Asianet News MalayalamAsianet News Malayalam

SA vs IND : ദക്ഷിണാഫ്രിക്കയെ വിലകുറച്ചുകണ്ടു, ഇന്ത്യയുടെ തോല്‍വിക്ക് കാരണം അമിത ആത്മവിശ്വാസം; ആഞ്ഞടിച്ച് താഹിർ

ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ വളർന്നുവരുന്ന ടീമായ പ്രോട്ടീസിനെ വിലകുറച്ച് കണ്ടതാണ് സന്ദർശകർക്ക് തിരിച്ചടിയായത് എന്ന് താഹിർ 

South Africa vs India Team India misjudged SA as they can defeat this team easily says Imran Tahir
Author
Paarl, First Published Jan 22, 2022, 7:32 PM IST

പാള്‍: ദക്ഷിണാഫ്രിക്കയില്‍ ടീം ഇന്ത്യയുടെ (India Tour of South Africa 2021-22) തോല്‍വിക്ക് കാരണം അമിത ആത്മവിശ്വാസമെന്ന് പ്രോട്ടീസ് മുന്‍ സ്പിന്നർ ഇമ്രാന്‍ താഹിർ ( Imran Tahir). നിലവിലെ ദക്ഷിണാഫ്രിക്കന്‍ ടീമിനെ (South Africa Men's Cricket Team) വിലകുറച്ച് കണ്ടതാണ് ഇന്ത്യക്ക് (Team India) തിരിച്ചടിയായത് എന്ന് താഹിർ വിമർശിച്ചു. 

'ഞാന്‍ ഒരു ടീമിനെ കുറിച്ചും വിധി കല്‍പിക്കുന്നില്ല. എന്നാല്‍ ഇന്ത്യ വളരെ മികച്ച ടീമാണ്, വളർന്നുവരുന്ന ടീം മാത്രമാണ് നിലവിലെ ദക്ഷിണാഫ്രിക്ക. അത്തരമൊരു പ്രോട്ടീസ് ടീമിനെ അനായാസം തോല്‍പിക്കാം എന്ന് ഇന്ത്യ തെറ്റിദ്ധരിക്കുകയും അമിത ആത്മവിശ്വാസം കാട്ടുകയും ചെയ്തു. ഇതാണ് ഇന്ത്യന്‍ ടീമിന്‍റെ പരാജയത്തിന് പ്രധാന കാരണം. കഴിഞ്ഞ നാലഞ്ച് വർഷക്കാലം ടെസ്റ്റിലും ഏകദിനത്തിലും ലോക ക്രിക്കറ്റ് അടക്കിഭരിച്ചവരാണ് ടീം ഇന്ത്യ. എന്നിട്ടും നിലവിലെ പ്രോട്ടീസ് ടീം നന്നായി കളിച്ചു, ഇന്ത്യക്കെതിരെ ഹോം ആനുകൂല്യം മുതലാക്കി വിജയം കൊയ്തു' എന്നും താഹിർ വാർത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. 

'ഏറ്റവും വലിയ വിജയം'

'മറ്റെന്തിനേക്കാളും ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്‍റെ ഏറ്റവും വലിയ വിജയമാണിത് എന്ന് വിശ്വസിക്കുന്നു. ചെറുപ്പക്കാരുടെ സംഘമാണ് ഏറെക്കാലമായി ഇരു ഫോർമാറ്റിലും മേധാവിത്വം പുലർത്തുന്ന ഒരു ടീമിനെ തോല്‍പിച്ചത്. നന്നായി കളിച്ച് ടെസ്റ്റ്, ഏകദിന പരമ്പരകള്‍ ദക്ഷിണാഫ്രിക്ക നേടി' എന്നും താഹിർ കൂട്ടിച്ചേർത്തു. സെഞ്ചൂറിയനില്‍ ആദ്യ ടെസ്റ്റ് ജയിച്ച ശേഷം രണ്ട് മത്സരങ്ങളും തോറ്റ് ഇന്ത്യ പരമ്പര കൈവിടുകയായിരുന്നു. ഏകദിനത്തിലാവട്ടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ടിലും തോല്‍വി വഴങ്ങി. 

പാളില്‍ നടന്ന രണ്ടാം ഏകദിനം ഏഴ് വിക്കറ്റിന് ജയിച്ചാണ് മൂന്ന് മത്സരങ്ങളുടെ പരമ്പര ആതിഥേയർ സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 48.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. നേരത്തെ ആദ്യ ഏകദിനം പ്രോട്ടീസ് 31 റണ്‍സിന് വിജയിച്ചിരുന്നു. നാളെ കേപ് ടൌണിലാണ് പരമ്പരയിലെ അവസാനത്തെയും മൂന്നാമത്തേയും ഏകദിനം. 

Kevin Pietersen : ആഷസ്; ഇംഗ്ലണ്ടിന്‍റെ തോൽവിക്ക് ഐപിഎല്ലിനെ കുറ്റപ്പെടുത്തുന്നത് വിചിത്രം: കെവിൻ പീറ്റേഴ്സൺ
 

Follow Us:
Download App:
  • android
  • ios