേഷമായിരുന്നു ഔട്ട് വിളിച്ചിരുന്നത്.

Social Media trolls Kane Williamson after he celebrating wicket of Jos Buttler for dropped catch
Author
First Published Nov 1, 2022, 4:32 PM IST

ബ്രിസ്‌ബേന്‍: ജോസ് ബട്‌ലറുടെ (47 പന്തില്‍ 73) അര്‍ധ സെഞ്ചുറിയാണ് ടി20 ലോകകപ്പില്‍ നിര്‍ണായക മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഇംഗ്ലണ്ടിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. സഹ ഓപ്പണര്‍ അലക്‌സ് ഹെയ്ല്‍സ് (40 പന്തില്‍ 52) മികച്ച പ്രകടനം പുറത്തെടുത്തു. എന്നാല്‍ ബട്‌ലര്‍ നല്‍കിയ രണ്ട് ക്യാച്ചുകള്‍ ന്യൂസിലന്‍ഡ് ഫീല്‍ഡര്‍മാര്‍ വിട്ടുകളഞ്ഞിരുന്നു. ആദ്യത്തേത് ഇന്നിംഗ്‌സില്‍ മിച്ചല്‍ സാന്റ്‌നര്‍ എറിഞ്ഞ ആറാം ഓവറിലായിരുന്നു. 

ബട്‌ലറുടെ ക്യാച്ച് നഷ്ടമാക്കുമ്പോള്‍ എട്ട് റണ്‍സ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. കെയ്ന്‍ വില്യംസണായിരുന്നു ഫീല്‍ഡര്‍. എന്നാല്‍ ബുദ്ധിമുട്ടേറിയ ക്യാച്ചായിരുന്നു. ടിവി അംപയര്‍ക്ക് കൊടുത്ത ശേഷമായിരുന്നു ഔട്ട് വിളിച്ചിരുന്നത്. ക്യാച്ച് എടുത്തിരുന്നെങ്കില്‍ ടൂര്‍ണമെന്റില്‍ മികച്ച ക്യാച്ചുകളില്‍ ഒന്നാകുമായിരുന്നു അത്. പിന്നില്‍ നിന്ന് ഓടി ഡൈവ് ചെയ്ത് ക്യാച്ചെടുത്ത വില്യംസണ് പിന്നീട് നിയന്ത്രണം വിട്ടു. കൈ നിലത്ത് കുത്തുമ്പോള്‍ പന്ത് നിലത്ത് വീഴുകയായിരുന്നു. 

ഔട്ടാണെന്ന് ഉറപ്പിച്ച ബട്‌ലര്‍ ഡഗ്ഔട്ടിലേക്ക് നടക്കുകയും ബൗണ്ടറി ലൈനില്‍ കാത്തുനില്‍ക്കുയും ചെയ്തു. പിന്നീട് ടിവി അംപയറുടെ തീരുമാനത്തിന് ശേഷമാണ് താരം ക്രീസിലെത്തിയത്. ബട്‌ലര്‍ തിരിച്ച് ക്രീസിലെത്തിയപ്പോള്‍ വില്യംസണ്‍ ക്ഷമ ചോദിക്കുന്നുണ്ടായിരുന്നു. എന്നാല്‍ വില്യംസണെതിരെ കടുത്ത വിമര്‍ശനവും പരിഹാസവുമാണ് സോഷ്യല്‍ മീഡിയയില്‍. പന്ത് നിലത്ത് കുത്തിയിട്ടും വിക്കറ്റ് ആഘോഷിച്ചെന്ന് പേരിലാണ് വില്യംസണെ ട്രോളുന്നത്. ചില ട്രോളുകള്‍ വായിക്കാം...

35 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ ബട്ലര്‍ 47 പന്തില്‍ 73 റണ്‍സെടുത്ത് പത്തൊമ്പതാം ഓവറില്‍ റണ്‍ ഔട്ടായി. ഹാരി ബ്രൂക്കും(3 പന്തില്‍ 7) പെട്ടെന്ന് മടങ്ങിയതോടെ അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാന്‍ അനുവദിക്കാതെ കിവീസ് ഇംഗ്ലണ്ടിനെ കെട്ടിയിട്ടു.കിവീസിനായി നാലോവറില്‍ 25 റണ്‍സ് വിട്ടുകൊടുത്ത മിച്ചല്‍ സാന്റ്‌നര്‍ 25 റണ്‍സിന് ഒരുവിക്കറ്റെടുത്തപ്പോള്‍ ഇഷ് സോധി നാലോവറില്‍ 23 റണ്‍സിന് ഒരു വിക്കറ്റെടുത്തു.
 

Follow Us:
Download App:
  • android
  • ios