മുംബൈ: ഏകദിന ക്രിക്കറ്റില്‍ ഞാന്‍ ആദ്യ ഇരട്ട സെഞ്ചുറി നേടിപ്പോള്‍ ചില സഹതാരങ്ങള്‍ പൂര്‍ണതൃപ്തി ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കി രോഹിത് ശര്‍മ. ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ ആര്‍ അശ്വിനുമായി നടത്തിയ  ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കുകയായിരുന്നു രോഹിത്. നേരത്തെ ധോണിയുടെ നിര്‍ദേശം അവഗണിച്ചതുകൊണ്ടാണ് ഇരട്ട സെഞ്ചുറി നേടാന്‍ സാധിച്ചിരുന്നതെന്ന് രോഹിത് പറഞ്ഞിരുന്നു.

ബോറടിച്ചപ്പോള്‍ ഇടയ്‌ക്കൊന്ന് കോക്രി കാണിച്ച് കോലി; കിറുക്കനായ ഡൈനോസറെന്ന് അനുഷ്‌ക- ട്രോള്‍ വീഡിയോ കാണാം

2013ല്‍ ഓസ്‌ട്രേലിയക്കെതിരെ ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് രോഹിത് ഇരട്ട സെഞ്ചുറി നേടിയത്. അതിന് മുമ്പ് സച്ചിന്‍ ടെന്‍ഡുല്‍ക്കറും വിരേന്ദര്‍ സെവാഗും ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി നേടിയിരുന്നു. 219 റണ്‍സ് നേടിയ സെവാഗാണ് ഉയര്‍ന്ന് സ്‌കോര്‍ നേടിയിരുന്നത്. രോഹിത് 209ന് പുറത്താവുകയായിരുന്നു. 

ഡ്രസിങ് റൂമില്‍ തിരിച്ചെത്തിയപ്പോള്‍ ചിലതാരങ്ങള്‍ക്ക് അതൃപ്തി ഉണ്ടായിരുന്നെന്നാണ് രോഹിത് വെളിപ്പെടുത്തിയത്. താരം തുടര്‍ന്നു... ''ഡ്രസിങ് റൂമില്‍ തിരിച്ചെത്തുമ്പോള്‍ പലരും സന്തോഷത്തിലായിരുന്നു. ആഘോഷിക്കാനുള്ള മൂഡിലായിരുന്നു പലരും. എന്നാല്‍ യുവരാജ് സിങ്, ശിഖര്‍ ധവാന്‍ എന്നിവര്‍ക്ക് ചെറിയ നിരാശയും അതൃപ്തിയുമുണ്ടായിരുന്നു. ഞാന്‍ 10-15 റണ്‍സ് കൂടി നേടണമായിരുന്നുവെന്നാണ് അവര്‍ അഗ്രഹിച്ചത്. ഒരു ഓവര്‍ കൂടി കിട്ടിയിരുന്നെങ്കില്‍ സെവാഗിന്റെ റെക്കോഡ് തകര്‍ക്കാമായിരുന്നുവെന്ന് അവരിലൊരാള്‍ പറഞ്ഞു.'' ഹിറ്റ്മാന്‍ പറഞ്ഞു.

ധോണി പറഞ്ഞത് അനുസരിച്ചിരുന്നെങ്കില്‍ അന്ന് ഇരട്ട സെഞ്ചുറി നേടില്ലായിരുന്നു; വെളിപ്പെടുത്തലുമായി രോഹിത് ശര്‍മ

എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം രോഹിത് റെക്കോഡ് സ്വന്തം പേരിലാക്കി. ശ്രീലങ്കയ്‌ക്കെതിരെ 264 റണ്‍സാണ് രോഹിത് അടിച്ചുകൂട്ടിയത്. തിനു ശേഷം മറ്റൊരു ഡബിള്‍ സെഞ്ച്വറി കൂടി ഏകദിനത്തില്‍ നേടാന്‍ രോഹിത്തിനു കഴിഞ്ഞു. 2017ല്‍ ശ്രീലങ്കയ്ക്കെതിരേ തന്നെയായിരുന്നു അദ്ദേഹത്തിന്റെ മൂന്നാം ഡബിള്‍. 208 റണ്‍സോടെ ഹിറ്റ്മാന്‍ അന്നു പുറത്താവാതെ നില്‍ക്കുകയായിരുന്നു.