Asianet News MalayalamAsianet News Malayalam

'മകള്‍ സുരക്ഷിതയാണല്ലോ, അതുകൊണ്ടാണ് മറ്റുള്ളവരുടെ വേദന മനസിലാകാത്തത്'; ഗാംഗുലിക്കെതിരെ ഷമിയുടെ മുന്‍ ഭാര്യ

ഗാംഗുലിയുടെ മകൾ സുരക്ഷിതയായതുകൊണ്ടാണ് മറ്റുള്ളവരുടെ വേദന അദ്ദേഹത്തിന് മനസ്സിലാക്കാനാകാത്തതെന്ന് ഹസിൻ ജഹാൻ

Sourav ji your daughter is still secure that's why you don't feel the pain of others, Hasin Jahan to Sourav Ganguly
Author
First Published Aug 22, 2024, 1:19 PM IST | Last Updated Aug 22, 2024, 1:26 PM IST

കൊല്‍ക്കത്ത: കൊൽക്കത്തയിൽ യുവ വനിതാ ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് മുന്‍ ഇന്ത്യൻ നായകന്‍ സൗരവ് ഗാംഗുലിക്കെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയുടെ മുൻ ഭാര്യ ഹസിൻ ജഹാൻ. സൗരവ് ഗാംഗുലിയെപ്പോലുള്ളവര്‍ക്ക് സ്ത്രീകള്‍ ആസ്വദിക്കാനും സന്തോഷിപ്പിക്കാനുമുള്ളവർ മാത്രമാണെന്ന് ഹസിന്‍ ജഹാന്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞു.

ഗാംഗുലിയുടെ മകൾ സുരക്ഷിതയായതുകൊണ്ടാണ് മറ്റുള്ളവരുടെ വേദന അദ്ദേഹത്തിന് മനസ്സിലാക്കാനാകാത്തതെന്നും ഹസിൻ ജഹാൻ പറഞ്ഞു. സൗരവ് ഗാംഗുലിയെപ്പോലുള്ളവർക്ക് സ്ത്രീകളെ വിനോദത്തിനും ആസ്വാദനത്തിനും മാത്രമേ ആവശ്യമുള്ളു.അതുകൊണ്ടാണ് ലോകത്ത് ബലാത്സംഗം പോലുള്ള സംഭവങ്ങള്‍ നിരന്തരം സംഭവിക്കുന്നത്. സുരക്ഷാ സംവിധാനങ്ങളെ ഇതിൽ പഴിക്കേണ്ടതില്ലെന്നാണ് അവര്‍ പറയുന്നത്.പശ്ചിമ ബംഗാളിലും ഇന്ത്യയും സ്ത്രീകൾക്ക് സുരക്ഷിതരാണോ.സൗരവ് ജി നിങ്ങളുടെ മകൾ ഇപ്പോഴും സുരക്ഷിതയാണ്,അതുകൊണ്ടാണ് മറ്റുള്ളവരുടെ വേദന നിങ്ങൾക്ക് മനസിലാവാത്തത്.

നിങ്ങൾ ആരാണെന്ന് 2018 ൽ തന്നെ ഞാൻ മനസിലാക്കിയതാണ്. ഇപ്പോൾ ബംഗാളികളും അത് തിരിച്ചറിയേണ്ട സമയമാണ്. കാരണം, നിങ്ങൾ ഒരു മികച്ച ക്രിക്കറ്റ് കളിക്കാരനാണെങ്കിലും ഒരു നല്ല വ്യക്തിയായിരിക്കണമെന്നില്ല. ഞാൻ സത്യം പറയട്ടെ, ഇവിടെ ശരിക്കും ബംഗാളി ബുദ്ധി ഉപയോഗിച്ചത് നിങ്ങൾ മാത്രമാണെന്നായിരുന്നു ഹസിന്‍ ജഹാന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

ലൊസെയ്ൻ ഡയമണ്ട് ലീഗിൽ ഹാട്രിക്ക് ലക്ഷ്യമിട്ട് നീരജ് ചോപ്ര ഇന്നിറങ്ങും, മത്സര സമയം; കാണാനുള്ള വഴികള്‍

കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിൽ യുവ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തെ ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് ലഘൂകരിച്ച സൗരവ് ഗാംഗുലിയെ രൂക്ഷമായി വിമര്‍ശിച്ച് ആരാധകര്‍ നേരത്തെ രംഗത്തെത്തിയിരുന്നു.വിമര്‍ശനമുയര്‍ന്നതിന് പിന്നാലെ തന്‍റെ എക്സിലെ പ്രൊഫൈല്‍ ചിത്രം കറുപ്പാക്കി ഇരയോടും കുടുംബത്തിനോടും ഐക്യദാര്‍ഢ്യം അറിയിച്ചെങ്കിലും ആരാധകര്‍ ഗാംഗുലിലെ വെറുതെ വിട്ടിരുന്നില്ല.

സംഭവത്തെക്കുറിച്ച് താന്‍ ആദ്യം നടത്തിയ പരമാര്‍ശം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും സാഹചര്യത്തില്‍ നിന്ന്  അടര്‍ത്തി മാറ്റിയതാണെന്നും നടന്നത് ദാരുണമായ സംഭവം തന്നെയാണെന്നും ഗാംഗുലി പിന്നീട് പ്രതികരിച്ചിരുന്നു.ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നുവെന്നത് അപമാനകരമാണെന്നും സിബിഐ കേസില്‍ അന്വേഷണം തുടരുന്നതിനാല്‍ കൂടുതലൊന്നും പറയാനില്ലെന്നും ഗാംഗുലി പറഞ്ഞിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios