ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ വിവിഎസ് ലക്ഷമണായിരുന്നു ഇന്ത്യയുടെ പരിശീലകന്‍. ടീം ദക്ഷിണാഫ്രികയിലെത്തിയപ്പോള്‍ ദ്രാവിഡ് കൂടെ ചേരുകയായിരുന്നു.

സെന്റ് ജോര്‍ജ്‌സ് പാര്‍ക്ക്: ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്ന പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് വിമര്‍ശനം. ഓസ്‌ട്രേലിയക്കെതിരെ ടി20 കളിച്ച ടീമില്‍ മാറ്റം വരുത്തിയതാണ് ആരാധകരെ ചൊടിപ്പിച്ചത്. ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് ശേഷം ദ്രാവിഡ് പരിശീലക സ്ഥാനത്ത് തുടരാന്‍ താല്‍പര്യപ്പെട്ടിരുന്നില്ല. എന്നാല്‍ ബിസിസിഐ നിര്‍ബന്ധിച്ചതോടെ ദ്രാവിഡ് തുടരുകയായിരുന്നു. വരുന്ന ടി20 ലോകകപ്പ് മുന്‍ നിര്‍ത്തിയായിരുന്നു ബിസിസിഐയുടെ നീക്കം. 5-6 മാസത്തിനകമാണ് ലോകകപ്പ് നടക്കുന്നത്.

ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ വിവിഎസ് ലക്ഷമണായിരുന്നു ഇന്ത്യയുടെ പരിശീലകന്‍. ടീം ദക്ഷിണാഫ്രികയിലെത്തിയപ്പോള്‍ ദ്രാവിഡ് കൂടെ ചേരുകയായിരുന്നു. എന്നാല്‍ ടീമിലെ മാറ്റങ്ങള്‍ ആരാധകര്‍ക്ക് അത്രക്കങ്ങ് പിടിച്ചില്ല. റുതുരാജ് ഗെയ്കവാദിന് പകരം ശുഭ്മാന്‍ ഗില്ലാണ് ടീമിലെത്തിയത്. എന്നാല്‍ റുതുരാജിന് സുഖമില്ലെന്ന് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ടോസ് സമയത്ത് വ്യക്തമാക്കിയിരുന്നു. മധ്യനിരയില്‍ ഇഷാന്‍ കിഷനും ശ്രയസ് അയ്യര്‍ക്കും സ്ഥാനം നഷ്ടമായി. കിഷന് പകരം ജിതേഷ് ശര്‍മ വിക്കറ്റ് കീപ്പറുടെ ഗ്ലൗസണിയും. 

ശ്രേയസിന് പകരം തിലക് വര്‍മയേയും കളിപ്പിച്ചു. അവിടെയും കഴിഞ്ഞില്ല. ഓസീസിനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത രവി ബിഷ്‌ണോയിയേയും ടീമിലേക്ക് പരിഗണിച്ചില്ല. കുല്‍ദീപ് യാദവ് തിരിച്ചെത്തിയതോടെ ബിഷ്‌ണോയിക്ക് സ്ഥാനം നഷ്ടമാവുകയായിരുന്നു. കഴിഞ്ഞ ദിവസം ഐസിസി ടി20 ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാമതെത്തിയ താരമാണ് ബിഷ്‌ണോയി. ഇതിനോടെല്ലാം കടുത്ത രീതിയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ പ്രതികരിക്കുന്നത്. ദ്രാവിഡ് വേണ്ട, ലക്ഷ്മണ്‍ മതിയെന്നാണ് ഒരു ആരാധകന്‍ പറഞ്ഞത്. ദ്രാവിഡ് തന്റെ ഇഷ്ടക്കാര്‍ക്ക് മാത്രം പ്രാധാന്യം നല്‍കുന്നുവെന്ന് മറ്റൊരാള്‍ പറയുന്നു. എക്‌സില്‍ വന്ന ചില പോസ്റ്റുകള്‍ വായിക്കാം...

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

നേരത്തെ, ഇന്ത്യക്കെതിരെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യത്തേതാണ് ഇന്ന് നടക്കുന്നത്. 

ഇന്ത്യന്‍ ടീം: യഷസ്വി ജെയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, റിങ്കു സിംഗ്, ജിതേഷ് ശര്‍മ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്, മുകേഷ് കുമാര്‍.

മെസി ഇല്ല! സ്വപ്‌ന ഇലവനെ തിരഞ്ഞെടുത്ത ബെന്‍സേമ; സ്വന്തം ടീമില്‍ സ്‌ട്രൈക്കറും ബെന്‍സി തന്നെ