ശ്രീലങ്കയ്‌ക്കെതിരെ അവസാന ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 226 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക 49.3 ഓവറില്‍ 225 റണ്‍സിന് എല്ലാവരും പുറത്തായി. 56 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കംഗീസോ റബാദ മൂന്ന് വിക്കറ്റ് വീഴ്ത്തി.

കേപ്ടൗണ്‍: ശ്രീലങ്കയ്‌ക്കെതിരെ അവസാന ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 226 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക 49.3 ഓവറില്‍ 225 റണ്‍സിന് എല്ലാവരും പുറത്തായി. 56 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കംഗീസോ റബാദ മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്ക ഒടുവില്‍ വിവരം ലഭിക്കുമ്പോല്‍ ഒന്നിന് 16 എന്ന നിലയിലാണ്. ക്വിന്റണ്‍ ഡി കോക്കിന്റെ (6) വിക്കറ്റാണ് നഷ്ടമായത്. എയ്ഡന്‍ മാര്‍ക്രം, ഫാഫ് ഡു പ്ലെസിസ് (3) എന്നിവരാണ് ക്രീസില്‍. 

നേരത്തെ 63 റണ്‍സിനിടെ ലങ്കയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. ആവിഷ്‌ക ഫെര്‍ണാണ്ടോ (9), ഉപുല്‍ തരംഗ (2), ഒഷാഡ ഫെര്‍ണാണ്ടോ (22) എന്നിവരാണ് ആദ്യം പുറത്തായത്. പിന്നീട് വന്ന കുശാല്‍ മെന്‍ഡിസ്, എയ്ഞ്ചലോ പെരേര (31), പ്രിയാമല്‍ പെരേര (33), ഇസ്‌രു ഉഡാന (32) എന്നിവരാണ് ലങ്കയെ 200 കടത്തിയത്. റബാദയ്ക്ക് പുറമെ ആന്റിച്ച് നോര്‍ജേ, ഇമ്രാന്‍ താഹിര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.