ദക്ഷിണാഫ്രിക്ക 113 റൺസിനാണ് ലങ്കയെ തകർത്തത്. ദക്ഷിണാഫ്രിക്കയുടെ 251 റൺസ് പിന്തുട‍ർന്ന ലങ്കയ്ക്ക് 138 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 

സെഞ്ചൂറിയന്‍: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലും ദക്ഷിണാഫ്രിക്കയ്ക്ക് ജയം. ദക്ഷിണാഫ്രിക്ക 113 റൺസിനാണ് ലങ്കയെ തകർത്തത്. ദക്ഷിണാഫ്രിക്കയുടെ 251 റൺസ് പിന്തുട‍ർന്ന ലങ്കയ്ക്ക് 138 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 70 പന്തിൽ 17 ഫോറും ഒരു സിക്സും ഉൾപ്പടെ 94 റൺസെടുത്ത ക്വിന്‍റൺ ഡി കോക്കാണ് ദക്ഷിണാഫ്രിക്കയെ 251ൽ എത്തിച്ചത്. സെഞ്ച്വറിക്ക് ആറ് റൺസകലെ തിസാര പെരേരയാണ് ഡി കോക്കിനെ പുറത്താക്കിയത്. 

ക്യാപ്റ്റൻ ഡുപ്ലെസി 57 റൺസെടുത്തു. ഇതോടെ ഡുപ്ലെസി ഏകദിനത്തിൽ 5000 റൺസ് തികച്ചു. പെരേര മൂന്നും മലിംഗയും ഡിസിൽവയും രണ്ട് വിക്കറ്റ് വീതവും നേടി. 31 റൺസെടുത്ത ഫെർണാണ്ടോയാണ് ലങ്കയുടെ ടോപ് സ്കോറർ. മൂന്ന് വിക്കറ്റ് വീഴ്ത്തിയ റബാഡയും രണ്ട് വിക്കറ്റ് വീതം നേടിയ എൻഗിഡിയും നോർജേയും ഇമ്രാൻ താഹിറുമാണ് ലങ്കയെ തകർത്തത്. ഇതോടെ അഞ്ച് ഏകദിനങ്ങളുടെ പരമ്പരയിൽ ദക്ഷിണാഫ്രിക്ക 2-0ന് മുന്നിലെത്തി.