കേപ്ടൗണ്‍: ടീം ഇന്ത്യയെ ടി20 പരമ്പരയ്ക്ക് ക്ഷണിച്ച് ദക്ഷിണാഫ്രിക്ക. ഓഗസ്റ്റ് അവസാനം മൂന്ന് ടി20 മത്സരങ്ങള്‍ കളിക്കാനാണ് ദക്ഷിണാഫ്രിക്ക ക്ഷണിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ പരമ്പര നടക്കാന്‍ സാധ്യതയുമില്ല. എന്നാല്‍ വരും ദിവസങ്ങള്‍ സാരചര്യത്തില്‍ പോസിറ്റീവായ മാറ്റമുണ്ടായാല്‍ ഇന്ത്യ പര്യടനത്തിന് സമ്മതം മൂളിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

ബാറ്റിങ് കോച്ചിന്റെ യോഗ്യതയെ ചോദ്യം ചെയ്ത യുവരാജിന് ഗംഭീറിന്റെ മറുപടി

ശ്രീലങ്കന്‍ പര്യടനമാണ് ഇനി ഇന്ത്യക്ക് മുന്നിലുള്ളത്. ജൂണ്‍- ജൂലൈ മാസങ്ങളില്‍ മൂന്ന് വീതം ടി20- ഏകദിന മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. പിന്നീട് ഇന്ത്യ, സിംബാബ്‌വെയിലേക്ക് തിരിക്കും. ഏഷ്യ കപ്പാണ് ഇന്ത്യക്ക് മുന്നിലുള്ള മറ്റൊരു പ്രധാന ടൂര്‍ണമെന്റ്. പിന്നാലെ ഇംഗ്ലണ്ട് ഇന്ത്യയിലെത്തുന്നുണ്ട്.

സഞ്ജുവും പന്തും ധോണിക്ക് പകരക്കാരനല്ല; കൈഫിന്റെ വെളിപ്പെടുത്തല്‍

നേരത്തെ, ദക്ഷിണാഫ്രിക്ക ഇന്ത്യയിലേക്ക് വന്നിരുന്നു. എന്നാല്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പരമ്പര ഉപേക്ഷിക്കുകയാണുണ്ടായത്. ധര്‍മശാലയില്‍ നടക്കേണ്ടിയിരുന്നു ഒരു മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു.