2018ല്‍ ന്യൂസിലന്‍ഡിനെതിരെ ഓക്‌ലന്‍ഡില്‍ ഓസ്‌ട്രേലിയ 245 റണ്‍സ് നേടി വിജയിച്ചിരുന്നു. അന്ന് അഞ്ച് വിക്കറ്റാണ് ഓസീസിന് നഷ്ടമായിരുന്നത്. 2015ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ജൊഹന്നാസ്ബര്‍ഗില്‍ വെസ്റ്റ് ഇന്‍ഡീസും കൂറ്റന്‍ ജയം നേടിയിരുന്നു.

സെഞ്ചൂറിയന്‍: വിന്‍ഡീസിനെതിരെ രണ്ടാം ടി20യില്‍ ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത് റെക്കോര്‍ഡ് ജയം. ഐസിസി മുഴുവന്‍ സമയ അംഗത്വമുള്ള രാജ്യങ്ങളെടുത്താന്‍ സ്‌കോര്‍ പിന്തുടര്‍ന്നുള്ള ഏറ്റവും വലിയ വിജയമാണ് ദക്ഷിണാഫ്രിക്കയുടേത്. വിന്‍ഡീസ് ഉയര്‍ത്തിയ 259 റണ്‍സ് വിജയലക്ഷ്യം 18.5 ഓവറില്‍ ദക്ഷിണാഫ്രിക്ക മറികടക്കുകയായിരുന്നു. വിന്‍ഡീസിന് വേണ്ടി ജോണ്‍സണ്‍ ചാള്‍സും (46 പന്തില്‍ 118), ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ക്വിന്റണ്‍ ഡി കോക്കും (44 പന്തില്‍ 100) സെഞ്ചുറി നേടിയിരുന്നു.

2018ല്‍ ന്യൂസിലന്‍ഡിനെതിരെ ഓക്‌ലന്‍ഡില്‍ ഓസ്‌ട്രേലിയ 245 റണ്‍സ് നേടി വിജയിച്ചിരുന്നു. അന്ന് അഞ്ച് വിക്കറ്റാണ് ഓസീസിന് നഷ്ടമായിരുന്നത്. 2015ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ജൊഹന്നാസ്ബര്‍ഗില്‍ വെസ്റ്റ് ഇന്‍ഡീസും കൂറ്റന്‍ ജയം നേടിയിരുന്നു. ആറ് വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സാണ് വിന്‍ഡീസ് നേടിയത്. 2016ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തന്നെ ഇംഗ്ലണ്ട് 229 റണ്‍സ് മറികടന്നു. മുംബൈയില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റ് ഇംഗ്ലണ്ടിന് നഷ്ടമായിരുന്നു. 2020 ഇതേ എതിരാളികള്‍ക്കെതിരെ ഒരിക്കല്‍കൂടി ഇംഗ്ലണ്ട് വലിയ സ്‌കോര്‍ മറികടന്നു. സെഞ്ചൂറിയനില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്.

ഒരു ടി20 മത്സരത്തിലെ ഏറ്റവു ഉയര്‍ന്ന റണ്‍സും മത്സരത്തില്‍ പിറന്നു. 517 റണ്‍സാണ് മത്സരത്തില്‍ ഒന്നാകെ ഇരു ടീമുകളും നേടിയത്. ഈ വര്‍ഷം പാക്കിസ്താന്‍ സൂപ്പര്‍ ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സ്- മുള്‍ട്ടാന്‍ സുല്‍ത്താന്‍ മത്സരത്തില്‍ ഇരുവരും നേടിയ 515 റണ്‍സാണ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. അന്താരാഷ്ട്ര തലത്തില്‍ 2016ല്‍ ലൗഡര്‍ഹില്ലില്‍ വെസ്റ്റ് ഇന്‍ഡീസ്- ഇന്ത്യ മത്സരത്തിലെ സ്‌കോറും പഴങ്കഥയായി. 489 റണ്‍സാണ് ഇന്ന് രണ്ട് ടീമുകളും കൂടി അടിച്ചെടുത്തിരുന്നത്.

പച്ച തൊടാനാവാതെ പാക്കിസ്താന്‍! അഫ്ഗാനിസ്ഥാന് മുന്നില്‍ മുട്ടിടിച്ചു; ടി20 പരമ്പര നഷ്ടം