കാഗിസോ റബാദ നയിക്കുന്ന പേസ് ആക്രമണ നിരയില്‍ ആന്‍റിച്ച് നോര്‍ക്യ, ലുങ്കി എങ്കിഡി എന്നിവരുമുണ്ട്. കേശവ് മഹാരാജും ടബ്രൈസ് ഷംസിയുമാണ് സ്പിന്നര്‍മാരായി ടീമിലെത്തിയത്. അതേസമയം, ഏകദിന ലോകകപ്പിനുശേഷം ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ക്വിന്‍റണ്‍ ഡീ കോക്ക് പ്രഖ്യാപിച്ചു.

ജൊഹാനസ്ബര്‍ഗ്: യുവതാരങ്ങളായ ട്രൈസ്റ്റന്‍ സ്റ്റബ്സിനെയും ഡെവാള്‍ഡ് ബ്രെവിസിനെയും ഒഴിവാക്കി 15 അംഗ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക. ടെംബാ ബാവുമ നായകനാകുന്ന ടീമില്‍ ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ കളിച്ച വെയ്ന്‍ പാര്‍ണലിനും ഇടമില്ല. ദക്ഷിണാഫ്രിക്കയുടെ 15 അംഗ ടീമില്‍ ക്യാപ്റ്റന്‍ ബാവുമ അടക്കം എട്ടു താരങ്ങള്‍ ആദ്യമായാണ് ലോകകപ്പ് കളിക്കുന്നത്. ഈ വര്‍ഷമാദ്യം അരങ്ങേറിയ വലംകൈയന്‍ പേസര്‍ ജെറാള്‍ഡ് കോയെറ്റ്സീ ആണ് ടീമിലെത്തിയ അപ്രതീക്ഷിത താരം.

കാഗിസോ റബാദ നയിക്കുന്ന പേസ് ആക്രമണ നിരയില്‍ ആന്‍റിച്ച് നോര്‍ക്യ, ലുങ്കി എങ്കിഡി എന്നിവരുമുണ്ട്. കേശവ് മഹാരാജും ടബ്രൈസ് ഷംസിയുമാണ് സ്പിന്നര്‍മാരായി ടീമിലെത്തിയത്. അതേസമയം, ഏകദിന ലോകകപ്പിനുശേഷം ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ക്വിന്‍റണ്‍ ഡീ കോക്ക് പ്രഖ്യാപിച്ചു.

ഒക്ടോബര്‍ ഏഴിന് ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ശ്രീലങ്കക്കെതിരെ ആണ് ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ ആദ്യ മത്സരം. ഇതിന് മുമ്പ് അഫ്ഗാനിസ്ഥാനും ന്യൂസിലന്‍ഡിനുമെതിരെ ദക്ഷിണാഫ്രിക്ക സന്നാഹ മത്സരങ്ങള്‍ കളിക്കും.

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം: കരുത്തുകാട്ടി മുംബൈ ഇന്ത്യൻസ്, 4 താരങ്ങൾ ടീമിൽ; പ്രാതിനിധ്യമില്ലാതെ 3 ടീമുകൾ

ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് സ്‌ക്വാഡ്: ടെംബ ബാവുമ (ക്യാപ്റ്റന്‍), ജെറാൾഡ് കോറ്റ്‌സി, ക്വിന്‍റൺ ഡി കോക്ക്, റീസ ഹെൻഡ്രിക്‌സ്, മാർക്കോ ജാൻസൻ, ഹെൻറിച്ച് ക്ലാസൻ, സിസന്ദ മഗല, കേശവ് മഹാരാജ്, ഏയ്ഡൻ മാർക്രം, ഡേവിഡ് മില്ലർ, ലുങ്കി എൻഗിഡി, ആൻറിച്ച് നോർക്യ, കാഗിസോ റബാദ, ടബ്രൈസ് ഷംസി, റാസി വാന്‍ഡെർ ദസ്സൻ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക