പന്ത് ഐപിഎല്‍ കളിക്കുമെന്നാണ് ഗാംഗുലി പറയുന്നത്. മുന്‍ ഇന്ത്യന്‍ നായകന്റെ വാക്കുകളിങ്ങനെ... ''പന്തിന് ഈ സീസണിലെ ഐപിഎല്ലില്‍ മത്സരങ്ങള്‍ കളിക്കാനാവും.

ദില്ലി: 2022 ഡിസംബര്‍ മുപ്പതിനുണ്ടായ കാറപകടത്തില്‍ ഗുരുതര പരിക്കേറ്റ റിഷഭ് പന്ത് ക്രിക്കറ്റിലേക്ക് തിരികെ എത്താനുള്ള കഠിന പ്രയത്‌നത്തിലാണ്. ഒന്നര വര്‍ഷത്തോളം കളത്തിന് പുറത്താണ് പന്ത്. ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിന്റെ ക്യാപ്റ്റനായ പന്ത് ഇപ്പോഴാവട്ടെ കളത്തിലേക്ക് തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലാണ്. നാഷണല്‍ ക്രിക്കറ്റ് അക്കാദമയില്‍ പരിശീലന മാച്ച് കളിച്ചിരന്നു പന്ത്. പന്തിന്റെ കാര്യത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ് ഡല്‍ഹിയുടെ ക്രിക്കറ്റ് ഡയറക്റ്റര്‍ സൗരവ് ഗാംഗുലി. 

പന്ത് ഐപിഎല്‍ കളിക്കുമെന്നാണ് ഗാംഗുലി പറയുന്നത്. മുന്‍ ഇന്ത്യന്‍ നായകന്റെ വാക്കുകളിങ്ങനെ... ''പന്തിന് ഈ സീസണിലെ ഐപിഎല്ലില്‍ മത്സരങ്ങള്‍ കളിക്കാനാവും. അദ്ദേഹത്തിന്റെ തിരിച്ചുവരവ് ഡല്‍ഹിക്ക് ഇരട്ടി ഊര്‍ജം പകരും. ഡല്‍ഹി നായകനായ പന്ത് വിക്കറ്റിന് പിന്നില്‍ എത്തുമോയെന്ന് ഉറപ്പില്ല. എന്നാല്‍ ബാറ്റ് ചെയ്യാന്‍ അദ്ദേഹത്തിന് സാധിക്കും. വിക്കറ്റ് കീപ്പറായി കളിച്ചില്ലെങ്കിലും പോലും ബാറ്ററായി അദ്ദേഹം ടീമില്‍ കാണും. സൂപ്പര്‍ സബായി കളിപ്പിക്കാനുള്ള പദ്ധതിയാണ് മനസില്‍.'' ഗാംഗുലി വ്യക്തമാക്കി.

മാര്‍ച്ച് 23ന് പഞ്ചാബ് കിംഗ്‌സിനെതിരെയാണ് ഡല്‍ഹിയുടെ ആദ്യമത്സരം. 2016ല്‍ ഡല്‍ഹി ടീമിലെത്തിയ പന്ത് 98 മത്സരങ്ങളില്‍ നിന്ന്ഒരു സെഞ്ച്വറിയും 15 അര്‍ധസെഞ്ച്വറിയും ഉള്‍പ്പെടെ 2838 റണ്‍സെടുത്തിട്ടുണ്ട്.

ബിസിസിഐക്ക് കൊടുക്കണം കയ്യടി! വാര്‍ഷിക കരാര്‍ പുറത്തുവന്നതിന് പിന്നാലെ വിന്‍ഡീസ് ഇതിഹാസത്തിന്റെ പുകഴ്ത്തല്‍

അമ്മയെ കാണാന്‍ 2022 ഡിസംബര്‍ 30ന് ദില്ലിയില്‍ നിന്ന് റൂര്‍ക്കിയിലേക്കുള്ള യാത്രയ്ക്കിടെയാണ് കാര്‍ അപകടത്തില്‍ റിഷഭ് പന്തിന്റെ വലത്തേ കാല്‍മുട്ടിന് ഗുരുതരമായി പരിക്കേറ്റത്. ഇതിന് ശേഷം മുംബൈയിലെ കോകിലാ ബെന്‍ ആശുപത്രിയില്‍ റിഷഭ് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഇതിന് ശേഷം വീട്ടില്‍ ഫിസിയോതെറാപ്പി അടക്കമുള്ള തുടര്‍ ചികില്‍സകള്‍ക്ക് വിധേയനായാണ് റിഷഭ് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലേക്ക് കൂടുതല്‍ ചികില്‍സകള്‍ക്കും പരിശീലനത്തിനുമായി എത്തിയത്. പൂര്‍ണമായും ബിസിസിഐ മെഡിക്കല്‍ സംഘത്തിന്റെ മേല്‍നോട്ടത്തിലാണ് റിഷഭ് പന്തിന്റെ ചികില്‍സയും ഫിറ്റ്‌നസ് വീണ്ടെടുക്കലും.