Asianet News MalayalamAsianet News Malayalam

ഷംസിക്ക് നാല് വിക്കറ്റ്, ജാന്‍സന് മൂന്ന്! ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും പിടിച്ചുനില്‍ക്കാനാവാതെ പാകിസ്ഥാന്‍

മോശം തുടക്കമായിരുന്നു പാകിസ്ഥാന്. 38 റണ്‍സെടുക്കുന്നതിനിടെ അവര്‍ക്ക് ഓപ്പണര്‍മാരായ അബ്ദുള്ള ഷെഫീഖ് (9), ഇമാം ഉള്‍ ഹഖ് (12) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി.

South Africa need 271 runs to win against pakistan in odi world cup 2023 saa
Author
First Published Oct 27, 2023, 6:06 PM IST

ചെന്നൈ: ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 271 റണ്‍സ് വിജയലക്ഷ്യം. ചെന്നൈ, എം എ ചിദംബരം സ്റ്റഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാന്‍ 46.4 ഓവറില്‍ എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ ടബ്രൈസ് ഷംസിയാണ് പാകിസ്ഥാനെ നിയന്ത്രിച്ചുനിര്‍ത്തിയത്. മാര്‍ക്കോ ജാന്‍സന് മൂന്ന് വിക്കറ്റുണ്ട്. സൗദ് ഷക്കീല്‍ (52), ബാബര്‍ അസം (50), ഷദാബ് ഖാന്‍ (43) എന്നിവരാണ് പാകിസ്ഥാന്റെ പ്രധാന സ്‌കോറര്‍മാര്‍. പാകിസ്ഥാന്‍ ഇന്ന് ജീവന്മരണ പോരാട്ടമാണ്. ഒരു തോല്‍വി അവവരുടെ സെമി സാധ്യതകള്‍ പ്രശ്‌നത്തിലാക്കും.

മോശം തുടക്കമായിരുന്നു പാകിസ്ഥാന്. 38 റണ്‍സെടുക്കുന്നതിനിടെ അവര്‍ക്ക് ഓപ്പണര്‍മാരായ അബ്ദുള്ള ഷെഫീഖ് (9), ഇമാം ഉള്‍ ഹഖ് (12) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. ജാന്‍സനാണ് ഇരുവരേയും മടക്കിയത്. നാലാം വിക്കറ്റില്‍ ബാബര്‍ - മുഹമ്മദ് റിസ്‌വാന്‍ (27 പന്തില്‍ 31) സഖ്യം 48 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ റിസ്‌വാന്‍ ജെറാള്‍ഡ് കോട്‌സീയുടെ പന്തില്‍ ക്വിന്റണ്‍ ഡി കോക്കിന് ക്യാച്ച് നല്‍കി. പിന്നീട് പാകിസ്ഥാന്‍ മധ്യനിര ഷംസി തകര്‍ത്തെറിഞ്ഞു. 

ഇഫ്തിഖര്‍ അഹമ്മദിനെയാണ് (21) ഷംസി ആദ്യം മടങ്ങുന്നത്. പിന്നാലെ ബാബറിനേയും തിരിച്ചയച്ചു. നാല് ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. ഇതോടെ അഞ്ചിന് 141 എന്ന നിലയിലായി പാകിസ്ഥാന്‍. എന്നാല്‍ ഷദാബിനെ കൂട്ടുപിടിച്ച് ഷക്കീല്‍ രക്ഷാപ്രവര്‍ത്തനം നടത്തി. ഇരുവരും 84 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഷദാബിനെ പുറത്താക്കി കോട്‌സീ ബ്രേക്ക് ത്രൂ നല്‍കി. ഷക്കീലിനെ ഷംസിയും മടക്കി. ഷഹീന്‍ അഫ്രീദിയെ കൂടി പുറത്താക്കി ഷംസി നാല് വിക്കറ്റ് പൂര്‍ത്തിയാക്കി. ഇതിനിടെ മുഹമ്മദ് നവാസിന്റെ 24 റണ്‍സ് 250 കടക്കാന്‍ സഹായിച്ചു. മുഹമ്മദ് വസീമാണ് (7) പുറത്തായ മറ്റൊരു താരം. ഹാരിസ് റൗഫ് (0) പുറത്താവാതെ നിന്നു.

അഫ്ഗാനിസ്ഥാനെതിരെ തോറ്റ ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് പാകിസ്ഥാന്‍ ഇന്ന് ദക്ഷിണാഫ്രിക്കക്കെതിരെ ഇറങ്ങുന്നത്. അസുഖ ബാധിതനായ പേസര്‍ ഹസന്‍ അലിക്ക് പകരം വസീം ജൂനിയറും ഉസ്മാന്‍ മിറിന് പകരം മുഹമ്മദ് നവാസും പാകിസ്ഥാന്റെ അന്തിമ ഇലവനിലെത്തി. ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ക്യാപ്റ്റനായി ബവൂമ മടങ്ങിയെത്തി. ബവൂമക്ക് പുറമെ ടബ്രൈസ് ഷംസിയും ലുങ്കി എങ്കിഡിയും ദക്ഷിണാഫ്രിക്കയുടെ അന്തിമ ഇലവനിലെത്തിയപ്പോള്‍ റീസ ഹെന്‍ഡ്രിക്‌സും കാഗിസോ റബാഡയും ലിസാര്‍ഡ് വില്യസും പുറത്തായി.

സഞ്ജുവിനെ കാഴ്ച്ചക്കാരനാക്കി റിയാന്‍ പരാഗിന്റെ അഴിഞ്ഞാട്ടം! സയ്യിദ് മുഷ്താഖ് അലിയില്‍ കേരളത്തിന് ആദ്യ തോല്‍വി

Follow Us:
Download App:
  • android
  • ios