Asianet News MalayalamAsianet News Malayalam

'ഒന്നും എളുപ്പമല്ല'; ടി20 ലോകകപ്പിനൊരുങ്ങുന്ന ടീം ഇന്ത്യക്ക് സൗരവ് ഗാംഗുലിയുടെ മുന്നറിയിപ്പ്

വിരാട് കോലിക്ക് കീഴില്‍ ആദ്യ ഐസിസി കിരീടമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. എന്നാല്‍ ഒന്നും അനായാസമായി കാണരുതെന്നും കിരീടത്തല്‍ മാത്രമായിരിക്കരുത് ശ്രദ്ധയെന്നും ഗാംഗുലി വ്യക്തമാക്കി.

Sourav Ganguly gives advice to Indian team ahead of T20 World Cup
Author
Kolkata, First Published Oct 17, 2021, 1:56 PM IST

കൊല്‍ക്കത്ത: ടി20 ലോകകപ്പിനൊരുങ്ങുന്ന ടീം ഇന്ത്യക്ക് മുന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ ഉപദേശം. വിരാട് കോലിക്ക് കീഴില്‍ ആദ്യ ഐസിസി കിരീടമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. എന്നാല്‍ ഒന്നും അനായാസമായി കാണരുതെന്നും കിരീടത്തല്‍ മാത്രമായിരിക്കരുത് ശ്രദ്ധയെന്നും ഗാംഗുലി വ്യക്തമാക്കി.

ഐപിഎല്‍ 2021: 'അവന്‍ അന്നേ വലിയ സ്‌കോറുകള്‍ കണ്ടെത്തിയിരുന്നു'; യുവതാരത്തെ പുകഴ്ത്തി മുന്‍ സെലക്റ്റര്‍

മുന്‍ ഇന്ത്യന്‍ ഓപ്പണറുടെ വാക്കുകളിങ്ങനെ... ''അനായാസമായി ഇന്ത്യക്ക് ചാംപ്യന്മാരാവാന്‍ കഴിയില്ല. ടൂര്‍ണമെന്റിലേക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍ തന്നെ ലോകകപ്പ് ഉയര്‍ത്താമെന്ന് കരുതരുത്. പക്വത കാണിക്കണം. ഏതൊരു ടീമും കടന്നുപോകുന്ന ഘട്ടങ്ങളിലൂടെയാണ് ഇന്ത്യക്കും പോവേണ്ടത്.

ഗാംഗുലി വിളിച്ചാല്‍ വരാതിരിക്കാനാവില്ല! തൊട്ടതെല്ലാം പൊന്നാക്കിയ പരിശീലകന്‍, ദ്രാവിഡ് വീണ്ടുമെത്തുമ്പോള്‍..!

ഇന്ത്യന്‍ ടീമിലെ എല്ലാവര്‍ക്കും കഴിവുണ്ട്. റണ്‍സ് കണ്ടെത്താനും വിക്കറ്റ് നേടാനും അവര്‍ക്ക് സാധിക്കും. മാനസികമായി തയ്യാറായിരിക്കുകയെന്നുള്ളത് പ്രധാമാണ്. അവസാന മത്സരത്തിന് ശേഷമാണ് കിരീടം ലഭിക്കൂ. അതിന് മുമ്പ് ഒരുപാട് ക്രിക്കറ്റ് കളിക്കാനുണ്ട്. കിരീടം എന്നതിലുപരി ഓരോ മത്സരവും ജയിക്കാനാണ് ടീം ഇന്ത്യ ജയിക്കേണ്ടത്. തുടക്കത്തില്‍ തന്നെ കിരീടത്തെ കുറിച്ച് ചിന്തിക്കരുത്.

ഐപിഎല്ലിലെ ഫ്‌ലോപ്പ് ഇലവനെ തെരഞ്ഞെടുത്ത് ആകാശ് ചോപ്ര, 5 ഇന്ത്യന്‍ താരങ്ങള്‍ പട്ടികയില്‍

ഏത് ചാംപ്യന്‍ഷിപ്പ് ആയാലും ഇന്ത്യന്‍ ടീം കിരീടപ്പോരിന് മുന്നിലുണ്ടാവാറുണ്ട്. ശ്രദ്ധയോടെ കാര്യങ്ങളെ നേരിട്ടാല്‍ മാത്രം മതി. ഫലത്തില്‍ ശ്രദ്ധിക്കേണ്ടതില്ല, ഓരോ മത്സരത്തിലും ഫോക്കസ് ചെയ്യുക.'' ഗാംഗുലി വ്യക്തമാക്കി. 

ഇന്നാണ് ലോകകപ്പിലെ യോഗ്യത മത്സരങ്ങള്‍ തുടങ്ങുന്നത്. 23ന് മത്സരങ്ങള്‍ക്ക് ഔദ്യോഗിക തുടക്കമാവും. 24ന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

Follow Us:
Download App:
  • android
  • ios