Asianet News MalayalamAsianet News Malayalam

സൗരവ് ഗാംഗുലിയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്

പ്രായമായ അമ്മയും വീട്ടിലുണ്ട് എന്നതിനാലാണ് ഗാംഗുലിയും കൊവിഡ് പരിശോധനക്ക് വിധേയനയാതെന്നും വെള്ളിയാഴ്ച വൈകിട്ട് ഫലം വന്നപ്പോള്‍ നെഗറ്റീവായിരുന്നുവെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

Sourav Ganguly tests negative for coronavirus
Author
Kolkata, First Published Jul 25, 2020, 7:27 PM IST

കൊല്‍ക്കത്ത: ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ കൊവിഡ് പരിശോധനഫലം നെഗറ്റീവ്.  സഹോദരന്‍ സ്നേഹാശിഷ് ഗാംഗുലിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി ഹോം ക്വാറന്റീനിലായിരുന്നു ഗാംഗുലി. മുന്‍കരുതലെന്ന നിലയില്‍ കൊവിഡ് പരിശോധനക്ക് വിധേയനായപ്പോഴാണ് ഫലം നെഗറ്റീവാണെന്ന് വ്യക്തമായത്.  

പ്രായമായ അമ്മയും വീട്ടിലുണ്ട് എന്നതിനാലാണ് ഗാംഗുലിയും കൊവിഡ് പരിശോധനക്ക് വിധേയനയാതെന്നും വെള്ളിയാഴ്ച വൈകിട്ട് ഫലം വന്നപ്പോള്‍ നെഗറ്റീവായിരുന്നുവെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി കൂടിയാണ് കഴിഞ്ഞ ആഴ്ച കൊവിഡ് സ്ഥിരീകരിച്ച ഗാംഗുലിയുടെ മൂത്ത സഹോദരന്‍ സ്നേഹാശിഷ് ഗാംഗുലി.

സ്നേഹാശിഷ് അതിവേഗം സുഖം പ്രാപിക്കുന്നുണ്ടെന്നും അദ്ദേഹത്തിന് മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രി വിടാനാകുമെന്നും കുടംബത്തോട് അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കി. സ്നേഹാശിഷിന് പുറമെ അദ്ദേഹത്തിന്റ ഭാര്യ, ഭാര്യയുടെ അച്ഛന്‍, ഭാര്യയുടെ അമ്മ, വീട്ടു ജോലിക്കാരന്‍ എന്നിവര്‍ക്ക് ഈ മാസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ഗാംഗുലിയുടെ 48-ാം ജന്മദിനം ജൂലൈ എട്ടിനു ആഘോഷിച്ചപ്പോള്‍ ഈ ചടങ്ങില്‍ സ്‌നേഹാശിഷ് ഗാംഗുലിയും പങ്കെടുത്തിരുന്നു. വീട്ടിൽ കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കുന്ന ഗാംഗുലിയുടെ ചിത്രങ്ങൾ നേരത്തെ സാമൂഹമാധ്യമങ്ങളിൽ വെറലായിരുന്നു.

Follow Us:
Download App:
  • android
  • ios