കൊല്‍ക്കത്ത: ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റായി ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലി തുടരുമെന്ന് ഉറപ്പായി. നാമനിര്‍ദേശപ്രതിക സമര്‍പ്പിക്കാനുള്ള സമയപരിധി അവസാനിച്ചപ്പോള്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഗാംഗുലി മാത്രമാണ് പത്രിക നൽകിയിട്ടുള്ളത്. ഈ മാസം 28നാണ് തെരഞ്ഞെടുപ്പ്.

ജഗ്‌മോഹന്‍ ഡാല്‍മിയയുടെ നിര്യാണത്തിന് ശേഷം 2015ലാണ് ഗാംഗുലി ബംഗാള്‍ ക്രിക്കറ്റ് തലപ്പത്ത് എത്തിയത്. അതേസമയം ഐപിഎല്‍ ടീമായ ഡൽഹി ക്യാപ്പിറ്റല്‍സിന്‍റെ ഉപദേഷ്‌ടാവ് പദവി ഗാംഗുലി ഏറ്റെടുത്താല്‍ പ്രസി‍ഡന്‍റ് സ്ഥാനം ഉപേക്ഷിക്കേണ്ടി വന്നേക്കും. ഗാംഗുലി മാറിയാൽ ഡാല്‍മിയയുടെ മകന്‍ അവിഷേക് പകരക്കാരനായേക്കും. ഗാംഗുലിയുടെ പാനലില്‍ അഭിഷേക് സെക്രട്ടറി സ്ഥാനാര്‍ത്ഥിയാണ്.

പാനല്‍: പ്രസിഡന്‍റ്- സൗരവ് ഗാംഗുലി, വൈസ് പ്രസിഡന്‍റ്- നരേഷ് ഓജ, സെക്രട്ടറി- അവിഷേക് ഡാല്‍മിയ, ജോ. സെക്രട്ടറി- ദേബഭ്രതാ ദാസ്, ട്രഷറര്‍ ദേബാശിഷ് ഗാംഗുലി